Pages

Saturday, August 11, 2012

Ezhavas getting discrimination in all the way


വേട്ടയാടപ്പെടുന്ന ഈഴവന്‍
ബ്രാഹ്മണ ഹിന്ദുമതത്തിന്റെ ഉദ്ഭവകാലം മുതല്‍ വേട്ടയാടപ്പെടുന്ന ഒരു ജനവിഭാഗമാണ് കേരളത്തിലെ ഈഴവര്‍ അഥവ തിയ്യര്‍. ബ്രാഹ്മണ്യത്തിന്റെ എന്നത്തേയും ശത്രുതക്ക് പാത്രീഭവിച്ച ബുദ്ധധര്‍മ്മ പാരംബര്യമുള്ള, തികഞ്ഞ ധര്‍മ്മബോധം സിരകളില്‍ വഹിക്കുന്ന ഈഴവര്‍ ബ്രാഹ്മണ്യത്തിന്റെ വേശ്യാസംസ്കൃതിയിലധിഷ്ടിതമായ സമൂഹ്യ ഘടനക്ക് എന്നും ഭീഷണിയായിരുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് കൃഷിയെക്കുറിച്ചുള്ള അറിവുകളും, ആയുര്‍വേദത്തിന്റെ അനുഗ്രഹവും, ജ്യോതിശാസ്ത്രത്തിന്റെ കാല-സമയ-വര്‍ഷഗണനാരീതികളും, വട്ടെഴുത്തിന്റേയും കോലെഴുത്തിന്റേയും പഴയമലയാള അക്ഷര ലിപികളും ,മറ്റു ശാസ്ത്രജ്ഞാനങ്ങളും ലോപമില്ലാതെ പകര്‍ന്നു നല്‍കിയ ബുദ്ധമത മിഷണറിമാരായിരുന്ന ഈഴവര്‍ ബ്രാഹ്മണ്യത്തിന്റെ കണ്ണിലെ കരടായില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു. ശൂദ്രന് വിദ്യ നിഷേധിക്കുകയും, അഥവ അക്ഷരജ്ഞാനത്തിന്റെ ശബ്ദങ്ങളെന്തെങ്കിലും ശൂദ്രര്‍ (നായര്‍)കേട്ടുപോയാല്‍ അയാളുടെ ചെവിയില്‍ ഇയ്യമുരുക്കി ഒഴിക്കണമെന്ന മനു നിയമത്തിന്റെ പരിപാലകരായിരുന്ന ബ്രാഹ്മണ്യത്തിന് ജനങ്ങളെ ജാതിമത വര്‍ണ്ണ ഭാഷാ വിവേചനങ്ങള്‍ക്കതീതമായി പുരോഗതിയിലേക്കും പ്രബുദ്ധതയിലേക്കും നയിച്ചിരുന്ന ബുദ്ധധര്‍മ്മത്തിന്റെ മിഷണറിമാരോട് സ്നേഹം തോന്നാനിടയില്ലല്ലോ !

ബ്രാഹ്മണ ഹിന്ദു മതത്തിന്റെ രാഷ്ട്രീയ അജണ്ടതന്നെ ബുദ്ധധര്‍മ്മക്കാരെ അസുരന്മാരായും, രാക്ഷസന്മാരായും മുദ്രകുത്തി കൊന്നൊടുക്കുക എന്നതായിരുന്നല്ലോ. കള്ളക്കഥകളിലൂടെ രാജാക്കന്മാരെ രണ്ടായിരം കൊല്ലം വരെ ജീവിച്ചിരിക്കുന്ന അഭൌമപ്രതിഭാസങ്ങളായി അവതരിപ്പിച്ചും, വ്യഭിചാരത്തിനു പ്രേരിപ്പിച്ചും, ക്ഷേത്രങ്ങള്‍ വേശ്യലങ്ങളായി രൂപാന്തരപ്പെടുത്തി ഭരണാധിപന്മാരെ സുഖലോലുപതയിലേക്ക് മറിച്ചിട്ടും , ദുരഭിമാനങ്ങളും ഏഷണികളുമുപയോഗിച്ച് ക്ഷത്രിയരെ തമ്മിലടിപ്പിച്ചും , കൊല്ലിച്ചും കഴിഞ്ഞ രണ്ടായിരം കൊല്ലക്കാലം ബ്രാഹ്മണ്യം ഭാരതത്തിന്റെ ധര്‍മ്മബോധത്തെ കഴിയുന്നത്ര നശിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി കേരളത്തില്‍
ബ്രാഹ്മണ്യത്താല്‍ അവരുടെ കൂലിഗുണ്ടകളായിരുന്ന ശൂദ്രനായന്മാരെ ഉപയോഗിച്ച് ഏറ്റവും ക്രൂരമായി പീഡിപ്പിക്കപ്പെട്ട ജന സമൂഹമാണ് ഈഴവര്‍.

ഈഴവനേയും ഇഞ്ചത്തലയേയും ആവുന്നത്ര ചതച്ച് നശിപ്പിക്കണമെന്നും ഈഴവരെ വളരാന്‍ അനുവദിക്കരുതെന്നും കേരളത്തില്‍ പഴമൊഴികളായി ബ്രാഹ്മണാധികാരത്തിന്റെ സാമൂഹ്യ നിയമങ്ങള്‍ തന്നെ നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി ഇപ്പോഴും , ഈ സ്വതന്ത്ര കേരളത്തില്‍ ഈഴവനെ പാര്‍ശ്വവല്‍ക്കരിക്കുന്ന രാഷ്ട്രീയ അജണ്ട സവര്‍ണ്ണ പൊതുധാര ഏറെ ബോധപൂര്‍വ്വമല്ലാതെയാണെങ്കിലും പാരംബര്യത്തിന്റേയും ആചാരത്തിന്റേയും ശീലത്തിന്റേയും ന്യായീകരണങ്ങളിലൂടെ തുടര്‍ന്നുകൊണ്ടുപോകുന്നുണ്ട്.

കടുത്ത സവര്‍ണ്ണ സാംസ്ക്കാരികതയുടെ അതിപ്രസരമുള്ള നമ്മുടെ സമൂഹത്തില്‍ ബോധപൂര്‍വ്വം ആരെയെങ്കിലും പാര്‍ശ്വവല്‍ക്കരിക്കേണ്ട കാര്യമൊന്നുമില്ല. നിലവിലുള്ള സാംസ്ക്കാരികത പഴയ ബ്രാഹ്മണ-സവര്‍ണ്ണ രാഷ്ട്രീയ അജണ്ടയുടെ തുടര്‍ച്ചയായതിനാല്‍ ആരുടേയും സംഘടിതമായ ഇടപെടലില്ലാതെത്തന്നെ ഈഴവരെ പൊതുധാരയില്‍നിന്നും നീക്കം ചെയ്തുകൊണ്ടിരിക്കും.


Source:http://muthapan.blogspot.com/

1 comment: