Pages

Wednesday, October 16, 2013

നമുക്ക് രുചികരമായ 'മതം' എങ്ങനെയാണ് ഉണ്ടാക്കുന്നത് - How the tasty religions has been created ?


ഇന്ന് നമുക്ക് രുചികരമായ 'മതം' എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് കാണാം.

ചേരുവകള്‍::;

ദൈവം - 1
പിശാച് - 1
പാപമോചനം - 2 കപ്പ്‌
നുണക്കഥകള്‍ (നട്ടാല്‍ മുളയ്ക്കാത്തത്‌),) - മിനിമം 20 എണ്ണം
അനുഗ്രഹങ്ങള്‍ (ചെറുതായി അരിഞ്ഞത്) - ഒന്നര ടേബിള്‍ സ്പൂണ്‍
മിറാക്കിളുകള്‍ - പാകത്തിന്
സ്വര്‍ഗം - 1
നരകം - 1
ആചാരങ്ങള്‍ - 1/2 ടീസ്പൂണ്‍.
അനുഷ്ടാനങ്ങള്‍ - 1/4 ടീസ്പൂണ്‍.
വേദപുസ്തകം(വലുത്) - 1

തയ്യാറാക്കേണ്ട വിധം:

ദൈവത്തെ കഴുകി പാകത്തിന് വെള്ളം ചേര്‍ത്ത് ബിരിയാണി പരുവത്തില്‍ വേവിച്ചെടുക്കുക. പിശാചിനെ കഴുകി വൃത്തിയാക്കി നീളത്തില്‍ അരിയണം. വെള്ളം മുഴുവന്‍ ഊറ്റിക്കളയണം. ഇതില്‍ പാപമോചനം, സ്വര്‍ഗം, നരകം എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കണം. വേവ് അധികമാകാന്‍ പാടില്ല

വേദപുസ്തകം അടുപ്പില്‍ വച്ചു ചൂടാക്കണം. ഇതിലേക്ക് നുണക്കഥകള്‍ അരിഞ്ഞിടുക. ശേഷം മിറക്കിളുകളിട്ട് വഴറ്റിയെടുക്കണം. അതിനുശേഷം ചെറുതായി അരിഞ്ഞുവച്ചിരിക്കുന്ന അനുഗ്രഹങ്ങള്‍ ചേര്‍ത്ത് വേവിച്ചെടുക്കുക. ഇത് നന്നായി വഴറ്റി വേവിച്ചുവച്ചിരിക്കുന്ന ദൈവത്തിനെയും കൂട്ടി നല്ലപോലെ ഇളക്കി യോജിപ്പിക്കണം.

ആചാരങ്ങള്‍, അനുഷ്ടാനങ്ങള്‍ എന്നിവ നെയ്യില്‍ വറുത്തതും മല്ലിയിലയും ചേര്‍ത്ത് അലങ്കരിക്കണം.

രാഷ്ട്രീയം, ആത്മീയത എന്നിവയ്ക്കൊപ്പം കഴിയ്ക്കാം.

എന്തുകൊടുത്താലും വെള്ളം തൊടാതെ വെട്ടിവിഴുങ്ങുന്നവര്‍ക്ക് ഏറെ പ്രിയങ്കരമായ ഒരു വിഭവമാണിത്.

കടപ്പാട് : മൃദുല്‍ ശിവദാസ്

No comments:

Post a Comment