എന്നും ഏറ്റവും ചർച്ചചെയ്യപ്പെടുന്ന രണ്ടു് ഗുരുദേവ സൂക്തങ്ങളാണു് “ഒരുജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്”; “മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി”; ഇവ. ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ടതും തെറ്റിദ്ധരിപ്പിക്കപ്പെട്ടതും ഇവ തന്നെ. മതങ്ങളിൽ ആൾചേർക്കാൻ നടക്കുന്നവർ, കേരളത്തിൽ അവരുടെ ആദ്യ ഇരകളായി കണക്കാക്കിയിരിക്കുന്നത് “ശ്രീനാരായണീയരെ”യാണു്. പറഞ്ഞു മയക്കാൻ പ്രധാനമായും ഉപയോഗിക്കുന്ന തന്ത്രങ്ങളിലെമന്ത്രങ്ങളും ഇവ രണ്ടും തന്നെ.
ഗുരുദേവന്‍ ഈ ആപ്തവാക്ക്യങ്ങൾ പറഞ്ഞതു കൊണ്ട്; സ്ത്രീയും പുരുഷനും തമ്മില്‍ അടുപ്പം തോന്നിയാല്‍, അവർ തമ്മില്‍ ചേര്‍ച്ചയുണ്ടോ എന്നു പോലും നോക്കാതെ; പ്രത്യേകിച്ചും ഒരു ഭാഗം, കൃസ്ത്യാനിയോ മുസ്ലിമോ ആണെങ്കിൽ; കല്ല്യാണം നടത്താം എന്നാണ് “ശ്രീനാരായണീയരിൽ” ബഹുഭൂരിപക്ഷത്തിന്‍റെയും നിഗമനം. ഒരുപക്ഷേ “നടത്താം” എന്നു പറയുന്നതിലും “നടത്തണം” എന്നാണു് “ശ്രീനാരായണീയരിൽ” ബഹുഭൂരിപക്ഷത്തിന്‍റെയും നിഗമനം എന്നു പറയുന്നതായിരിക്കും ശരി. ഈ പ്രേമനാടകങ്ങളിൽ ബഹുഭൂരിപക്ഷവും അവരുടെ “മതാവാഹനത്തിനും” (മത+ആവാഹനത്തിനും) തുടർന്നുള്ള “മതബന്ധന”ത്തിനും ഉള്ള ഒരു ഉപായം മാത്രമാണു്. സ്ത്രീയും പുരുഷനും തമ്മിലുള്ള അടുപ്പം അതിനുള്ള ഒരു ഉപകരണം ആക്കപ്പെടുന്നു എന്നുമാത്രം. മറ്റൊരുവിധം പറഞ്ഞാല്‍, ഇതു് അവരുടെ മതത്തിലേക്കുള്ള വെറും ആളുചേർക്കൽ പരിപാടിയാണു്. അംഗസഖ്യ വർദ്ധിപ്പിക്കുക, അതുവഴി അധികാരം കൈയ്യിലാക്കുക എന്നതാണു ലക്ഷ്യം. ആ പദ്ധതിയിലെ ഒരിനം മാത്രമാണു് ഈ “പ്രേമവിവാഹനാടകങ്ങൾ”. ഇതിനെ ശരിക്കും “ക്രൈസ്തവീകരണപ്രണയം” (Evangelical Love) എന്നാണു വിളിക്കേണ്ടതു്.
ഒരു യുദ്ധത്തിനെന്നപോലെയുള്ള തയ്യാറെടുപ്പോടുകൂടി, വളരെ തന്ത്രപരിമായി രൂപീകരിച്ച പരിപാടികൾ അനുസരിച്ചാണു് മതപ്രലോഭനക്കാർ നീങ്ങുക, യുദ്ധത്തിൽ എങ്ങനെ പട്ടാളം പങ്കെടുക്കുന്നുവോ അതുപോലെ. ഇതിൽ പങ്കെടുക്കുന്ന പടയാളികൾക്കു് വിദഗ്ധമായി രൂപകല്പനചെയ്ത പാഠ്യപദ്ധതികളനുസരിച്ചുള്ള പരിശീലനവും നൽകാറുണ്ടു്.
