Pages

Monday, July 29, 2013

ജാതി പിശാചുക്കള്‍ നടനമാടുന്ന കേരള സര്‍വകലാശാല - The Caste Discrimination in Kerala Sarvakalasala

 DrKamaljith Abhinav

സത്യത്തില്‍ ഈ സര്‍വകലാശാലക്ക് ഒരു സമുദായത്തിന്റെ പേര് ഇടുന്നതായിരുന്നു നല്ലത് . കാരണം കാലാ കാലങ്ങള്‍ ആയി ഈ സമുദായത്തിന്റെ കരയോഗം ആയി മാറിയിരിക്കുകയാണ് കേരള സര്‍വകലാശാല. പിന്നോക്ക ദളിത പീഡനങ്ങള്‍ക്ക് പണ്ടേ കുപ്രസിദ്ധി ആര്‍ജിച്ച ഈ സര്‍വകലാശാല ആധുനിക കാലത്തും തങ്ങളുടെ മാടമ്പി സ്വഭാവം മാറ്റിയില്ല എന്നത് തികച്ചും ലജ്ജാവഹം തന്നെ ആണ്.

എന്റെ ഒരു അമ്മാവന്‍ പറഞ്ഞ ഒരു സംഭവ കഥ ഉണ്ട്. പോലീസില്‍ ഉണ്ടായിരുന്ന അദ്ദേഹം രാവിലെ യൂണിവേര്‍‌സിറ്റി ലൈബ്രറിയുടെ മുന്‍ വശത്ത് കൂടി നടക്കാന്‍ പോകുമായിരുന്നു.ഒരിക്കല്‍ അദ്ദേഹത്തിന്റെ മുന്നിലൂടെ അന്തരിച്ച ഒരു കവിയും നിരൂപകനും ആയ വ്യക്തി വേറെ ഒരാളുമായി നടക്കുന്നുണ്ടായിരുന്നു. ആശാന്‍ കൃതികളുടെ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചു പണവും പ്രശസ്തിയും നേടിയ മഹാന്‍ ആശാന്‍ പ്രതിമയെ നോക്കി ഇപ്പ്രകാരം കൂടെ ഉണ്ടായിരുന്ന ആളോട് പറഞ്ഞു

" ഇതിനെ ഒക്കെ തച്ചുടക്കാന്‍ ഈ നാട്ടില്‍ ആണത്തമുള്ള നമ്മുടെ പിള്ളേര്‍ ആരുമില്ലേ , എട്ടു വീട്ടില്‍ പിള്ളമാരുടെ രക്തം ഓടുന്ന ഒരുത്തനും ഇന്ന് ഇവിടെ ഇല്ലേ?

എട്ടു വീട്ടില്‍ പിള്ളമാരുടെ രക്തം രാജ്യദ്രോഹത്തിന്റെ രക്തം ആണെന്ന് ഈ മഹാന് അറിഞ്ഞു കൂടായിരുന്നിരിക്കും. അല്ലെങ്കില്‍ അയാള്‍ രാജ്യദ്രോഹ രക്തത്തില്‍ അഭിമാനം പൂണ്ടിരിക്കും. ഏതായാലും അമ്മാവന്‍ പോലീസ് ആയതിനാലും, (കു) ഭാഷ നൈപുണ്യം കൂടുതല്‍ ഉള്ളതിനാലും മേല്‍ പറഞ്ഞ കവിക്ക് കുറെ കാലത്തേക്ക് ചെവിയില്‍ കര്‍ണ്ണ യക്ഷി കൂടികാണും എന്നതില്‍ സംശയം ഇല്ല. തന്റെ ജീവിതത്തില്‍ താന്‍ ഇത്രയും അഭിമാനിച്ച സംഭവം ഉണ്ടായിട്ടില്ല എന്നാണു അമ്മാവന്‍ പറഞ്ഞിട്ടുള്ളത്. കവിയുടെ വികട സ്വഭാവം (ജാതീയത)മകനും പിടിപെട്ടിട്ടുണ്ട് എന്നത് സാംസ്കാരിക ലോകത്ത് എല്ലാവര്ക്കും അറിയുന്ന കാര്യം ആണ് .

മഹാനായ പി.എസ.വേലായുധന്‍ സാര്‍ മുതല്‍ (പഴയ യോഗം ജെനെറല്‍ സെക്രടറി) , ഡോ.ജയപ്രകാശ് വരെ അനുഭവിച്ചു വന്ന ജാതിയുടെ കൊടും പീഡനം ഇന്നും സര്‍വകലാശാലയില്‍ തുടരുകയാണ്.

(പി.എസ. വേലായുധന്‍ സര്‍ സര്‍വകലാശാല കണ്ട്രോളര്‍ ഓഫ് എക്സാമിനെഷന്സും , ഡോ. ജയപ്രകാശ് സര്‍വകലശാല അസിസ്ടന്റ്റ് നിയമനത്തില്‍ നടന്ന ക്രമകേടുകളുമായി ബന്ധപെട്ടു കോടതി കയറി ഇറങ്ങുന്ന മുന്‍ പ്രൊ വൈസ് ചാന്‍സലറും ആണ്).

