Pages

Tuesday, July 8, 2014

സമുദായ സ്നേഹം വാക്കില്‍ മാത്രം ഒതുക്കിയ സമുദായ നേതൃ വേഷധാരികള്‍ .

DrKamaljith Abhinav


ഈഴവര്‍ക്ക് സ്വാഭിമാനം കൂടുതല്‍ ആണെന്നും അതിനാല്‍ തങ്ങള്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍ നായരെയോ, ക്രിസ്ത്യാനിയെയോ, അതുമല്ലെങ്കില്‍ നമ്പൂതിരിയെയോ അതുമല്ലെങ്കില്‍ മുസ്ലിമിനെയോ ആണ് ജോലിക്ക് വയ്ക്കുക പതിവെന്നും പല സമുദായ നേതാക്കളും എന്നോട് പറഞ്ഞിട്ടുള്ള കാര്യം ആണ്. വ്യക്തി ബന്ധം ശക്തമായതിനാല്‍ അവരുടെ പേരുകള്‍ പരസ്യമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല . തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെ ഉള്ള ഈഴവ മുതലാളിമാരുടെ സ്റ്റാഫ്‌ ലിസ്റ്റ് നോക്കിയാല്‍ അത് മനസിലാക്കാന്‍ കഴിയും.
ഈഴവ ബ്രാഹ്മണര്‍ക്ക് എന്ത് കൊണ്ട് ആണ് സ്വജാതിയെയും, ദളിതനേയും ഇത്രയ്ക്ക് വെറുപ്പ്‌ എന്ന് മനസിലാകുന്നെ ഇല്ല. നട്ടെല്ല് കുനിഞ്ഞു മുതലാളിക്ക് ജയ് വിളിക്കാന്‍ നല്ല ഈഴവനോ, ദളിതനോ തയ്യാറാകാത്തത് കൊണ്ടാകും അവരോടു ഈ അയിത്തം.
നല്ല ജോലി ഉണ്ടെങ്കില്‍ മാത്രമേ ഒരു വ്യക്തി ഉയരൂ, അതിലൂടെ അയാളുടെ കുടുംബവും, അതിലൂടെ സമുദായവും ഉയരൂ.ഇത് മനസിലാക്കി ആണ് ക്രിസ്ത്യാനിയും, മുസ്ലിങ്ങളും, സവര്‍ണരും അവരുടെ സ്ഥാപനങ്ങളില്‍ കൂടുതലും അവരുടെ ആള്‍ക്കാരെ തന്നെ ജോലിക്ക് വെക്കുന്നത്. ഒരു നിവര്‍ത്തിയും ഇല്ലെങ്കില്‍ മാത്രമേ അവര്‍ അന്യ സമുദായ അംഗതെ ലക്‌ഷ്യം വെയ്ക്കൂ.
സ്വന്തം കുടുംബ അംഗങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ അയലത് ഊണ് കഴിക്കാന്‍ പാങ്ങുള്ള അന്യനു അണ്ണാക്കില്‍ ആഹാരം കുത്തിവെക്കുന്നതിന്റെ സാംഗത്യം മനസിലാകുന്നെ ഇല്ല. ജാതി ചിന്തകള്‍ക്ക് അതീതമായി ജോലി കൊടുക്കുന്നത് നല്ലത് തന്നെ. എന്നാല്‍ സ്വന്തം കുടുംബത്തെ മറന്നു മറ്റുള്ളവനെ അബ്സോര്ബ് ചെയ്യുന്നവന്റെ ലക്‌ഷ്യം നല്ലതാകില്ല ഒരിക്കലും. അതിന്റെ പിന്നില്‍ ഉള്ള ലക്‌ഷ്യം ലാഭം തന്നെ ആകും.