ഈ നാടകത്തിന്‍റെ തുടക്കത്തിൽ അവരുടെ മതത്തിലേക്കു് ചേരണം എന്നു നിർബന്ധം പിടിക്കും. ആദ്യ മുറ “മാമ്മുദീസ” തന്നെ. “അതൊരു വെറും ചടങ്ങല്ലേ, അങ്ങു സമ്മതിച്ചേക്കൂ, കഴപ്പമൊന്നും ഉണ്ടാകുന്നില്ലല്ലോ, സാരമില്ല.” എന്നുള്ള ഭംഗിവാക്കുകൾ പറഞ്ഞു മയക്കാൻ നോക്കും. അതിൽ വീഴുന്നില്ല എന്നു കണ്ടാൽ, “രണ്ടു കല്ല്യാണം ആക്കാം – ഒന്നു അമ്പലത്തിൽ, ഒന്നു പള്ളിയിൽ” എന്നാകും പറയുക. നല്ലൊരു വിഭാഗവും ഇതിൽ അടിയറ പറയും. അങ്ങനെ രണ്ടു കല്ല്യാണം നടത്തി സംതൃപ്തരാകും. കൃസ്ത്യൻ വിഭാഗം ഒരാളിനെ കിട്ടിയതിൽ സന്തോഷിക്കും. കാരണം “മാമ്മുദീസ” മുങ്ങാതെ പള്ളിയിൽ വച്ചു കല്ല്യാണം നടത്തില്ല. അപ്പോൾ ശരിക്കും രണ്ടാളും കൃസ്ത്യാനിയായിക്കഴിഞ്ഞു. കാലക്രമത്തിൽ ഈ ബന്ധനത്തിലായവർ പൂർണ്ണമായും അങ്ങോട്ടു ചേർന്നു കൊള്ളും. കാരണം ബന്ധനത്തിലായവരെ മരുക്കിയെടുക്കാൻ വേണ്ട എല്ലാവിധ പരിശീലനവും അവർ എല്ല കൃസ്ത്യാനികൾക്കും നല്കിയിട്ടുണ്ട്. അതുപ്രാവർത്തികമാക്കത്തവർ വളരെവിരളവുമാണു്. എന്നാൽ പല കൃസ്ത്യാനികൾക്കും അതു സ്വയം അറിയുകപോലും ഇല്ലായിരിക്കാം.
സ്ത്രീയും പുരുഷനും വീട്ടുകാരെ ധിക്കരിച്ചു വിവാഹം കഴിച്ചാൽ ആദ്യം കൃസ്തുവിഭാഗം എതിർക്കും. സകലബന്ധങ്ങളും വിട്ടു എന്നു പറയും. വിടുകയും ചെയ്യും – കുറച്ചു കാലത്തേക്കു്. എന്നാൽ കാലക്രമേണ അടുക്കും, അടുപ്പിക്കും. കാലാന്തരത്തിൽ നിരന്തരമായ ആശയപ്രചരണത്തിലൂടെയും മാനസിക സമ്മർദ്ദത്തിലൂടെയും രൂപപ്പെടുത്തി “മാമ്മുദീസ” നടത്തി സ്വീകരിക്കുകയും ചെയ്യും.
പരിശീലനം ഇവർ വിവാഹത്തിൽക്കൂടിയല്ലാതെയുള്ള “മതത്തിൽ ചേർക്കൽ” പരിപാടിയിൽ വ്യാപൃതരായിരിക്കുന്നവർക്കും കൊടുക്കാറുണ്ടു്. അതും, ശരിക്കും ഉപയോഗിക്കുന്നും ഉണ്ട്. ഇതിലേക്കായി ഇവർ ആദ്യം അവരുടെ “ലക്ഷ്യവ്യക്തി”കളെ പാകപ്പെടുത്തിയെടുക്കാനാണു ശ്രമിക്കുക. അങ്ങനെ പാകപ്പെടുത്തി എടുക്കാൻ വരുന്ന പലര്‍ക്കും അവരെ ഇതിലേക്കായി പരിശീലിപ്പിച്ചിട്ടുണ്ടെന്നു തന്നെ അറിയുകയും ഇല്ല. കാരണം അവർ ശുദ്ധഗതിക്കാരായ സാധരണക്കർ ആണു എന്നതു തന്നെ. ഇതിൽ ‘ലക്ഷ്യവ്യക്തി’കളുടെ അടുത്ത സ്നേഹിതരും കണ്ടെന്നു വരാം. അവരോടുള്ള സ്നേഹം കാരണം അല്ലെങ്കിൽ “എല്ലാം ഒന്നെന്ന തെറ്റായ ധാരണയാൽ” പലപ്പോഴും അവർ പറയുന്ന കാര്യങ്ങൾ കേട്ടുകൊണ്ടേയിരിക്കും. അറിഞ്ഞുകൊണ്ടു തന്നെ “ലക്ഷ്യവ്യക്തി”കളെ പാകപ്പെടുത്തിയെടുക്കാനായി വരുന്നവരും ധാരാളം ഉണ്ട്.