സ്വകാര്യ ആവശ്യത്തിനുള്ള ഒരു ഫാക്സ് സര്‍വകലാശാലയില്‍ നിന്നും അയച്ചു എന്ന ആരോപണത്തിന് പുറത്താകേണ്ടി വന്ന ഒരു രെജിസ്ട്രാര്‍ കേരള സര്‍വകലാശാലയില്‍ ഉണ്ടായിട്ടുണ്ട്. ഡോ.സിദ്ധാര്‍ത്ഥന്‍. .. ചതിയിലൂടെ അദ്ധേഹത്തെ കുരുക്കാനുള്ള ശ്രമം കോടതി വഴി അദ്ദേഹം പൊളിക്കുകയും സവര്‍ണ ജാതി പിശാചുകള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു .

ഇതേ കുറിച്ച് പറയുകയാണെങ്കില്‍ ഉടന്‍ ഒന്നും തീരില്ല . അത്രയ്ക്കുണ്ട് പിന്നോക്ക ദളിത വിഭാഗങ്ങള്‍ അവിടെ നേരിടുന്ന പീഡനം. ഇതേ കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യം ഉള്ളവര്‍ക്ക് ഞാന്‍ ഒരു പുസ്തകം പരിചയപെടുത്തി തരാം.

" കേരള സര്‍വകലാശാല പബ്ലികെഷന്‍ ഡിപാര്‍ട്ട്മെന്റ് ഡയറക്ടര്‍ ആയിരുന്ന ഡോ. എ. റസലുദീന്റെ " കേരള സര്‍വകലാശാല നീതിന്യായ ബോധത്തിന്റെ കുരുതിയും പ്രതിരോധവും " എന്ന പുസ്തകം കേരള സര്‍വകലാശാലയില്‍ നടമാടുന്ന ജാതി പിശാചിന്റെ തനി രൂപം നമുക്ക് കാട്ടി തരുന്നു. പല വിഗ്രഹങ്ങളും ഉടഞ്ഞു വീഴുന്ന കാഴ്ച നമുക്ക് കാണാന്‍ കഴിയും ഈ പുസ്തകത്തിലൂടെ കണ്ണോടിക്കുമ്പോള്‍..

മാനുകള്‍ ചെന്നായ്ക്കളുടെ കൂട്ടത്തില്‍ ചേരാന്‍ പോകുന്ന പോലെ വിശാല ഹിന്ദു ഐക്യത്തിനു നടന്ന വെള്ളപള്ളി നടേശന്‍ അവര്‍കള്‍ ഒരു കാര്യം മനസിലാക്കണം. ഈ നാട്ടിലെ ജാതീയത പുറത്തെ ഇല്ലതായിട്ടുള്ളൂ അകത്തു ഇപ്പോഴും അത് നില്‍ക്കുന്നുണ്ട്. നിങ്ങള്‍ പറയുന്നത് വേദ വാക്യമായി കരുതുന്ന കുറെ പേര്‍ ഈ നാട്ടില്‍ ഉണ്ട്.വിശാല ഹിന്ദു ഐക്യത്തിന്റെ പോസ്റ്റര്‍ ഒട്ടിക്കാന്‍ നടക്കുന്ന അവര്‍ ചെന്ന് കയറുന്നത് കുറുനരികളുടെ മടയിലെക്കാണ് എന്ന സത്യം നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ കണ്ടില്ല എന്ന് നടിക്കുന്നു. ഐക്യം അതിലൂടെ രാഷ്ട്രീയ മോഹം ഇതെല്ലാം നിമിത്തം സമുദായ താല്പര്യം അവഗണിക്കരുത് നിങ്ങള്‍... മായ പൊന്മാന്‍ എന്നത് ഇല്ല എന്നറിയുമായിരുന്നിട്ടും പിന്നാലെ പോയെ ശ്രീരാമന്റെ കഥ അനുസ്മരിപ്പിക്കുന്നു ഈ വിശാല ഹിന്ദു ഐക്യം . വരും തലമുറ ആകും നിങ്ങളുടെ പ്രവര്‍ത്തി ദൂഷ്യത്തിന്റെ ഫലം അനുഭവിക്കുക.

മറ്റു പിന്നോക്ക ദളിത വിഭാഗങ്ങളുടെ കൂടെ ഐക്യം ഉണ്ടാക്കി അടിച്ചമര്‍ത്തപെട്ടവരുടെ നീതിക്ക് വേണ്ടി യത്നിക്കുക. ജാതീയത എന്ന പിശാചു ഈ നാട്ടിലെ ജനങ്ങളുടെ മനസ്സില്‍ നിന്നും മായുന്നത് വരെ പൊരുതുക.ശ്രീ നാരായണ ധര്‍മ പരിപാലന യോഗം എന്ന പേര്‍ അങ്ങനെ അന്വര്ധമാകട്ടെ .

ചെമ്പഴന്തി എസ.എന്‍. കോളേജിനു നേരെ ഉണ്ടായ ജാതി സര്‍വകലാശാലയുടെ ഹോയ് ഹോയ് വിളിക്ക് എതിരെ പ്രതികരിക്കാന്‍ , സാമൂഹിക ബോധം ഉള്ള എല്ലാ ജനങ്ങളും ഒന്നിച്ചു നില്‍ക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു .
ജാതി പിശാചുക്കള്‍ നടനമാടുന്ന കേരള സര്‍വകലാശാല

No comments:

Post a Comment