Bensal Moncy
ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം ആദ്യമായി എഴുതിയത് 1909 ലാണ് . പദ്യ രൂപത്തിലുള്ള ജീവചരിത്രം ശ്രീ. നാണു ജി. വാഴവിളമറ്റം എഴുതി. ഗുരുവിന്റെ മഹാസമാധിക്ക് മുന്‍പ് 7 ജീവചരിത്ര ഗ്രന്ഥങ്ങള്‍ ഇറങ്ങി . 5 പദ്യങ്ങളും 2 ഗദ്യങ്ങളും.പദ്യ ജീവചരിത്രം താഴെ പറയുന്നവയാണ് . 1911 ല് ശ്രീനാരായണ പരമഹംസ ചരിതം(വഞ്ചിപ്പാട്ട് ) ശ്രീ. KV കുഞ്ഞന്‍ ഉദയംപേരൂര്‍; 1916 - ശ്രീനാരായണ ഗുരുചരിതം (കുമ്മിപ്പാട്ട്) - ശ്രീ. T . അച്യുതന്‍; 1925 - ശ്രീനാരായണ ചരിതം(കിളിപ്പാട്ട്)-ശ്രീ. KM കൃഷ്ണന്‍ വൈദ്യര്‍ കഠിനംകുളം. ഗദ്യ ജീവചരിത്രം എഴുതിയവര്‍ മഹാകവി കുമാരനാശാനും TK നാരായണനും ആയിരുന്നു; യഥാക്രമം 1916 ലും 1922 ലും. മയ്യനാട് ദാമോദരന്‍, മൂര്‍കോത് കുമാരന്‍, കുമാരന്‍ കോട്ടായി എന്നിവരുടെ ഗദ്യ ജീവചരിത്രം യഥാക്രമം 1929 ,1930 ,1929 എന്നീ വര്‍ഷങ്ങളില്‍ ഇറങ്ങി. ഇതുവരെ ഗുരുവിന്റെ 55 ഓളം ഗദ്യ ജീവചരിത്രങ്ങളും 47 ഓളം പദ്യ ജീവചരിത്രങ്ങളും (മലയാളത്തില്‍ മാത്രം) ഇറങ്ങിയിട്ടുണ്ട് .
No comments:
Post a Comment