ആദ്യവസരങ്ങളിൽ ഇവർ ഭാരതത്തിന്‍റെ അത്മീയതയെ പുകഴ്ത്തി സംസാരിക്കും. ഇതു പ്രീതിനേടാനുള്ള ഒരു തന്ത്രം മാത്രമാണു്. അടുത്ത പടിയായി അവരുടെ മതത്തിനെപ്പറ്റിയുള്ള അപദാനങ്ങൾ തുടങ്ങും. കേൾക്കുന്നരുടെ മനസ്സിൽ ആ മതത്തോടു് പ്രതിപത്തി ഉണ്ടാക്കുകയാണു ലക്ഷ്യം. ഉണ്ടായിക്കഴിഞ്ഞാൽ ആ പ്രതിപത്തി കൂട്ടുക എന്നതാണു അടുത്ത ലക്ഷ്യം - ഒരുതരം മാനസികമായ പ്രക്ഷാളനം. ഭാരതത്തിന്‍റെ ആത്മീയതത്ത്വങ്ങളിൽ നിന്നും കേഴ്വിക്കാരേ അകറ്റുക എന്നതാണു് അടുത്തപടി. അതിനായി നമ്മുടെ ആത്മീയതയിൽ തെറ്റുകൾ ഉണ്ടെന്നു ചൂണ്ടിക്കാട്ടാൻ തുടങ്ങും. അതുനുവേണ്ട തെളിവുകൾ വളരെ ഉണ്ടുതാനും. വളരെയധികം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടു്. അതു് നമ്മുടെ ആത്മീയതയെ തെറ്റായി ചിത്രീകരിച്ചും തെറ്റായി വിശകലനം ചെയ്തും സൃഷ്ടിച്ചവയാണെന്ന സത്യം ഭൂരിപക്ഷത്തിനും അറിവും ഇല്ല. ഇവയെ സൃഷ്ടിച്ചതു വിദേശികൾ മാത്രമല്ല; ഭാരതീയപൈതൃകത്തിന്‍റെ അനന്തരാവകാശികളും ധാരാളം സൃഷ്ടിച്ചിട്ടുണ്ടു്, പണ്ടും, എന്നും, ഇന്നും. കൂടാതെ കേഴ്വിക്കാരിൽ ഭൂരിപക്ഷത്തിനും ആത്മീയതയിൽ കാര്യമായ ജ്ഞാനമോ വിജ്ഞാനമോ ഇല്ലതാനും. ഉള്ള ധാരണകള്‍ തന്നെ പലപ്പോഴും മുകളിൽ സൂചിപ്പിച്ചതു പോലെ, തെറ്റായ ധാരണകളും ആണു്. ഇതു രണ്ടും കൂടിയാകുമ്പോൾ അവർ ഒരു വലിയ ആശയക്കുഴപ്പത്തിലും ആകും.
ഇവിടെ ഗുരുദേവന്‍റെ “ഒരുജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്”; “മതം ഏതായാലും മനുഷ്യന്‍ നന്നായാൽ മതി” ഇവ രണ്ടും വളരെ വിജയകരമായി അവർ ഉപയോഗിക്കും. കൂടാതെ തെറ്റിദ്ധരിപ്പിക്കപ്പെട്ട മറ്റും ചില വാക്യങ്ങൾ ഉപയോഗിക്കപ്പെടും. “Only two kinds of people, male and female”, “Any male can marry any other female”, “Westerners and easterners have to merge'; ഇങ്ങനെ ചിലവ. ഗുരുദേവൻ ഇങ്ങനെ പറഞ്ഞിട്ടുള്ളതായി ഇക്കൂട്ടർ പ്രചരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇവ ഗുരുദേവൻ പറഞ്ഞതായി വിശ്വാസയോഗ്യമായ തെളിവുകളും ഇല്ല. ഇതിനോടു് സാദൃശ്യമുള്ള വാക്ക്യങ്ങൾ ഗുരുദേവൻ ഉപയോഗിച്ചിരിക്കാം. എന്നാൽ ആ വാക്യങ്ങൾ ഗുരുദേവൻ ഉപയോഗിച്ചതിന്‍റെ ശരിയായ പൊരുൾ മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ലാത്തവരാണു് ഭൂരിപക്ഷം “ശ്രീനാരായണീയരും” “ഹിന്ദുക്കളും”. അപ്പോൾ ഇതിൽ വീഴുക തന്നെ ചെയ്യും.
