Pages

Thursday, June 27, 2013

എവിടെ “ശിവഗിരി സ്നേഹികള്‍”?


Gopu Gopi

ഈ അടുത്ത് ശിവഗിരി മഠവും ആയി ബന്ധപെട്ടു കേരളം കുറെ വിവാദങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു , അതില്‍ ഏറ്റവും പ്രധാനം നരേന്ദ്രമോഡിയുടെ ശിവഗിരി സന്ദര്‍ശനം ആണ്. മോഡിയുടെ സന്ദര്‍ശന വേളയില്‍ നാം അനേകം ഗുരുദേവ‍ സ്നേഹികളെയും ശിവഗിരി സ്നേഹികളെയും കണ്ടു. പക്ഷേ ആ കാണിച്ച സ്നേഹം എല്ലാം വെറും രാഷ്ട്രിയ മുതലെടുപ്പ് മാത്രം ആയിരുന്നു ഇന്നു ഉത്തരാഖണ്ട് നമ്മക് ബോധ്യപെടുത്തി തന്നു. ഒരു കുട്ടരു പറയുന്നു ശിവഗിരി മഠം സഘികള്‍ കൈയേറി എന്ന്, മറ്റൊരു കുട്ടര്‍ പറയുന്നു വിപ്ലവ പാര്‍ട്ടിയുടെ കൈയില്‍ ആണ് എന്ന്. പക്ഷേ സ്വാമിമാര്‍ക്ക് ഒരു ദുരവസ്ഥ വന്നപ്പോള്‍ ഈ പറഞ്ഞ ആരെയും കണ്ടില്ല. സര്‍ക്കാരിന്റെ നുന്യപക്ഷ പ്രിനനതിനു എതിരെ ഇവിടെ ഹിന്ദുക്കള്‍ ഉണര്‍ന്നു എന്നും “ഹിന്ദു ഐഖ്യം" ആണ് എന്നും കൊട്ടികൊഘ്ഷിച്ചു , ശിവഗിരി ഹിന്ദു മഠം അല്ലാത്തത് കൊണ്ട് ആണോ അതോ ജാതി / മതങ്ങള്‍ക്ക് അതിതമായി നില്‍ക്കുന്നത് കൊണ്ട് ആണോ ഒരു നേതാവും പ്രതികരിക്കാതെ ഇരുന്നത് ? ശിവഗിരി മഠം ഹിന്ദു മഠം ആണ് എന്ന് പലരും പ്രസംഗിച്ചു അവരെയും കണ്ടില്ല ?

രാഷ്ട്രിയ മുതലെടുപ്പ് മാത്രം മുന്നില്‍ കണ്ടുകൊണ്ടു ഇപ്പോള്‍ ഗുരുപ്രസാദ്‌ സ്വാമിയുടെ ചിത്രവും വെച്ച് സ്വാമി പറഞ്ഞ ഒരു വാചകവും വെച്ച് പോസ്റ്റര്‍ ്‌ അടിച്ചു circulate ചെയ്യുന്നു, ഈ പറഞ്ഞവര്‍ എവിടെപോയി ഈ പ്രശ്നം ഉണ്ടായപ്പോള്‍ ? സര്‍ക്കാര്‍ ഇവിടെ നുന്യപക്ഷ പ്രിണനം നടത്തുന്നു എന്ന് മുറവിളി കുട്ടിയ നേതാക്കളും,, ശിവഗിരിയെ കവി പുതപ്പിക്കുന്നു എന്ന് വേവലാതിപെട്ട ഇടതു വലതു പക്ഷ നേതാക്കള്‍ ഈ പ്രശനം അറിഞ്ഞില്ലേ ? അതോ ശിവഗിരി സ്നേഹം മോഡിയുടെ കൂടെ ഗുജറാത്തിലേക്ക് പോയോ ? അവസാനം മഠത്തിലെ സ്വാമിമാരെ തെരുവിലും ഗുരുപ്രസാദ് സ്വാമിയേ കൊണ്ട് ഇതു പറയിക്കുന്ന അവസ്ഥയില്‍ വരെ കാര്യങ്ങള്‍ കൊണ്ടേ എത്തിച്ചു, എനിട്ട്‌ ഇപ്പോഴും ശിവഗിരി സ്നേഹം.ഇനി എങ്കിലും നിറുത്തി കൂടെ ഈ ഗോഷ്ട്ടി , അവനവന്‍റെ സ്വാര്‍ത്ഥ തല്പരിയത്തിനു വേണ്ടി കവല പ്രസംഗം നടത്തുന്നതിലും ഭേദം ആണ് മിണ്ടാതെ ഇരിക്കുന്നത്...ഉള്ളത് പറഞ്ഞാല്‍ ചോദിക്കും നിങ്ങള്‍ എന്ത് ചെയ്തു. ഈ ചെയ്തു എന്ന് പറയുന്നവരുടെ ചെയ്തു ആണ് ഇപ്പോള്‍ കണ്ടത്.

No comments:

Post a Comment