Pages

Tuesday, October 29, 2013

ഡോക്ടര്‍ വേണു ബാപ്പു : ആധുനിക ഇന്ത്യയുടെ ജ്യോതിശാസ്ത്രത്തിന്‍റെ പിതാവയ ഈഴവ സമുദായഅംഗം

Pradeen Kumar
ഡോക്ടര്‍ വേണു ബാപ്പു (മണലി കല്ലാട്ട് വേണു ബാപ്പു)
***********************************************

ആധുനിക ഇന്ത്യയുടെ ജ്യോതിശാസ്ത്രത്തിന്‍റെ പിതാവ് ഒരു മലയാളിയാണ് എന്ന കാര്യം നിങ്ങള്ക്കറിയുമോ? സ്വന്തം പേരില്‍ ആദ്യമായി ഒരു വാല്‍ നക്ഷത്രം നാമകരണം ചെയ്യപ്പെട്ട ഇന്ത്യക്കാരന്‍.

MK വേണു ബാപ്പു 1979ല്‍ പാരീസ് (ഫ്രാന്സ്) ആസ്ഥാനമായ ഇന്‍റെര്നാഷണല്‍ അസ്ട്രോണമിക്കല്‍ യുനിയന്‍റെ പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ടു.

ബെല്ജിയം അകാദമി ഓഫ് സയന്‍സ്-ന്‍റെ ഹോണററി ഫോറിന്‍ ഫെല്ലോ ആയിരുന്നു.

അമേരിക്കന്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ ഹോണററി മെമ്പര്‍ ആയിരുന്നു.

1971ല്‍ ഇന്ത്യന്‍ ഇന്സ്റ്റി റ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ്‌ സ്ഥാപിച്ചതും ഡോക്ടര്‍ MK വേണു ബാപ്പു ആണ്.

ഹാര്‍വാര്‍ഡ് യുനിവേര്സിറ്റിയില്‍ നിന്നും സ്കോളര്ഷിപ്പോടെ പഠിച്ചു ഡോക്ടരേറ്റ് എടുത്തു. അവിടെ വച്ചാണ് ഡോക്ടര്‍ ഒലിന്‍ വില്‍‌സനുമായി ചേര്ന്ന് കണ്ടുപിടിച്ച വാല്‍നക്ഷത്രത്തിന് ബാപ്പു-ബോക്-വില്‍‌സണ്‍ എന്ന പേരും വീണു.

1957ല്‍ വില്സ്നുമായി ചേര്ന്ന് കണ്ടുപിടിച്ച ബാപ്പു-വില്‍‌സണ്‍ എഫക്റ്റ്‌, സൂര്യനില്‍/നക്ഷത്രങ്ങളില്‍ നിന്നും വരുന്ന പ്രകാശം/കിരണങ്ങളും ആ നക്ഷത്രത്തിന്റെ് പ്രത്യേക ഗുണങ്ങളെയും കുറിച്ചുള്ള പഠനത്തിനു ഒരു പുതിയ പാത തുറന്നുകൊടുത്തു. ഇന്നത്തെ ഓസോണ്‍പാളി തകര്ക്കു ന്ന രശ്മികളെ പറ്റിയുള്ള പഠനത്തിനു വഴിതെളിയിച്ച കാര്യങ്ങള്‍ക്ക് ഒരു വഴികാട്ടിയാണ് ഈ കണ്ടുപിടുത്തം.

ഇന്ത്യന്‍ ഇന്സ്റ്റി റ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ്‌ന്റെ കീഴില്‍ തമിഴ്നാട്ടില്‍ കവലൂരിലുള്ള ആസ്ട്രോഫിസിക്സ്‌ കേന്ദ്രം 1986ല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി വേണു ബാപ്പു ഒബ്സേര്‍വേറ്ററി എന്ന പേരില്‍ രാഷ്ട്രത്തിനു സമര്പ്പി്ച്ചു.

തലശ്ശേരിയിലെ ഒരു ഈഴവ/തിയ്യ കുടുംബത്തില്‍ മണലി കുക്കുഴിയുടെയും സുനന്ദ ബാപ്പുവിന്‍റെയും ഒറ്റ മകനായി ഓഗസ്റ്റ്‌ 10, 1927ല്‍ മദ്രാസില്‍ ജനനം. 55 കൊല്ലം ജീവിച്ചിരുന്നു. ഓഗസ്റ്റ് 19, 1987ല്‍ ഈ ലോകത്തോട്‌ വിടപറഞ്ഞു. നമ്മള്‍ ആ പ്രതിഭാശാലിയായ, ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും പ്രഗല്ഭ നായ മലയാളിയായ ആസ്ട്രോഫിസറ്റിനെ മറന്നുപോയോ?

എല്ലാ വിവരവും വിരല്‍ത്തുമ്പില്‍ കിട്ടുന്ന ഇന്നത്തെ യുവാക്കളോട് ഒരു വാക്ക്കൂടി. ഒരിക്കല്‍ മദ്രാസ്‌ നഗരത്തില്‍ 3 ദിവസം നീണ്ട ഒരു സയന്സ് സെമിനാറില്‍ CV രാമന്‍റെ പ്രഭാഷണങ്ങള്‍ കേള്ക്കുവാന്‍ ഒരു വശത്തേക്ക് 16 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി മൂന്നു ദിവസവും പോയി ആ പ്രഭാഷണങ്ങള്‍ മുഴുവനും കേള്ക്കുവാന്‍ ഡോക്ടര്‍ കാണിച്ച താല്പര്യം ഇന്നത്തെ തലമുറക്ക്‌ തീര്ച്ചയായും പ്രചോദനം ആകട്ടെ.

No comments:

Post a Comment