കൂടാതെ പല വിധമായ പ്രലോഭനങ്ങളും തുടങ്ങും. പണം, പഴന്തുണി, പാൽപ്പൊടി, വിദ്യാഭ്യാസം, ജോലി, ചികിത്സ, മരുന്നു് തുടങ്ങി എല്ലാം. ഇതിനെല്ലാം ഉപരിയായി “സ്വര്‍ഗ്ഗരാജ്യ”വാഗ്ദാനവും. ഈയവസരത്തിൽ “ലക്ഷ്യവ്യക്തി” അവിവാഹിതരാണെങ്കിൽ പ്രേമം തലപൊക്കും അല്ലെങ്കിൽ തലപൊക്കിപ്പിക്കപ്പെടും. നേരത്തെവന്ന മുന്‍നിരക്കാർ ചിലപ്പോൾ പിന്മാറും. എന്നിട്ടു് പുതിയ ഭടന്മാർ - അവിവാഹിതർ - കടന്നു വരും. ആദ്യം വന്ന മുൻനിരപടയാളികൾ അവിവാഹിതരെങ്കിൽ അവർ തന്നെ രണ്ടാം ഘട്ടവും നയിക്കും. ചിലപ്പോള്‍ ഈ ആദ്യപടയാളികൾ ലക്ഷ്യം വച്ചിട്ടുള്ളവരുമായി ലിംഗഭേദം ഇല്ലാത്തവർ ആയിരിക്കാം. അങ്ങനെയിങ്കില്‍ അടുത്തു വരുന്നവർ ലിംഗഭേദം ഉള്ളവർ തന്നെ ആയിരിക്കും. അവര്‍ പ്രേമം തുടങ്ങും. ഭൂരിപക്ഷവും ഈ പ്രേമക്കുടുക്കിൽ വീഴും. (പ്രേമം 99 ശതമാനവും കാമം മാത്രമായിരിക്കും. യഥാര്‍ദ്ധമായി പ്രേമിക്കുന്നവർ ഇന്നു ലോകത്തു വളരെ വിളരം.) നല്ല തയ്യാറെടുപ്പോടുകൂടിയാണു് ഈ പദ്ധതി നടപ്പാക്കുക. നമ്മേ മയക്കിയെടുക്കാൻ മറ്റും ഉപായങ്ങളും ഉപയോഗിക്കപ്പെടുന്നുണ്ടു്.
ഗുരുദേവന്‍റെ, മുകളില്‍പ്പറഞ്ഞ വാക്യങ്ങളുടെ, (“ലോകത്തു രണ്ടു ജാതിയേ ഉള്ളു, അതു ആണും പെണ്ണും ആണു”; “ഏതു പുരുഷനും സ്ത്രീയ്ക്കും തമ്മിൽ വിവാഹം കഴിക്കാം”, “കിഴക്കും പടിഞ്ഞാറും തമ്മില്‍ കലരണം” എന്നവ സഹിതം); തെറ്റായ വ്യാഖ്യാനങ്ങളും വിശകലനങ്ങളും കാരണം ഗുരുദേവഭക്തരായ നല്ലൊരു വിഭാഗം ഇതിന്‍റെ പിന്നിലെ നിഗൂഡമായ ഉദ്ദേശം മനസ്സിലാക്കുകയും ഇല്ല. ഈ തെറ്റായ വ്യാഖ്യാനങ്ങൾ പലപ്പോഴും ഇക്കൂട്ടർ തന്നെ തുടങ്ങിവച്ചതും ആകാം. അതിനായി “നല്ലപിള്ള” ചമഞ്ഞ പല പാതിരിമാരെയും നമുക്കു ചരിത്രത്തിൽ കാണാം. ഈ പരിപാടി ശരിക്കും ‘മാക്സ്മുള്ളറും’ ‘ഡൂസനും’ പണ്ടേ തുടങ്ങിവച്ചതാണല്ലോ? ഈ രണ്ടാളും, അതുപോലെയുള്ള മറ്റുപലരും - Mr William Jones, Huston Stewart Chamberlin, Joseph Boden, Monier Williams, Herbert Hope Risley; തുടങ്ങിയവർ ‘The Church Missionary Society’ and ‘The Bible Society’ എന്ന