Pages

Tuesday, December 3, 2013

ജ്യോതിഷം- നല്ല വരുമാനം ആണേ

Dinesan Kannan Vasudevan
ഇപ്പോൾ അമ്പലത്തിലെ ശാന്തിക്കാരനും തുടങ്ങിയിരിക്കുന്നു ജ്യോതിഷം ,
നല്ല വരുമാനം ആണേ ...
എറണാകുളത്ത് , പാലാരിവട്ടത്ത് പ്രസിദ്ധമായ ഒരമ്പലത്തിലെ ശാന്തിക്കാരൻ , നമ്പൂതിരി , യുമായി ഒരിക്കൽ ഒരു കുടുംബ കാര്യത്തിനായി തൃശ്ശൂർ വരെ പോകേണ്ടിവന്നു ..
പോകുന്ന വഴിക്ക് ഒല്ലൂര് എത്തിയപ്പോൾ ,,
നമുക്ക് ഇവിടെ ഒന്ന് കയറിയിട്ട് പോകാം എന്ന് പറഞ്ഞു തിരുമേനി വിദേശ മദ്യ ഷാപ്പിലേക്ക് കയറി . (ഞാൻ മദ്യപിക്കില്ല)
ഇതൊക്കെ ശരിയാണോ തിരുമേനീ എന്ന് ഞാൻ ..

ഒരമ്മ ഏതോ ജ്യോത്സ്യന്റെ ഉപദേശ പ്രകാരം 41 മാസം അമ്പലത്തിൽ കഴിപ്പിക്കേണ്ട വഴിപാടു കാശു മൊത്തമായി തിരുമേനിയെ ഏൽപ്പിച്ചിരിക്കുകയാണ് ...ആ വഴിപാടു കഴിക്കുന്നത്‌ മദ്യ ഷാപ്പിലും !!!....ഭഗവാനു ഇതില്പ്പരം എന്ത് സന്തോഷം ..

" ഇതൊക്കെ സമയ ദോഷം ആണ് ഇതിനു കാശൊന്നും ചിലവഴിക്കണ്ട ...ഗ്രഹപ്പിഴ ക്കാലം ഈശ്വര നാമം ജപിച്ചു നടക്കുക , മനസ്സുരുകി പ്രാർഥിക്കുക ,,പിന്നെ വേണമെങ്കിൽ അടുത്തുള്ള ക്ഷേത്രത്തിൽ ആഴ്ചയിൽ ഒരിക്കൽ ഒരു രണ്ടു രൂപയുടെ പുഷ്പ്പാഞ്ജലി കഴിപ്പിച്ചോളൂ " എന്ന് പറയുന്ന ജ്യോത്സ്യനെ ഞാൻ കണ്ടിട്ടുണ്ട് ..
എന്നാൽ അവരെ ജനങ്ങൾക്ക്‌ വേണ്ട ,,കാരണം നമ്മുടെ പൈതൃക ജ്ഞാന ബന്ധം നമുക്ക് നഷ്ട്ടപ്പെട്ടു കഴിഞ്ഞു ..

ഇന്ന് കേരളത്തിൽ കാശുണ്ടാക്കാൻ എറ്റവും പറ്റിയ മാര്ഗ്ഗം തട്ടിപ്പാണ് ...
ഉദാഹരണത്തിന് ,,ഡോക്ടർമാർ , രാഷ്ട്രീയം , ഭരണം, വികസനം ,ജനസേവനം , കച്ചവടം , ജ്യോത്സ്യന്മാർ, ശാന്തിക്കാർ , മന്ത്രവാദികൾ, പാതിരിമാർ, മുസലിയാക്കന്മാർ ,,എന്ന് വേണ്ടാ ..

ഇക്കൂട്ടരെല്ലാം കൂടി മലയാളിയുടെ മസ്തിഷ്ക്ക പ്രക്ഷാളനം നടത്തി കാൽച്ചുവട്ടിൽ ചവുട്ടിപ്പിടിച്ചു രക്തം ഊറ്റി കുടിച്ചു കൊണ്ടിരിക്കുകയാണ് ....

എന്നാൽ മലയാളികളോ ഡ്രാക്കുള രക്തം കുടിക്കുമ്പോൾ ഇരക്കുണ്ടാകുന്ന നിർവൃതി യുമായി കിടന്നു കൊടുക്കുന്നു ...

എന്റെ രക്തം മുഴുവനും ഊറ്റി എടുത്തോളൂ എന്ന് ഭാവിച്ച് ...

വളരെ ഗൌരവ പൂര്വ്വം ചിന്തിക്കേണ്ട കാര്യം ആണ് ഇത് ..

ഇല്ലെങ്കിൽ മലയാളി മാത്രമല്ല കേരളവും ഉണ്ടാകില്ല ...

No comments:

Post a Comment