മതേതരത്വം അംഗീകരിക്കുകയും ഇതരമതങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്ന ഏകമതം ഹിന്ദുമതം മാത്രമാണെന്ന് ജനതാപാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ഡോ. സുബ്രഹ്മണ്യന്‍ സ്വാമി. മുതലക്കുളത്ത് ഹിന്ദു ഐക്യവേദി ജില്ലാകമ്മിറ്റി സംഘടിപ്പിച്ച മാറാട് അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഹിന്ദുക്കള്‍ ഐക്യപ്പെട്ടാല്‍ കേരളത്തില്‍ മാത്രമല്ല രാജ്യത്തൊരിടത്തും മാറാട് ആവര്‍ത്തിക്കില്ല. സര്‍വമതസമഭാവന പ്രചരിപ്പിക്കുന്ന ഏകമതമാണ് ഹിന്ദുമതം. മറ്റുമതങ്ങളെല്ലാം അവര്‍ക്ക് ഭൂരിപക്ഷമുള്ളിടത്ത് ന്യൂനപക്ഷ മതങ്ങളെ ദ്രോഹിക്കുന്നു. പത്തുവര്‍ഷം പിന്നിട്ടതുകൊണ്ട് മാറാട് ഹിന്ദു സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്ന നിലപാട് ശരിയല്ല. ഉന്നതതല ഏജന്‍സി അന്വേഷിച്ച് സംഭവത്തിനുപിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് കേരള ഹൈക്കോടതിയും മാറാട് ജുഡീഷ്യല്‍ കമ്മീഷനും ഉത്തരവിട്ടു. ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു

No comments:
Post a Comment