സംഘടനകളുടെ സഹായസഹകരണങ്ങളോടുകൂടി നമ്മുടെ ആത്മീയ ഗ്രന്ഥങ്ങൾ പലതും തർജ്ജിമ ചെയ്യുന്നു എന്ന വ്യാജേന വികലപ്പെടുത്തിയതും നമ്മിൽ വളരെ ചുരുക്കം ആളുകൾക്കേ അറിവുള്ളൂ. ഇപ്പോൾ ഗുരുദേവനേയും മറ്റു ഗുരുക്കന്മാരേയും പുകഴ്ത്തി പറഞ്ഞു നടക്കുന്ന പലരേയും ഇക്കൂട്ടരിൽക്കാണാം. നമ്മിൽ പലരും അവരെ ആദരിച്ചു പൂജിക്കാറും ഉണ്ടല്ലോ! എന്നാൽ ഈ ആദരവുകാട്ടലിൽക്കൂടി, അല്പം പോലും സൂക്ഷ്മതയില്ലാതെയും ലക്ഷ്യമില്ലാതെയും ആണു് ഇതിനെ നാം നേരിടുന്നതും. അപ്പോള്‍ പരാജയം ഭാരതീയനുതന്നെയാണു സംഭവിക്കുക.
ഇപ്പോഴത്തെ മാദ്ധ്യമപ്പെരുപ്പം കാരണം, ഇങ്ങനെയുള്ള പ്രചരണങ്ങള്‍ നിഷ്പ്രയാസം നടക്കുകയും ചെയ്യും. ഭാരതത്തിന്‍റെ സാസ്കാരികമായ ഏകത്വം തകിടം മറിച്ചു്; ഭാരതീയരെ ആദിവാസികൾ, ദ്രാവിഡർ, ആര്യന്മാർ, ദളിതർ, നായർ, നമ്പൂതിരി, ഈഴവർ, തീയർ, (തീയരും ഈഴവരും ഒന്നല്ല എന്ന വാദം ബലപ്പെടുത്തുവാനായും ശ്രമം ശരിക്കും നടക്കുന്നതിന്‍റെ മാദ്ധ്യമപ്രകടനം നാം ഏതാനും മാസം മുമ്പു കണ്ടതാണല്ലോ?) എന്നിങ്ങനെ തരം തിരിച്ചു. തരം തിരിക്കപ്പട്ടവരിലും നല്ലൊരു വിഭാഗം ഈ തരം തിരിക്കലിൽ കുറ്റവാളികൾ ആണെന്നതിനും സംശയവേണ്ടാ. 1901ൽ ‘ഹെർബർട്ട് ഹോപ് റിസ്ലി’ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ഭാരതത്തിലെ ജനങ്ങളെ 2378 ജാതികളും (Caste) 43 വർഗ്ഗങ്ങളും (Race) ആക്കി തിരിച്ചു് ഭരണാധികാരത്തിലൂടെ അതിനെ സാധൂകരിച്ചു വച്ചിട്ടും ഉണ്ടു്. കൂടാതെ ഭാരതീയരെ ഇനിയും പല വർഗ്ഗക്കാരായി വിഭജിക്കേണ്ടവരാണെന്നു വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ ഉന്നതമായ വിശ്വവിദ്യാലയങ്ങളെ കേന്ദ്രീകരിച്ചു് ഇന്നും നടക്കുന്നും ഉണ്ടു്. അതേതാണ്ടു വിജയിച്ചു എന്നു തന്നെ പറയാം. കൂടാതെ, ഭാഷാശാസ്ത്രപരവും, സാസ്കാരീകവുമായി നാം പല വർഗ്ഗങ്ങളാന്നു കാട്ടാനായി പല കൃത്രമമായ തെളുവുകളും ഉണ്ടാക്കി കൂടുതൽ വിഘടനം ലക്ഷ്യമാക്കി നീക്കങ്ങൾ നടത്തുന്നുണ്ടു്. നല്ലൊരു വിഭാഗം ഭാരതീയരേയും അടർത്തിമാറ്റി വിഘടനം പൂർണ്ണമാക്കുകയാണു് അവരുടെ അന്തിമലക്ഷ്യം.
