Pages

Wednesday, October 9, 2013

ഇട്ടി അച്യുതന്‍ ജന്മസ്ഥല സംരക്ഷണ പ്രതിജ്ഞയെടുത്തു - Itti Achuthan Birthpalce has to be Saved


ചേര്ത്തതല: കൊല്ലാട്ട് ഇട്ടി അച്യുതന്‍ വൈദ്യന്‍ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കടക്കരപ്പളളി ഗ്രാമനിവാസികള്‍ ഇട്ടി അച്ച്യുതന്‍ വൈദ്യന്‍ ജന്മസ്ഥല സംരക്ഷണ പ്രതിജ്ഞയെടുത്തു. ജപ്തി ഭീഷണി നേരിടുന്ന ഇട്ടി അച്ച്യുതന്‍ വൈദ്യരുടെ ജന്മസ്ഥലമായ കടക്കരപ്പളളി കൊല്ലാട്ട് പുരയടത്തില്‍ നടന്ന യോഗം പി തിലോത്തമന്‍ എംഎല്എ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ഡോ കുറ്റിക്കാട് ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ഔഷധ നെല്ലിതൈ വിതരണം അഡ്വ. എ എം ആരിഫ് എംഎല്എു ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി പ്രിയേഷ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ ജന്മ സ്ഥല സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നൂറുകണക്കിന് ഗ്രാമനിവാസികളും കുട്ടികളും പ്രതിജ്ഞ ഏറ്റുചൊല്ലി. കൊല്ലാട്ടുപുരയിടം സര്ക്കാവര്‍ ഏറ്റെടുക്കുമ്പോള്‍ ഇപ്പോള്‍ അവിടെ താമസിക്കുന്ന വൈദ്യരുടെ ആഞ്ചാംതലമുറയില്പ്പെ്ട്ട കുടുംബത്തിന് ബ്ലോക്ക് പഞ്ചായത്ത് വീട് നിര്മ്മി ച്ച് നല്കുപമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യോഗത്തെ അറിയിച്ചു. സ്മാരകത്തിലേയ്ക്ക് തന്റെ ഫണ്ട് ഉപയോഗിച്ച് നിര്മ്മി ക്കുന്ന റോഡി ന്റെ പണി ഉടന്തു ടങ്ങുവാന്‍ നിര്ദ്ദേ ശം നല്കിചയതായി പി തിലോത്തമന്‍ പറഞ്ഞു. ജന്മസ്ഥലത്തിന്റേയും സ്മാരകത്തിന്റേയും നിലനില്പിതന് ആവശ്യമായ ഫണ്ട് തങ്ങള്‍ തടസ്സമില്ലാതെ അനുവദിക്കുമെന്നും അടിയന്തിര തുടര്ന്ടപടികളുണ്ടാകാന്‍ സാംസ്‌കാരിക പുരാവസ്തുവകുപ്പുകളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുമെന്നും എംഎല്എര മാര്‍ യോഗത്തെ അറിയിച്ചു
കടപ്പാട് : ജനയുഗം

No comments:

Post a Comment