ഈ പോസ്റ്റ്‌ ഇടാന്‍ കാരണം ഈഴവന്റെ ഉന്നമനത്തിനു വേണ്ടി കരഞ്ഞു വിളിക്കുന്ന ശ്രീ. വെള്ളപള്ളി നടേശന്റെ ജീവ ചരിത്രം എന്നാ പേരില്‍ ഏതോ ഗ്രൂപ്പില്‍ പ്രസിദ്ധീകരിച്ചു വരുന്ന ഒരു പരമ്പരയിലെ ഭാഗം ഒരാള്‍ എനിക്ക് മെസേജ് ചെയ്തു തന്നത് വായിച്ചതിനാല്‍ ആണ്.
ഈഴവ മുതലാളിമാരുടെ മേല്‍ സൂചിപിച്ച കുതന്ത്ര സ്വഭാവത്തെ മഹത്വ വല്‍കരിച്ച് കൊണ്ടുള്ള അത് വായിച്ചപ്പോള്‍ സത്യത്തില്‍ ചിരി ആണ് വന്നത്. അത് ഇപ്പ്രകാരം ആണ്....
{ ജാതി ചോദിക്കരുത്‌ ചിന്തിക്കരുത്‌ പറയരുത്‌ ", "മതമേതായാലും മനുഷ്യന്‍ നന്നായാല്‍മതി" എന്നെല്ലാം ഉദ്‌ഘോഷിച്ച ഗുരുദേവന്റെ കസേരയിലിരുന്നാണ്‌ വെള്ളാപ്പള്ളി ജാതിപറയുന്നത്‌. സ്വാഭാവികമായും വര്‍ഗ്ഗീയവാദിയായ ഇയാള്‍ക്ക്‌ മതേതര സ്വഭാവമുള്ള ഒരു സംഘടനയുടെ തലപ്പത്തിരിക്കാന്‍ എന്തുയോഗ്യത?
ഈ ചോദ്യത്തിന്‌ മറുപടി പറയണമെങ്കില്‍ ചില കാര്യങ്ങള്‍ വിശദീകരിക്കേണ്ടിവരും. എന്റെ സ്ഥാപനങ്ങളിലും പേഴ്‌സണല്‍ സ്റ്റാഫിലുമുള്ള വ്യക്തികളുടെ ജാതിപരിശോധിച്ചാലറിയാം. അതില്‍ തൊണ്ണൂറ്റിയഞ്ചുശതമാനം പേരും ക്രൈസ്‌തവ- ഇസ്ലാം മതത്തിലോ നായര്‍ സമുദായത്തിലോ ഉള്‍പ്പെട്ടവരാണ്‌. ഒരാവശ്യവുമായി ആരുവന്നാലും ജാതിയോ, മതമോ ചോദിക്കാതെ ഞാന്‍ കഴിയുന്ന സഹായം ചെയ്‌തുകൊടുക്കാറുമുണ്ട്‌. )}
ഈഴവ സമുദായത്തിനെ സര്‍ക്കാര്‍ മാനിക്കുന്നില്ല എന്ന് പറഞ്ഞു നിലവിളിക്കുന്ന, സംവരണം പോരാ എന്ന് പറഞ്ഞു നിലവിളിക്കുന്ന ശ്രീ വെള്ളപള്ളി നടേശന്റെ സ്ഥാപനങ്ങളില്‍ ഈഴവ സമുദായ അംഗങ്ങള്‍ കേവലം ( 5 %) അഞ്ചു ശതമാനം.
ഹാ കഷ്ടമേ.........
ഒരു ഇരുപത്തി അഞ്ചു ശതമാനം എങ്കിലും സ്വ സമുദായത്തിന് വേണ്ടി നീക്കി വെക്കാന്‍ കഴിയാത്ത, അതിനു മനസില്ലാത്ത ഇദ്ദേഹം ആണോ ഈഴവന്റെ ഉയര്‍ച്ചക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാവ്.
ഈഴവന്റെ പകരക്കാരനില്ലാത്ത അമരക്കാരന്‍ എന്ന് തൊണ്ട പൊട്ടി വിളിക്കുന്ന അണികള്‍ ഇതൊക്കെ അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്.
മോനും, അണികള്‍ക്കും സര്‍ക്കാര്‍ വക സ്ഥാനങ്ങള്‍ ലഭിക്കാന്‍ ജാതി പറയും, സ്വന്തം സ്ഥാപനങ്ങളില്‍ ഈഴവാ നിനക്ക് പ്രവേശനം ഇല്ല.
യൂ ഗെറ്റ് ഔട്ട്‌

No comments:

Post a Comment