കൂടാതെ, ജാതിവിഭാഗങ്ങൾ തമ്മിൽ ഉണ്ടായിരുന്ന പൂർവ്വകാല വൈരാഗ്യവും വിദ്വേഷവും കൂട്ടാനും, വീണ്ടും കൂടുതൽ ജാതി-വർഗ്ഗ വിഭജനം നടത്തുവാനും ഉള്ള ശ്രമങ്ങൾ ഇന്നത്തെ പല മാദ്ധ്യമങ്ങളിലും ശരിക്കും കാണാൻ സാധിക്കും. വിദ്യാഭ്യാസകേന്ദ്രങ്ങൾ ഉപയോഗിച്ചു ശൃഷ്ടിക്കപ്പെട്ട തെളിവുകളുടെ കൂട്ടുപിടിച്ചാണു് ഇതു നടത്തുന്നതു്. അപ്പോൾ ഈ കഥകൾക്കു് ആധികാരികതയും ഉണ്ടാക്കിയെടുക്കാം. ആരാണീ പ്രവർത്തികൾക്കുപിന്നിൽ എന്നു നാം ചില അന്വഷണനിരീക്ഷണപരീക്ഷണങ്ങൾ നടത്തിയാൽ മനസ്സിലാക്കാം.
ഈ മാദ്ധ്യമങ്ങളിലും വിദ്യാഭ്യാസ കേന്ദ്രങ്ങളിലും ഭൂരിപക്ഷവും “മതന്യൂനപക്ഷം” അല്ലെങ്കിൽ “മതനിരപേക്ഷകർ” എന്ന മതക്കാരുടേതാണെന്ന സത്യം അല്പം അന്വഷണം നടത്തിയാൽ മനസ്സിലാക്കാം. ഒരു മതമല്ലാത്ത ഭാരതത്തിന്‍റെ ആത്മീയതയെ ഒരു മതമാക്കിമാറ്റി തകർക്കുക എന്നതായിരുന്നു ആദ്യലക്ഷ്യം. അതവർപണ്ടേ മാറ്റിയെടുത്തു കഴിഞ്ഞു. നമ്മുടെ പൂരവ്വികരും നാമും അതു സ്വീകരിക്കയും ചെയ്തു. അതിന്‍റെ തുടർച്ചയായി എഴുതപ്പെടുന്ന അർദ്ധസത്യങ്ങളും അസത്യങ്ങളും (ശൃഷ്ടിക്കപ്പെട്ട തെളിവുകൾ നിരത്തി) നല്ലൊരു ശതമാനം ഭാരതീയരും വിശ്വസിക്കുന്നു. അതിന്‍റെ വെളിച്ചത്തിൽ സ്വന്തം സാംസ്കാരിക പൈതൃകപങ്കാളികളെ പലരും വിരോധികളായിക്കാണുന്നു. അവർ നമ്മിൽനിന്നും അന്യരെന്നു കാണുന്നു. എന്നാൽ ഇതും അവരുടെ മതത്തിലേക്ക് ആൾ കൂട്ടാനുള്ള ഒരു മാർഗ്ഗം മത്രമാണെന്ന സത്യം നാം കാണുന്നില്ല. കണ്ടവർതന്നെ അതു മറക്കുന്നു, അല്ലെങ്കിൽ കണ്ടില്ലാ എന്നു നടിക്കുന്നു, താൽക്കാലികമായ ആവശ്യങ്ങളും കാമമോഹങ്ങളും നിറവേറ്റാൻ വേണ്ടി.
