Pages

Wednesday, October 30, 2013

പാന്തപ്രശോഭിനി ശ്രീ സുബ്രമണ്യ ക്ഷേത്രം- Poonjar Subramaniya Temple

മങ്ക്കുഴി ആകല് പാന്തപ്രശോഭിനി ശ്രീ സുബ്രമണ്യ ക്ഷേത്രം ( പൂഞ്ഞാര്‍ സുബ്രമണ്യ ക്ഷേത്രം ) - പ്രതിഷ്ട - 1927 ജൂണ്‍ 7 ചൊവ്വ
ഗുരുദേവന്‍ ഇടപ്പാടിയില്‍ എത്തിയപ്പോള്‍ ശ്രീ മാധവനാന്ത സ്വാമികളുടെ സ്വധിനത്താല്‍ ഇവിടെ വരാനിടയായി.മങ്കുഴി എന്ന് കുടുംബ പേരുള്ള ശ്രീ .കേളന്‍ കുഞ്ഞന്‍ എന്നയാളു ദാനമായി ഒന്നര ഏക്കര്‍ നല്‍കിയതിനെ തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ അതിവേഗത്തില്‍ അവിടെ ഒരു ക്ഷേത്രംഉയര്‍ന്നു വന്നു .ഇടപ്പാടിയില്‍ പ്രതിഷ്ട നടത്തിയതിന്റെ പിറ്റേ ദിവസമാണ് ഇവിടുത്തെ പ്രതിഷ്ട .സുബ്രമണ്യനെ സങ്കല്‍പ്പിച്ചു വേല്‍ ആണ് പ്രതിഷ്ട നടത്തിയത് ." പുഞ്ഞാര്‍ പുണ്യ സ്ഥലം " എന്ന് ഗുരു മൊഴിഞ്ഞു .പൂഞ്ഞാറിലെ വെള്ളം കൈകൊണ്ടു കൊരിയോഴിച്ച്ട്ടു ,'' പുണ്യ ആര്‍ - പൂഞ്ഞാര്‍ "' എന്ന് അരുള് ചെയ്തു .ആകല് പാന്തപ്രശോഭിനി ശ്രീ സുബ്രമണ്യ ക്ഷേത്രം എന്ന് ഗുരു നാമകരണം നടത്തി .ഗുരു പ്രതിഷ്ട നടത്തിയ വേല്‍ പിന്നിട് മോഷണം പോയി .മുന്‍പുള്ള ക്ഷേത്രം ഭാരവാഹികള്‍ ചിലര്‍ എടുത്തു മാറ്റിയതാണ് എന്നും പറഞ്ഞു കേള്‍ക്കുന്നു .പിന്ന്ട് 35 വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാലസുബ്രമണ്യനന്റെ പ്രതിഷ്ട കല്ലില്‍ വിഗ്രഹത്തിലേക്കു മാറ്റപെട്ടു.ഗുരുദേവന്‍ സ്ഥാപിച്ചടതല്ല ഇപ്പോള്‍ ക്ഷേത്രം നില്‍ക്കുന്നത് മുന്‍പ് ഇടപ്പാടിയില്‍ മാറ്റിയ തന്ത്രി തന്നെ ഈ ക്ഷേത്രത്തിന്റെ സ്ഥാനം മാറ്റി . എസ്.എന്‍ .ഡി .പിയോഗം 108 നമ്പർ . ശാഖ ഇവിടെ പ്രവര്‍ത്തിക്കുന്നു

No comments:

Post a Comment