Pages

Friday, July 5, 2013

ശിവഗിരി മഠത്തിന് രണ്ട് കോളേജുകൾ അനുവദിച്ചു-2 New Colleges for Sivagiri Mutt


ശിവഗിരി: ശിവഗിരി മഠത്തിന് രണ്ട് കോളേജുകൾക്ക് അനുമതി ലഭിച്ചതായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അറിയിച്ചു.
ശിവഗിരി മഠത്തിന്റെ ശാഖാ സ്ഥാപനമായ അരുവിപ്പുറം ചെങ്കല്ലൂരിൽ (നെയ്യാറ്റിൻകര) ഗുരുചൈതന്യ നിലയം കോമ്പൗണ്ടിലാണ് രണ്ട് കോളേജുകളും അനുവദിച്ചിട്ടുള്ളത്. ശിവഗിരി ശ്രീനാരായണ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ ബി.എ പൊളിറ്റിക്സ്, ഇംഗ്ളീഷ്, ബി.എസ്‌സി ഇലക്ട്രോണിക്സ്, ബി.കോം, കംപ്യൂട്ടർ ആപ്ളിക്കേഷൻസ്, ടാക്സ് പ്രൊസീഡ്വർ ആൻഡ് പ്രാക്ടീസ് എന്നീ കോഴ്സുകളും കോളേജ് ഒഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസിൽ എം.ബി.എ, എം.എ, ഇംഗ്ളീഷ്, ജേർണലിസം കോഴ്സുകളുമാണ് അനുവദിച്ചിട്ടുള്ളത്.

No comments:

Post a Comment