ഇതിനും ഉപരിയായി, പല കൂട്ടയ്മകളില്‍ക്കൂടിയും (പ്രത്യേകിച്ചും ഗുരുദേവ കൂട്ടായ്മകളില്‍ക്കൂടി) ഈ പരിപാടി നടപ്പിലാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ചിലർ ഇതു ചെയ്യുന്നതു് അവർക്കുതന്നെ അറിയാൻ പാടില്ലാ എന്നതാണു് വാസ്ഥവം. കൂടാതെ അതിനായി മുഖമ്മൂടിയണിഞ്ഞ പലരും പല കൂട്ടായ്മകളിലും തലപൊക്കിയിട്ടും ഉണ്ട്. ഇതു മനസ്സിലാക്കാതെ അവര്‍ക്കു സഹായം പലരും നല്കുന്നും ഉണ്ട്. ഈ ചതിയുടെ സത്യം അറിയാതെ ഗുരുദേവ ഭക്തന്മാർ, മുകളിൽ പറഞ്ഞ ഗുരുദേവവാക്ക്യങ്ങളിൽ നിന്നും; ഗുരുദേവന്‍റെ വാക്യങ്ങളെന്നു് സ്ഥാപിച്ചെടുത്തവയിൽ നിന്നും; ഉള്‍ക്കൊണ്ട തെറ്റിദ്ധാരണകാരണം അക്കൂട്ടർക്കു് സഹായകമായ നിലപാടുകള്‍ സ്വീകരിക്കാറും ഉണ്ടു്. പലരും സ്വയം ഇങ്ങനെ ഒരു സഹായം ചെയ്യുന്നതായി മനസ്സിലാക്കാറില്ല. ചിലപ്പോള്‍, ആ ഗുരുദേവവചനങ്ങളെ തെറ്റിദ്ധരിച്ചു സ്വന്തം മക്കളെ കാര്യമായ ആലോചനയോ; ‘തമ്മിൽ യോജിച്ചു പോകാൻ പറ്റിയ വ്യക്തിത്ത്വങ്ങളാണോ വിവാഹിതരാകാൻ പോകുന്നവരെന്നു’ നോക്കതെയും; ‘ഉപരിപ്ലവമായ കാമം സ്നേഹമാണെന്നധാരണയിലും, ബന്ധത്തിനു തയ്യാറാകുന്ന മാതാപിതാക്കളേയും കാണം.
ലോകത്തുള്ള മിക്ക പോലീസ്സ് വകുപ്പുകളുടെയും ഒരു അടവാണു് “നല്ല പോലീസ്സ്-ചീത്ത പോലീസ്സ്” കളി. കേസ്സു് തെളിയിക്കാൻ വേണ്ടി കുറ്റവാളിയെന്നു സംശയമുള്ള ആളിന്‍റെയടുത്ത് ചില പോലീസ്സ്കാർ വളരെ സ്നേഹമായി ഇടപെടും. അതേസമയം മറ്റുള്ളവർ വളരെ കർക്കശമായും. കുറ്റവാളിയെ ഒരു മാനാസികമായ ആശയക്കുഴപ്പത്തിൽ ആക്കുകയാണു് ലക്ഷ്യം. അതിനായി പ്രതിനായകൻ കളിക്കുന്ന പോലിസ്സുകാരനും ചിലപ്പോൾ നല്ലവൻ കളിക്കയും ചെയ്യും. ഇങ്ങനെ നായകനും പ്രതിനായകനും കളിക്കുന്ന പലരേയും സമൂഹത്തിലും കാണാം. മുകളിൽ സൂചിപ്പിച്ച പാതിരിമാരും, വിദേശാധിപത്യകാലത്തെ ഭാരതത്തിലെ പല ഭരണാധിപന്മാരും അത്തരത്തിലുള്ളവരായിരിന്നു; ഇന്നും അങ്ങനെ തന്നെ.
ഇന്നത്തെ ബഹുഭൂരിപക്ഷം വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്ന പേരിൽ നടത്തപ്പടുന്ന വ്യവസായങ്ങളും ആതുരാലയങ്ങളും, ചികിത്സാകേന്ദ്രങ്ങളും മതത്തിൽ ചേർക്കൽ പരിപാടിയിലെ കണ്ണികൾ തന്നെയാണു്. “ഹിന്ദു”വാകാൻ വരുന്ന വിദേശികളാണു് സൂക്ഷിക്കേണ്ട മറ്റൊരുകൂട്ടർ. ഈ ശ്രിംഘലയിലെ വേറൊരു ക്ണ്ണി.
