Pages

Wednesday, October 16, 2013

ഇന്ത്യക്കാരുടെ ജന്മ സ്വഭാവം ആണ് മറ്റുള്ളവരെ പരിഹസിക്കുക - Indians basic nature


Lalu Natarajan

ഇന്ത്യക്കാരുടെ ജന്മ സ്വഭാവം ആണ് മറ്റുള്ളവരെ പരിഹസിക്കുക എന്നത്.

ഒന്നുകില്‍ നാട്ടുകാരെ. അല്ലെങ്കില്‍ മറ്റുള്ളവരെ. തന്നത്താന്‍ ഒഴികെ മറ്റു എല്ലാത്തിലും ഇന്ത്യക്കാര്‍ കുറ്റം കണ്ടു പിടിക്കും.

പരിഹാസത്തിന്റെ സാമ്പിള്‍ ഇതാ.

സായിപ്പ് ചന്തി കഴുകില്ല,

മദാമ്മ ബിക്കിനി ഇടുന്നു. നാണം ഇല്ല.

ചൈനാക്കാരന്റെ മൂക്ക് ചപ്പിയതാണ്.

ഇങ്ങനെ ഒക്കെ പരിഹസിച്ചു നടക്കാന്‍ അല്ലാതെ അവരൊക്കെ അവരവരുടെ നാട് നന്നാക്കുന്നത് കണ്ടു പഠിക്കാന്‍ ഇവന്മാര്‍ക്ക് സമയം ഇല്ല.

കണ്ടാലും മിണ്ടുകയില്ല. അതിനെ അഭിനന്ദിക്കുകയില്ല. പകരം വേറെ ആരെ പരിഹസിക്കാം എന്ന് നോക്കും.

അങ്ങനെ പരിഹസിച്ചു പരിഹസിച്ചു സിര്‍ച്ച്‌ സിര്‍ച്ച്‌ മതിയാകുന്നത് വരെ സിരിച്ചിട്ടു അടുത്തതു എന്തിനു ചിരിക്കണം എന്ന് ആലോചിക്കും. ഇതാണ് തനതു ഇന്ത്യന്‍ സംസ്കാരം.

ചിലര്‍ അപവാദം ആയേക്കാം. പക്ഷെ അടിസ്ഥാനപരമായി അതായത് ജനങ്ങളുടെ പൊതു സ്വഭാവം ഇങ്ങനെ ആണ്.

ഇതിന്റെ അടിസ്ഥാന കാരണം ആത്മവിശ്വാസം ഇല്ല അല്ലെങ്കില്‍ ഭയം ആണ്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന ഒരു രീതി.

ആന മുക്കുന്നത്‌ കണ്ടു അണ്ണാന്‍ മുക്കിയാല്‍ നിക്കറു കീറും. കള്ളന്‍ മൂത്താല്‍ മാന്യന്‍ ആവുമോ ? പേരും കള്ളന്‍ ആവും എന്നല്ലാതെ ?

വിദേശ യാത്ര ചെയ്യുന്ന ഇന്ത്യക്കാരെ കണ്ടാല്‍ അറിയാമത്രേ. ശ്വാസം പിടിച്ചു നെഞ്ചും വിരിച്ചു ഗുസ്തിക്ക് പോകുന്നത് പോലെ. സായിപ്പ് ഇവരുടെ സ്റ്റൈല്‍ കണ്ടു ഞെട്ടിപ്പോകും. മുതുകു വളച്ചു തൊഴുകാന്‍ സായിപ്പിന് അറിയില്ല. ബ്രാഹ്മണര്‍ അവരുടെ രാജ്യത്ത് ഇല്ല.

ഇനി വല്ല ഹോട്ടലിലും താമസിച്ചാലോ ? സോപ്പ്, ചീപ്പ് കണ്ണാടി മുതല്‍ toiletry ഗ്ലാസ്‌ തുടങ്ങി ടവലുംബെഡ ഷീറ്റും വരെ ബാഗില്‍ അമുക്കും.

നമുക്കും മാന്യന്മാര്‍ ആവണ്ടേ മാഷേ ? സായിപ്പിന്റെ അത്രയും ആയില്ലെങ്കിലും കുറെ ഒക്കെ അടുത്തു എങ്കിലും എത്തിച്ചില്ലെങ്കില്‍ മോശം അല്ലെ ? മിനിമം അന്തസ്സ് എന്നൊരു സാധനം ഉണ്ടോ ? അതോ വെറും തോന്നല്‍ ആണോ ?

സായിപ്പിനെ കണ്ടാല്‍ മുട്ട് ഇടിക്കാത്തവര്‍ മാത്രം കുരച്ചാല്‍ സോറി കമന്റിയാല്‍ മതി.

ബാക്കി ഉള്ളതൊക്കെ പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍.. പട്ടിക്കും തിണ്ണ മിടുക്ക് .. തുടങ്ങിയ പഴം ചൊല്ലില്‍ പെടുത്താനെ ഉള്ളു എന്ന് മുന്‍ഷി.

ഇതിന്റെ ഒക്കെ ഫലം അനുഭവിക്കുന്നത് സ്ത്രീകളും. ആണിന്റെ ഞരമ്പുരോഗം അവള്‍ ആണല്ലോ ഏറ്റു വാങ്ങുന്നത്. ഇഷ്ടം ആയാലും അല്ലെങ്കിലും.

ഇതിനൊക്കെ ഒരു മാറ്റം വരുമോ ? അതോ ഇവന്മാര്‍ എന്നും ഇങ്ങനെ തന്നെ ഇരിക്കുമോ ?


No comments:

Post a Comment