ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ശിവഗിരിയിലെത്തുന്നത് തടയാനാവില്ലെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ പറഞ്ഞു. മോഡിയുടെ സന്ദർശനം സംബന്ധിച്ച പിണറായി വിജയന്റെ പരാമർശത്തെക്കുറിച്ച് ഇവിടെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്തിനെ വികസനക്കുതിപ്പിലേക്ക് നയിച്ച് ദേശീയ ശ്രദ്ധയാകർഷിച്ച വ്യക്തിയെന്ന നിലയിലാണ് മോഡിയെ ശിവഗിരിയിലേക്ക് ക്ഷണിച്ചത്. രാഹുൽഗാന്ധി, സോണിയാ ഗാന്ധി എന്നിവരെ ലഭ്യമാകുമോ എന്നാരാഞ്ഞിരുന്നു. ശിവഗിരി മഠത്തിൽ ആർക്കും പ്രവേശനമുണ്ട്. അതിന് പ്രത്യയശാസ്ത്രങ്ങളും ആചാരങ്ങളും തടസ്സമല്ല. .യുക്തിവാദിയായ സഹോദരൻ അയ്യപ്പന് പഠിക്കാൻ പണവും, താമസിക്കാൻ സ്ഥലവും നൽകി സഹായിച്ച ചരിത്രമാണ് മഠത്തിനുള്ളത്. മഹാത്മാഗാന്ധി, ടാഗോർ, ദലൈലാമ, രാജഗോപാലാചാരി തുടങ്ങിയ മഹാത്മാക്കളും ശിവഗിരി മഠം സന്ദർശിച്ചിട്ടുണ്ട്. മോഡിയെ ക്ഷണിക്കുന്നതിൽ സർക്കാരിന്റെ ഇടപെടലില്ല. മഠത്തിലെ കാര്യങ്ങളിൽ സർക്കാരിന് ബന്ധവുമില്ല. ആരുടെയും കൈ ഇതിന് പിന്നിലില്ല. കാവിവസ്ത്രത്തിന്റെ അടിസ്ഥാനത്തിലല്ല, ഗുരുദർശനത്തിന്റ പേരിലാണ് മഠം അറിയപ്പെടുന്നത്.പിണറായിയുടെ വാദത്തിനുള്ള മറുപടി പറയേണ്ട വേദിയിൽ നൽകുമെന്നും സ്വാമി ഋതംഭരാനന്ദ പറഞ്ഞു.

No comments:
Post a Comment