ഭാരതത്തിന്‍റെ പൈതൃകത്തിനു്, അവരും വിലകല്പ്പിക്കുന്നു എന്നു നമ്മെ തെറ്റിദ്ധരിപ്പിക്കുകയാണു് ഇവരുടെ പല പ്രവർത്തികളുടെയും ലക്ഷ്യം. ഈ പ്രവർത്തികളിൽക്കൂടി അവർ സാധിച്ചെടുക്കുകയും ചെയ്യും. ഇതു കണ്ടു് തെറ്റിദ്ധരിച്ചു്, അവരെ ബഹുമാനിച്ചും സ്നേഹിച്ചും കഴിയുന്ന വളരെപ്പേരെക്കാണാം. അങ്ങനെയുള്ള ഒരു സഭാനേതാവിനെ പൂജിക്കാൻ വരെ ഇയ്യിടെ നമ്മുടെ ചില നേതാക്കൾ തയ്യാറായി. ‘ഈ സഹസ്രാബ്ദത്തിൽ ഭൂരിപക്ഷം ഭാരതീയരേയും ക്രൈസ്തവീകരിക്കും’ എന്നു പ്രതിജ്ഞയെടുത്തിരിക്കുന്ന ഒരു കൂട്ടരുടെ നേതാവിനെ അദ്ദേഹം നമ്മുടെ പൈതൃകത്തേയും ഗുരുക്കന്മാരേയും ഇടയ്ക്കിടയ്ക്കു പുകഴ്ത്തിപ്പറയും എന്ന ഒറ്റക്കാരണം കൊണ്ട് പൂജിക്കുക എന്നതു വളരെ ബുദ്ധിഹീനമായ നടപടിയാണു്. അദ്ദേഹം ശരിക്കും നമ്മുടെ പൈതൃകത്തിനു വില കല്പ്പിക്കുന്നൊങ്കിൽ ആ സഭയിലെ ഉന്നതസ്ഥാനം സ്വീകരിക്കയില്ലായിരുന്നൂ. പകരം, തിരിച്ചു തന്‍റെ പൈതൃകത്തിലേക്കു പോരുമായിരിന്നൂ. അങ്ങനെ ചെയ്യാതെ “ഈ സഹസ്രാബ്ദത്തിൽ ഭാരതത്തെ ക്രൈസ്തവീകരിക്കും” എന്നു് ഉദ്ഘോഷിക്കുന്ന സഭയിലെ ഉന്നതസ്ഥാനത്തേക്കു കയറ്റം സ്വീകരിച്ച ഒരാളേ പൂജിക്കുക എന്നാൽ “ക്രൈസ്തവീകരിക്കാൻ ഞങ്ങൾ തയ്യാറാണു്” എന്നു പറയുന്നതിനു തുല്ല്യമല്ലേ അതു്?
ഇതാണു് സ്ഥിതി. പിന്നെ അവർ അവരുടെ എണ്ണം കൂട്ടൽ കളിയിൽ വിജയിക്കുക അതിശയമല്ലല്ലോ? എത്ര “സനാതൻധർമ്മികൾ”, എത്ര “ശ്രീനാരായണീയർ” ഇതിനെതിരായി എന്തെങ്കിലും ചെയ്യാൻ തയ്യാറകും? എസ്സ് എൻ ഡി പിയും എൻ എസ്സ് എസ്സും തയ്യാറാകുമോ? മറ്റേതെങ്കിലും സംഘടനകൾ തയ്യാറാകുമോ? കണ്ടറിയണം.
ഗുരുദേവവചനങ്ങളെ സത്യസന്ധമായി വിശകലനം ചെയ്തു് മനുഷ്യനിലെ ഏകത്വം; എല്ലാ ജീവജാലങ്ങളിലും ഉള്ള ഏകത്വം; എല്ലാ ചരാചരങ്ങളിലും ഉള്ള ഏകത്വം; അറിയാനും മനസ്സിലാക്കാനും അംഗീകരിക്കാനും സാധിക്കാതെ; സ്വന്തം ആത്മീയതയെ ശരിയായി മനസ്സിലാക്കാതെ; “ഞങ്ങളുടേതു മാത്രമേ ശരിയായതുള്ളൂ, അന്യദൈവങ്ങളെ പൂജിക്കുന്നരുടെ വിഗ്രഹങ്ങളെയും പൂജിക്കുന്നവരേയും തകർക്കുക” എന്നുദ്ഘോഷിക്കുന്ന മതത്തിലേക്കു് പോകുന്നതാണൊ ശരിയെന്നു എല്ലാ ഭാരതീയനും ചിന്തിക്കണം. അങ്ങനെ ചിന്തിക്കാനുള്ള ശക്തി ലഭിക്കണമെങ്കിൽ ആ പൈതൃകം ശരിയായ രീതിയിൽ പഠിക്കണം. അതിനു ഗുരുദേവസൂക്തങ്ങൾ പൂർണ്ണമായി പഠിച്ചാൽ മതിയാകും. അതിനുള്ള സൗകര്യങ്ങൾ ദ്രുതഗതിൽ സംഘടിപ്പിക്കുകയാണു് നേതാക്കൾ ചെയ്യേണ്ടതു്.
By Udayabhanu Panickar Posted in SNDP YOGAM YOUTH MOVEMENT(OFFICIAL)
No comments:
Post a Comment