ഹിന്ദുക്കൾ സംഘടിച്ചാൽ സാഹോദര്യം തകരുമെന്ന് സ്പീക്കർ, മറ്റുള്ളവരെപ്പോലെ ജീവിക്കാൻ പാടില്ലേയെന്ന് വെള്ളാപ്പള്ളി
തിരുവനന്തപുരം:ഹിന്ദുക്കൾ മതപരമായി സംഘടിക്കുന്നത് സംസ്കാരത്തെ ക്ഷയിപ്പിക്കുമെന്നും, ശക്തിയായി നിൽക്കുന്ന മറ്റ് മതങ്ങളുമായി ഏറ്റുമുട്ടലുണ്ടാകുമെന്നും സ്പീക്കർ ജി.കാർത്തികേയൻ. ഹിന്ദുക്കൾ മറ്റുള്ളവരെപ്പോലെ ജീവിക്കാൻ പാടില്ലേയെന്ന്
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ തിരിച്ചടി.
മാതാ അമൃതാനന്ദമയി ദേവിക്ക് വിശ്വരത്ന പുരസ്കാരം സമർപ്പിക്കുന്നതിന് കൈമനം ആശ്രമത്തിൽ നടന്ന സമ്മേളനത്തിലാണ് സ്പീക്കറുടെ വാദങ്ങളെ 'ഹിന്ദു പാർലമെന്റ് ' ചെയർമാൻ കൂടിയായ വെള്ളാപ്പള്ളി ഖണ്ഡിച്ചത്.
ഹിന്ദുവെന്ന പദം മഹത്തായ സംസ്കാരത്തെയാണ് കാണിക്കുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത സ്പീക്കർ പറഞ്ഞു. ക്രൈസ്തവരും മുസ്ലിങ്ങളും സംഘടിതരാണ്. അതുപോലെയാകാൻ ഹിന്ദുക്കൾക്കാവില്ല. സാഹോദര്യത്തിന്റെ പാതയിലൂടെ വേണം ഹിന്ദു പാർലമെന്റ് മുന്നോട്ടു പോകാനെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഹിന്ദുക്കളുടെ കൂട്ടായ്മ അനിവാര്യമായ കാലമാണിതെന്ന് മുഖ്യപ്രാസംഗികനായ വെള്ളാപ്പള്ളി പറഞ്ഞു. ദോഷൈകദൃക്കുകൾ വിമർശിച്ചെന്നിരിക്കും. മറ്റുള്ളവരുടെ കണ്ണിലെ കോല് കാണാതെ സ്വന്തം കണ്ണിലെ കരട് കണ്ടുപിടിക്കാൻ ശ്രമിക്കരുത്. മറ്റുളള മതക്കാർക്ക് പളളിയും പള്ളിക്കൂടവും ഉൾപ്പെടെയുള്ള എല്ലാ ഭൗതിക സാഹചര്യവും ഒരുക്കിക്കൊടുത്തത് ഇവിടത്തെ ഭൂരിപക്ഷ സമൂദായമാണ്. അവർ സംഘടിക്കുന്നത് സഹോദര്യം തകർക്കാനല്ല. രാഷ്ട്രീയപ്പാർട്ടികൾക്ക് ന്യൂനപക്ഷങ്ങൾ വോട്ടുബാങ്കാണ്. അവർക്കു വേണ്ടി ഖജനാവ് ചോർത്തിക്കൊടുക്കുന്നു. ന്യൂനപക്ഷ സമുദായത്തിലെ വിധവയ്ക്ക് സർക്കാർ രണ്ടരലക്ഷം രൂപ സഹായമായി നൽകും. എല്ലാ സമുദായത്തിൽപ്പെട്ട വിധവകൾക്കും ദുഃഖമുണ്ട്. ഭൂരിപക്ഷം അനുഭവിക്കുന്ന ദുരിതത്തിന് കരച്ചില്ലല്ല പരിഹാരം. ഹിന്ദുക്കളെ പല തട്ടുകളിലാക്കി കെണിയിൽപ്പെടുത്തി ഭരിക്കുന്നത് ഇവിടത്തെ രാഷ്ട്രീയ നേതാക്കളാണ്. ഭൂരിപക്ഷത്തെ ന്യൂനപക്ഷം ഭരിക്കുന്നത് ജനാധിപത്യമല്ല. ഇതൊക്കെ കണ്ടില്ലെന്ന് നടിച്ചാൽ ഭാവി തലമുറ നമ്മളെ നോക്കി പല്ലിളിക്കും- നീണ്ട കരഘോഷത്തിനിടയിൽ വെള്ളാപ്പള്ളി പറഞ്ഞു.

No comments:
Post a Comment