Pages

Wednesday, October 16, 2013

അഞ്ഞുതെങ്ങില്‍ കടലിനോടു അടുത്ത് ഗുരു സ്ഥാനം കണ്ട കിണര്‍

1913 ൽ തിരുവനന്തപുരത്തുള്ള അഞ്ചുതെങ്ങിൽ കടൽ തീരത്തോടടുത്ത് സ്വാമികൾ ഒരു ക്ഷേത്രം പണി കഴിപ്പിച്ചു . അവിടെ വന്നിരുന്ന ആരാധകർ സ്വാമിയെ സമീപിച്ചിട്ടു പറഞ്ഞു , ഗുരുവേ, ക്ഷേത്ര പരിസരത്തുള്ള കിണറ്റിലെ വെള്ളം ഉപ്പു രസമുള്ളതാണ്‌ . ഇത് പൂജയ്ക്കും ക്ഷേത്രത്തിലെ മറ്റു കാര്യങ്ങൾക്കും ഉപയോഗപ്രദമല്ല. ഇത് കേട്ട മാത്രയിൽ സ്വാമികൾ ക്ഷേത്രമതിലിനുള്ളിൽ ഒന്നുചുറ്റിക്കറങ്ങിയിട്ട് തന്റെ കൈവശമുണ്ടായിരുന്ന ഊന്നു വടികൊണ്ട് ഭൂമിയിൽ ഒരു വൃത്തം വരച്ചിട്ടു ഇവിടെ കിണർ കുഴിക്കുവാൻ നിർദ്ദേശിച്ചു. അതിശയമെന്നു പറയട്ടെ ആ കിണറ്റിലെ ജലത്തിനു ഒട്ടും ഉപ്പു രസം ഇല്ലായിരുന്നു. അതാണ്‌ ഇന്നും ക്ഷേത്രകാര്യങ്ങൾക്കും, മറ്റു പൂജാദികർമ്മങ്ങൾക്കും ഉപയോഗിക്കുന്നതെന്നു പറയപ്പെടുന്നു.

അറിവാർക്കുമരുളിക്കൊടുതത്തതും
പുനരാത്മോപദേശം രചിച്ചതും
പലക്ഷേത്ര പ്രതിഷ്ടകൾ ചെയ്തതും
ഞങ്ങളോർക്കുന്നു ദേവ നീ ചൊന്നതും

No comments:

Post a Comment