Pages

Wednesday, October 30, 2013

ചൊവ്വാ ദോഷമെന്നൊരു ദോഷമില്ലെന്നും അതിന്റെ പേരില്‍ നടക്കുന്നതെല്ലാം തട്ടിപ്പാണെന്നും സ്വാമി സന്ദീപ് ചൈതന്യ

ചൊവ്വാ ദോഷമെന്നൊരു ദോഷമില്ലെന്നും അതിന്റെ പേരില്‍ നടക്കുന്നതെല്ലാം തട്ടിപ്പാണെന്നും ആത്മീയാചാര്യന്‍ സ്വാമി സന്ദീപ് ചൈതന്യ പറയുന്നു.

സ്വാമിയുടെ വചനങ്ങളിലൂടെ:

ചൊവ്വാ ദോഷം വിവാഹത്തിനു തടസ്‌സമല്ല. ചൊവ്വാ ദോഷം ഉണ്ടെന്നു പറയുന്നത് അറിവില്ലായ്മയാണ്. ചൊവ്വാ ദോഷത്തിന് ഒരു ശാസ്ത്രീയ അടിത്തറയുമില്ല.

ജ്യോതിഷികള്‍ നടത്തുന്ന തട്ടിപ്പാണ് ചൊവ്വാ ദോഷത്തിനു പിന്നിലുള്ളത്. അതിനാല്‍ തന്നെ ജ്യോതിഷി അപകടകാരിയാണ്. വിശ്വാസിയുടെ വൈകാരികതയെ ചൂഷണം ചെയ്താണ് ഇവര്‍ നിലനില്‍ക്കുന്നത്.

ജ്യോതിഷം ശാസ്ത്രമാണ്. എന്നാല്‍, ജ്യോതിഷി തട്ടിപ്പുകാരനുമാണ്. വേദത്തിന്റെ ആറു ഘടകങ്ങളില്‍ ഒന്നാണ് ജ്യോതിഷം. ജ്യോതിഷി തട്ടിപ്പാണെന്നു തെളിയിക്കാന്‍ ആരുമായും സംവാദത്തിന് ഞാനൊരുക്കമാണ്.

ഇത്തരം തട്ടിപ്പുകളെ മറികടക്കാന്‍ സ്വയം സജ്ജരാവുകയാണു വേണ്ടത്. കഴിവതും ദൂരദേശത്തുനിന്നു ജീവിതപങ്കാളിയെ കണ്ടെത്തുക. രണ്ടു സംസ്‌കാരങ്ങളുടെ സംഗമത്തിലൂടെ നല്ലൊരു സന്തതി പരമ്പരയെ കിട്ടുമെന്നാണ് പ്രമാണം.

ഭക്തന്‍ ദൈവത്തിനു പണം നല്കുന്നതും മറ്റൊരു തട്ടിപ്പിന്റെ ഭാഗമാണ്. എന്തിന് വേണ്ടിയാണ് പണം നല്‍കുന്നത്? പലതും പറഞ്ഞ് ഭക്തന്റെ മനസ്‌സിനെ ഭയപ്പെടുത്തിയാണ് പൂജയ്ക്കും ഹോമത്തിനും പണം വാങ്ങുന്നത്.

ദൈവത്തിന് എന്തിനാണ് പണവും സ്വര്‍ണ്ണവുമൊക്കെ? പണം നല്‍കാത്തതിന്റെ പേരില്‍ ദൈവം ശപിക്കുമെന്ന് കരുതുന്നത് അറിവില്ലായ്മയാണ്.

നിങ്ങള്‍ യഥാര്‍ത്ഥ ഭക്തനാണെങ്കില്‍ ക്ഷേത്രങ്ങളില്‍ പണം നല്‍കരുത്. സമൂഹത്തിലെ നല്ല കാര്യങ്ങള്‍ക്കു വേണ്ടി ആ പണം ഉപയോഗിക്കുക. നല്ലവരുമാനമുള്ള രണ്ട് ക്ഷേത്രങ്ങളാണ് ശബരിമലയും ഗുരുവായൂരും. ഭക്തന് പ്രയോജനമുള്ള എന്തെങ്കിലും കാര്യങ്ങള്‍ ഈ പണം കൊണ്ട് ചെയ്യുന്നുണ്ടോ? പണം നല്‍കി കൂപ്പണെടുത്ത് ഈശ്വരന്റെ അനുഗ്രഹം വാങ്ങാമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് പച്ചക്കള്ളമാണ്. പുരാതന ക്ഷേത്രങ്ങള്‍ നോക്കൂ. അവിടെ കാണിക്ക വഞ്ചിയും ഭണ്ഡാരവുമില്ലായിരുന്നു. ആധുനിക മനുഷ്യന്‍ പണിതു വച്ചതാണ് അതൊക്കെയും.

No comments:

Post a Comment