ഹിന്ദുക്കളിലെ അനാചാരങ്ങളിലും തൊട്ടുകൂടായ്മയിലും മനം മടുത്ത അംബേദ്കര്‍ പിന്നീട് ബുദ്ധമതം സ്വീകരിക്കുകയായിരുന്നു. മറ്റ് അഭാരതീയ മതങ്ങളായ ഇസ്ലാം ക്രിസ്തു മതം എന്നിവ എന്തു കൊണ്ട് സ്വീകരിച്ചില്ല എന്നതിന് അംബേദ്കര്‍ നല്കിയ വിശദീകരണം പ്രത്യേക പരാമര്‍ഷം അര്‍ഹിക്കുന്നു.
“”ചില ചരിത്ര പരവും ലോക രാഷ്ട്രീയ” കാരണങ്ങളാലും ,ക്രൈസ്തവരായും മുസല്മാന്മാരുമായും മതം മാറുന്ന ഭാരതീയരുടെ ബുദ്ധിയിലും മനസ്സിലും വളരെ പരിണാമമുണ്ടാകും.അത്തരക്കാര്‍ ഭാരതം,ഭാരതീയത,ഇവിടത്തെ ചരിത്രം ഇവിടത്തെ ആചാരാനുഷ്ടാനങ്ങള്‍ പാരമ്പര്യം എന്നിവയുടെ വിരോധികളായി തീരും. തങ്ങള്‍ ഭാരതീയരെന്നു വിളിക്കപ്പെടാന്‍ പോലും അവര്‍ ഇഷ്ടപ്പെടുകയില്ല. ബുദ്ധമതാനുയായികളായാല്‍ അവരുടെ ഉപാസനാരീതിയില്‍ മാത്രമേ വ്യ്ത്യാസമുണ്ടാകയുള്ളൂ.അവരുടെ രാഷ്ട്രീയത,രാഷ്ട്രഭാക്തി എന്നിവയില്‍ യാതൊരു മാറ്റവും ഉണ്ടാകുകയില്ല.ഇസ്ലാം അല്ലെങ്കില്‍ ക്രിസ്തു മതം സ്വീകരിച്ച വ്യക്തിക്ക്ഒരു തരത്തില്‍ തന്റെ രാഷ്ട്രീയത തന്നെ നഷ്ടപ്പെടും.അവന്റെ ദേശീയതയുടെ തന്നെ വേര് മുറിക്കപ്പെടും”
No comments:
Post a Comment