Pages

Friday, August 10, 2012

The proverbs against EZHAVA

പ്രഫസര്‍ പി.സി.കര്‍ത്തയുടെ(1937-98) “പഴഞ്ചൊല്‍ പ്രപഞ്ചം“(DC books-2001) എന്ന പുസ്തകത്തിലെ 109ആം പേജിലെ മൂന്നു പഴഞ്ചൊല്ലുകളാണ് മുകളില്‍ സ്കാന്‍ ചെയ്തു ചേര്‍ത്തിരിക്കുന്നത്.

പണ്ടുകാലത്ത് ബ്രാഹ്മണര്‍ക്കിടയില്‍ നിലവിലുണ്ടായിരുന്ന വിശ്വാസവും,നിര്‍ബന്ധ ബുദ്ധിയും,ഈഴവര്‍ക്കെതിരെയുള്ള ശത്രുതയും എത്രമാത്രം ഭീകരമായിരുന്നു എന്ന് തെളിയിക്കുന്ന പഴഞ്ചൊല്ലുകള്‍.
ബുദ്ധമതത്തിനെതിരെയുള്ള(ഈഴവര്‍ക്കെതിരെയുള്ള) ബ്രാഹ്മണരുടേയും,രാജാക്കന്മാരുടേയും,അവരുടെ ദാസന്മാരുടേയും മനസ്സിലിരുപ്പും,രാഷ്ട്രീയവും വെളിവാക്കുന്ന ഈ പഴഞ്ചൊല്ലുകള്‍ സിമന്റ് നാണുവെന്നും, ചൊവ്വനെന്നും..... ഈഴവരെ ഇന്നും പരിഹസിക്കുന്നവരുടെ മനസ്സിലെ തിന്മയുടെ കാരണം കൂടി വെളിവാക്കുന്നുണ്ട്.

ഈഴവരെക്കുറിച്ചുള്ള പഴഞ്ചൊല്ലുകള്‍ യൂണിക്കോഡില്‍:
1) ഇഞ്ചത്തലയും ഈഴത്തലയും എത്രയും ചതച്ചാല്‍ അത്രയും നല്ലത്.(അര്‍ത്ഥം: ഇഞ്ച പടര്‍ന്നുകയറും; ഈഴവന്മാര്‍ അഭിവൃദ്ധിപ്പെടാന്‍ അനുവദിക്കരുത്.)
2) ഇഞ്ചത്തലയും ഈഴത്തലയും നീളുമ്പോള്‍ കൊത്തണം.
3)ഇഞ്ചത്തലയും ഈഴത്തലയും വളര്‍ത്തരുത്.

ഇതുപോലെ എത്ര അറിയപ്പെടാത്ത പഴഞ്ചൊല്ലുകളും,അജണ്ടകളും പണ്ടുകാലത്ത് ബുദ്ധമതാനുയായികളായ ഈഴവരെ കൊന്നൊടുക്കാന്‍ ബ്രാഹ്മണ്യം ഉപയോഗിച്ചിരിക്കാം. പ്രോ. പി.സി.കര്‍ത്തയുടെ നല്ല മനസ്സിനു നന്ദി.


1 comment:

  1. All these proverbs against Ezhavas were originated during the early period of the nineteenth century (AD.1802 - 1809)

    ReplyDelete