Pages

Thursday, October 24, 2013

ശ്രീ നാരായണ ആശ്രമം പിള്ളയാർപെട്ടി ശിവഗംഗ -Sree Narayana Asramam in Tamil Nadu

ഒരിക്കൽ ഗുരുദേവൻ മധുരയിൽ കുന്നിക്കുടി മഠത്തിനു സമീപം ഒരു ചെറു വനത്തിൽ വിശ്രമിച്ചിരുന്നു .അവിടെ മഴ കിട്ടാതെ ജനങ്ങൾ കഷ്ടപെടുന്നതായി അവിടെയുള്ള ഒരു കൂട്ടം സന്യാസിമാർ ഗുരുദേവനെ അറിയിച്ചു .തൃപാദങ്ങൾ ഇരുന്ന കാട്ടിൽ പിള്ളയാരുടെ ഒരു വിഗ്രഹം ഉണ്ടായിരുന്നു .''പിള്ളയാർക്ക് തേങ്ങ അടിച്ചാൽ മഴയുണ്ടാകും'' എന്ന് ഗുരുദേവൻ കല്പ്പിച്ചു .അപ്രകാരം പിള്ളയാർക്ക് തേങ്ങ അടിച്ചു .കുറച്ചു സമയം കഴിഞ്ഞപ്പോൾ വമ്പിച്ച തോതിൽ മഴയുണ്ടായി.ജനങ്ങളുടെ കഷ്ടപാടുകൾക്കു നിവൃത്തി കിട്ടി .പെട്ടന്നുണ്ടായ ആ വലിയ മഴ ഗുരുദേവന്റെ ശക്തി വിശേഷണത്താൽ ഉണ്ടായതാണെന്ന് ജനങ്ങൾ ധരിക്കതിരിക്കാനാണ് മഴ കിട്ടാൻ പിള്ളയാർക്ക് തേങ്ങ ഉടക്കണമെന്നു ഗുരുദേവൻ കല്പ്പിച്ചത് .-----------!!!!!!!!!!!!!!!!!!!!!
പിള്ളയാർപെട്ടി എന്ന സ്ഥലമാണ്‌ ഇത് .ഇവിടെ ഒരു ആശ്രമം ഉണ്ട് .'' ശ്രീ നാരായണ ആശ്രമം '' എന്നാണ് മഠത്തിന്റെ പേര് . ഇവിടെ പല രോഗങ്ങള്ക്കും മരുന്നുണ്ട് .പ്രധാനമായും വാത രോഗം, വാതരോഗവുമായി വരുന്നവര്ക്ക് 14 ദിവസത്തെ ചികിത്സ കഴിയുമ്പോൾ രോഗം മാറിയാണ് അവിടെ നിന്ന് പോകുന്നത് .ഇപ്പോഴത്തെ മഠതിപതി DR .ഗോവിന്ദനന്ദ ആണ്.അവിടെ ഗുരുദേവന്റെ അപൂർവ്വം ഫോട്ടോയുണ്ടായിരുന്നു .ആ ആശ്രമം പഴയതുപോലെ തന്നെ നിലനിര്ത്തിയിരിക്കുന്നു എട്ടുകെട്ടാണ്.അവിടെ കുറെ അപൂർവ്വം ഫോട്ടോ കാണാനിടയായി ഒരു ഫോട്ടോയിൽ നല്ല പ്രായമുള്ള ഒരാളെ കാണാനിടയായി ചോദിച്ചപ്പോൾ ഏകദേശം 300 വര്ഷത്തോളം ജീവിച്ചിരുന്ന ഒരു വൈദ്യൻ ആണ് എന്നാണ് അറിയാൻ കഴിഞ്ഞത് .ഇവിടുത്തെ അഡ്രസ്‌ -ശ്രീ നാരായണ ആശ്രമം പിള്ളയാർപെട്ടി ശിവഗംഗ DIST .630207
(4 photos)


No comments:

Post a Comment