Pages

Saturday, June 29, 2013

ഒന്നും ചെയ്യാതിരുന്നത്‌ കേരളമെന്ന്‌ സ്വാമി ഗുരുപ്രസാദ്‌



തിരുവനന്തപുരം: ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ അകപ്പെട്ടവരുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ മാത്രമാണ്‌ ഒന്നും ചെയ്യാതിരുന്നതെന്ന്‌ ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദ്‌ . ഉത്തരാഖണ്ഡില്‍ നിന്ന്‌ രക്ഷപ്പെട്ട ശേഷം ഇന്നലെ വൈകിട്ട്‌ ദല്‍ഹിയില്‍ നിന്ന്‌ സംഘാംഗങ്ങളുടെ കൂടെയെത്തിയ സ്വാമി വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശ്‌ സര്‍ക്കാര്‍ അവിടങ്ങളില്‍ നിന്നുളള തീര്‍ത്ഥാടകരെ രക്ഷിച്ചുകൊണ്ടുപോയി.മേറ്റ്ല്ലാ സംസ്ഥാനങ്ങളില്‍ നിന്നും അധികൃതര്‍ വന്ന്‌ അവിടത്തുകാരെ രക്ഷിച്ചുകൊണ്ടുപോകുകയായിരുന്നു. കേരള സര്‍ക്കാര്‍ മാത്രമാണ്‌ ഒന്നും ചെയ്യാതിരുന്നത്‌. ഉത്തരാഖണ്ഡിലെ പുണ്യസ്ഥലങ്ങള്‍ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായുളളതും ഭാരതത്തിലെല്ലാവരും പാവനതയോടെ കരുതുന്നതുമായ സ്ഥലങ്ങളാണ്‌. കേരളസര്‍ക്കാരിന്‌ ഇതു മനസ്സിലായിട്ടില്ല. മലയാളികളായ തീര്‍ത്ഥാടകരെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുളള സംസ്ഥാന സര്‍ക്കാരിന്‌ പാളിച്ച പറ്റിയെന്നുളളത്‌ എല്ലാവര്‍ക്കും അറിയാവുന്നതാണ്‌. ഇനിയെങ്കിലും സര്‍ക്കാര്‍ അത്‌ മനസ്സിലാക്കി തിരുത്തണം. ഇനി ഇത്‌ വലിയ ചര്‍ച്ചയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സ്വാമി ഗുരുപ്രസാദ്‌ പറഞ്ഞു.

നോര്‍ക്കയിലെ ഉദ്യോഗസ്ഥര്‍ വെറും ഗസറ്റഡ്‌ റാങ്കുളളവരാണ്‌. ഐഎഎസ്‌ ഉദ്യോഗസ്ഥരായിരുന്നെങ്കില്‍ സൈനിക ഓഫീസര്‍മാരുമായി സംസാരിച്ച്‌ കേരളീയര്‍ക്ക്‌ വേണ്ടി കൂടതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമായിരുന്നു. പ്രസിഡന്റ്‌ വി.മുരളീധരന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ ഇടപെടല്‍ ഗുണം ചെയ്തു.

സ്വാമി ഗുരുപ്രസാദിനു പുറമെ സ്വാമി വിശാലാനന്ദ, കൃഷ്ണസ്വാമി, അശോകന്‍ വേങ്ങശ്ശേരി, ഹരിലാല്‍,വിശ്വഭരന്‍, സുധാകരന്‍ എന്നിവരടങ്ങിയ സംഘമാണ്‌വൈകിട്ട്‌ അഞ്ച്‌ മണിയോടെ വിമാനത്തിലെത്തിയത്‌.സ്വീകരിക്കാന്‍ സ്ത്രൂകള്‍ അടക്കം നിരവധിപ്പേര്‍ എത്തി. ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ , ട്രഷറര്‍ സ്വാമി പരാനന്ദ, സ്വാമി പത്മാനന്ദ, ബിജെപി നേതാക്കളായ വി.മുരളീധരന്‍ തുടങ്ങിയവരും സ്വീകരിക്കാനെത്തി.ശിവഗിരി മഠത്തിലെത്തിയ സംഘത്തെ സ്വാമി പ്രകാശാനന്ദ സ്വീകരിച്ചു

No comments:

Post a Comment