Pages

Tuesday, July 2, 2013

മദ്യം വിഷമാണ്

DrKamaljith Abhinav
ശ്രീ നാരായണഗുരുദേവന്റെ ജീവിതത്തിലെ ഏറ്റവും ഉജ്ജ്വലമായ ഘട്ടം 1918 – ന്‌ ശേഷമുള്ള കാലാമാണെന്ന്‌ പറയാം. കേരളത്തെ മുഴുവന്‍ ശോഭനമായ ഒരവസ്ഥയിലേക്ക്‌ ഉന്നമിപ്പിക്കാന്‍ കെല്‍പ്പുള്ള ദിവ്യപുരുഷന്‍തന്നെയാണദ്ദേഹമെന്ന വിശ്വാസം ഈ ഘട്ടത്തിലാണ്‌ ഏറ്റവുമധികം ദൃഢവും വ്യാപകവുമായിത്തീരുന്നത്‌. തന്റെ മഹത്തായ സന്ദേശങ്ങളിലധികവും ലളിതമായ സൂത്രവാക്യങ്ങളായി അദ്ദേഹം വിളംബരം ചെയ്യുന്നതും ഇക്കാലത്താണ്‌.1920 – ലേ തിരുനാളാഘോഷവേളയില്‍ സ്വാമി രണ്ട്‌ സന്ദേശങ്ങള്‍ പ്രസിദ്ധപ്പെടുത്തി. ആദ്യത്തെ നിത്യജീവിതത്തെ ബാധിക്കുന്നതും രണ്ടാമത്തേത്‌ എ ക്കാലത്തേയും ജീവിതത്തിന്‌ ബാധകമായതും.‘മദ്യം വിഷമാണ്‌. അതുണ്ടാക്കരുത്‌, കൊടുക്കരുത്‌; കുടിക്കരുത്‌.’സന്ദേശത്തിന്‌ ശക്തി യും ആശയവ്യാപ്തിയും കിട്ടുന്നതിനുവേണ്ടി ഒരുവാക്യം കൂടി അതോടു ചേര്‍ത്തിരുന്നു:‘ചെത്തുകാരന്റെ ദേഹം നാറും, തുണി നാറും; വീടും നാറും; അവന്‍ തൊട്ടതെല്ലാം നാറും.’തന്നെ ഗുരുവായി അംഗീകരിച്ച്‌ ആരാധിച്ചിരുന്ന സമുദായത്തിന്റെ ‘കുലക്രമാഗതമായ കര്‍മ്മ’ങ്ങളി ലൊന്നായിരുന്നു കള്ളുണ്ടാക്കലും കള്ളുവില്‍പനയും. അതിലുള്ള അമിതമായ താ ല്‍പര്യം സമുദായത്തിന്റെ അധഃപതനത്തിനുള്ള പല കാരണങ്ങളില്‍ ഒന്നുമായിരുന്നു. അതുകൊണ്ട്‌, ആ സാഹചര്യത്തിന്റെ നേര്‍ക്കു ള്ള പ്രതികരണമാണ്‌ സ്വാമിയുടെ ഈ പ്രഖ്യാപനമെന്ന്‌ കരുതാം. മനസ്സി നെ ലഹരിപിടിപ്പിക്കുന്ന മനോഭാവങ്ങളില്‍ നിന്നുള്ള മോചനത്തേയും ഇത്‌ സൂചിപ്പിക്കുന്നു. ആ മനോഭാവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ മതാന്ധതതന്നെ.“എല്ലാ മതങ്ങളുടെയും ഉദ്ദേശ്യം ഒന്നുതന്നെ. നദികള്‍ സമുദ്രത്തില്‍ ചേര്‍ന്നാല്‍ പിന്നെ തിരക്കുഴിയെന്നും നടുക്കടലെന്നുമുണ്ടോ? ജീവാത്മാക്കള്‍ക്ക്‌ ഊര്‍ദ്ധമുഖ്വം ഉണ്ടാക്കുവാനുള്ള അധികാരമേ മതങ്ങള്‍ക്കുള്ളൂ. അതുണ്ടായിക്കഴിഞ്ഞാ ല്‍ സൂക്ഷ്മം അവര്‍ താനേ അന്വേഷിച്ച്‌ കണ്ടെത്തിക്കൊള്ളും. സൂക്ഷ്മാന്വേഷണ ത്തെ സഹായിക്കുന്ന മാര്‍ഗ്ഗദര്‍ശികള്‍ മാത്രമാണ്‌ മതങ്ങള്‍. സൂക്ഷ്മമറിഞ്ഞ വന്‌ മതം പ്രാണമല്ല, മതത്തിന്‌ അവന്‍ പ്രമാണമാണ്‌. ബുദ്ധമതം പഠിച്ചാണോ ബുദ്ധന്‍ നിര്‍വ്വാണമാര്‍ഗ്ഗം ഉപദേശിച്ചത്‌? ബുദ്ധന്‍ നിര്‍വ്വാണമാര്‍ഗ്ഗം ആരാഞ്ഞറിഞ്ഞ്‌ ആ മാര്‍ഗ്ഗം ഉപദേശിച്ചു. അത്‌ പിന്നീട്‌ ബുദ്ധമതമായി. ബുദ്ധന്‌ ബുദ്ധമതംകൊണ്ട്‌ പ്രയോജനമുണ്ടോ?വേദം അപൗരുഷേയം എന്നുപറയുന്നത്‌ വേദമന്ത്രങ്ങളുടെ എല്ലാറ്റിന്റെയും കര്‍ത്താക്കന്മാര്‍ ആരെന്ന്‌ നമുക്ക്‌ നിശ്ചയമില്ലെന്നേ അര്‍ത്ഥമാക്കേണ്ടൂ. വേദപ്രതിപാദിതങ്ങലായ തത്ത്വങ്ങള്‍ അപൗരുഷേയങ്ങളാണ്‌ എ ന്നും അര്‍ത്ഥമാക്കാം. അന്വേഷണബുദ്ധിയും ജ്ഞാനതൃഷ്ണയും മറ്റുള്ളവരെ സംബന്ധിച്ച്‌ മാത്രമേ ഈ ഉപദേശം സാധുവാകുയുള്ളൂ. സാമാന്യജനങ്ങള്‍ക്ക്‌ അവര്‍ വിശ്വസിക്കുന്ന മതത്തിന്‌ ആധാരമായ ഗ്രന്ഥം പ്രമാണമായിത്തന്നെ ഇരിക്കണം. അങ്ങ നെ പ്രമാണമാക്കുന്ന ഗ്രന്ഥങ്ങളില്‍ ധര്‍മ്മവിരുദ്ധമായ ഉപദേശങ്ങള്‍ വരാതിരിക്കാന്‍ മതഗുരുക്കന്മാര്‍ സൂക്ഷിക്കേണ്ടതാണ്‌.- പ്രൊഫ. എം.കെ.സാനു

No comments:

Post a Comment