പഴയ നിക്ഷേപകരുടെ പണം നൽകാൻ പുതിയ നിക്ഷേപകരുടെ പണം സ്വീകരിച്ചു നടത്തുന്ന ഇടപാടണ് . ചാൾസ് പോൺസി എന്ന റ്റാലിയൻ അമേരിക്കൻ 1919ൽ അമേരിക്കയിലെ ബോസ്റ്റണിൽ അരങ്ങേറ്റിക്കാണിച്ചതാണിത്. പോൺസി സ്കീം എന്ന് പിന്നീട് തട്ടിപ്പ് കന്പനികൾക്ക് പേരു വീഴാൻ ഇടയാക്കിയ ഇത്തരം പദ്ധതി.
90 ദിവസം കൊണ്ട് നിക്ഷേപകരുടെ പണം ഇരട്ടിയാക്കി തിരികെ നൽകുമെന്ന വാഗ്ദാനം നൽകിയാണ് പോൺസി നിക്ഷേപകരെ ആകർഷിച്ചത്. ഞൊടിയിടെ പണം ഇരട്ടിപ്പിച്ച് കിട്ടുമെന്നും കായിക മാനസിക അദ്ധ്വാനമൊന്നുമില്ലാതെ പണക്കാരാകാമെന്നുമുള്ള മനുഷ്യന്റെ അതിമോഹം ചൂഷണം ചെയ്യാൻ അയാൾക്ക് കഴിഞ്ഞു. ചാൾസ് പോൺസ്കിയുടെ സ്ഥാപനത്തിൽ നൽകാൻ ആളുകൾ മത്സരമായി.
15000 പേർ നിക്ഷേപം നൽകി. കന്പനിക്ക് ലഭിച്ചത് 4 കോടി ഡോളർ. ആളുകളുടെ ആവേശം മുതലെടുക്കാൻ പോൺസി വാഗ്ദാനം കുറെക്കൂടി ആകർഷമാക്കി. 45 ദിവസം കൊണ്ട് പണം ഇരട്ടിയാക്കി നൽകുമെന്നായിരുന്നു വാഗ്ദാനം. പുതിയ നിക്ഷേപങ്ങൾ വന്നു കൊണ്ടിരിക്കുന്നിടത്തോളം കാലം പഴയ നിക്ഷേപകർക്ക് പണം ഇരട്ടിപ്പിച്ചു കിട്ടി. അത് പിന്നീട് പല രാജ്യങ്ങളിലും പലരും ആവർത്തിച്ചു. ഇന്ത്യയിൽ ഇത്തരം പോൺസി കന്പനികൾ ഇടക്കിടെ മുളച്ച് തളിർക്കും. ഒടുവിൽ പണം കൈമോശം വന്ന പാവപ്പെട്ടവർ നിലവിളിച്ചു നടക്കും.

No comments:
Post a Comment