ഈശ്വര ചിന്തകളേയും ആത്മീയ ചിന്തകളേയും വെല്ലുവിളിക്കുകയും വെല്ലുവിളിക്കാൻ പഠിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രിയപാർട്ടികൾ ഭൗതീക വാദികളാണ്. അവർ ജനങ്ങളുടെ മനസ്സിൽ ഭൗതീകതയുടെ വിഷം കുത്തി വച്ച് അർഹതയില്ലാത്ത അവകാശങ്ങൾക്കും, ആവശ്യങ്ങൾക്കും, ഭൗതീക സുഖങ്ങൾക്കും വേണ്ടി നില കൊള്ളുന്ന ഭൗതീക വാദികളാക്കി തീർക്കുന്നു . ഭൗതീക വാദികളായ രാഷ്ട്രിയ പാർട്ടികൾ ആസൂത്രണം ചെയ്യുന്ന നയങ്ങളും സമരമുറകളും അതുപോലെ തന്നെ കർമ്മ പരിപാടികളും ഒക്കേ മനുഷ്യ മനസ്സുകളേ സ്വന്തം കർത്തവ്യങ്ങളിൽ നിന്നും അകറ്റി അർഹതയില്ലാത്ത ആവശ്യങ്ങളും, അവകാശങ്ങളും നേടാൻ നിരന്തരം പ്രേരിപ്പികുന്നവയാണ്. മനുഷ്യ മനസ്സുകളിൽ നേടിയെടുക്കാൻ കഴിയുന്നതും, കഴിയാത്തതുമായ ആവശ്യങ്ങളുടെയും അവകാശങ്ങളുടെയും പേരിൽ നിരന്തരം വിഷം കുത്തിവെച്ചു എന്നും ജനങ്ങളെ തങ്ങളുടെ അടിയാളന്മാരക്കുകയാണ് അവർ ചെയ്യുന്നത്. എന്നാൽ ഇതു രാഷ്ട്രിയ പാർട്ടികളുടേ വെറും മിഥ്യ ധാരണയാണ് . കാലം കടന്നു പോകുമ്പോൾ ആത്മീയ ചിന്തയുടെ അഭാവം മൂലം യോഗ ബുദ്ധി ഇല്ലാത്ത അണികൾ എത്ര അവകാശങ്ങളും ആവശ്യങ്ങളും നേടി എടുത്താലും മതിവരാത്തത്ര ഭൗതീക വാദികളായീ മാറുന്നു. ഭൗതീക ചിന്തകളുടേ അതിപ്രസരത്താൽ സ്വന്തം സുഖതിനായീ അണികൾ സ്വന്തം പാർട്ടിയേയും മറ്റ് അണികളേയും വഞ്ചിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നതയിട്ടാണ് നമുക്ക് കാണാൻ കഴിയുന്നത്.
നമ്മൾ മനസ്സിലാക്കേണ്ട ഒരു നഗ്ന സത്യം എന്തെന്നാൽ ലോകത്ത് ഒരു രാഷ്ട്രിയപാർട്ടിക്കും ജനങ്ങളുടെ മാതാതീതവും, മതാതിഷ്ടിതവുമായ ആത്മീയ വിശ്വാസങ്ങളിൽ ഊന്നിയ ആത്മീയ അടിത്തറക്കെതിരായീ വളരാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ്. അതിനു ശ്രമിച്ചിട്ടുള്ള രാഷ്ട്രിയ പാർട്ടികളും,രാജ്യങ്ങളും,ജനങ്ങളും ഒക്കെ ആത്മീയ ചിന്തയുടെ അഭാവത്താൽ നാശത്തിലേക്ക് ദിനംപ്രതി സ്വയം കൂപ്പു കുത്തിയതായീ മാത്രമേ ചരിത്രം രേഖ പെടുത്തിയിട്ടുളളു.
No comments:
Post a Comment