ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും അതത് പ്രദേശത്തെ മഹദ്‌വ്യക്തികളുടെയും അഖിലേന്ത്യാതലത്തിൽ അറിയപ്പെടുന്ന വ്യക്തികളുടെയും നാമധേയത്തിൽ നൂറോളം സർവകലാശാലകൾ പ്രവർത്തിച്ചുവരുന്നതായി യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്റെ ഔദ്യോഗിക കുറിപ്പിൽനിന്ന് മനസിലാക്കുന്നു. സന്യാസികൾ, രാഷ്‌ട്രീയ പ്രവർത്തകർ, സാഹിത്യകാരന്മാർ, ദാർശനികന്മാർ, ചിന്തകന്മാർ തുടങ്ങി വിവിധ രംഗങ്ങളിൽപ്പെട്ട മഹാന്മാരുടെ പേരിലാണ് ഈ സർവകലാശാലകൾ പ്രവർത്തിച്ചുവരുന്നത്. ശ്രീനാരായണ സെൻട്രൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുക എന്നത് സംസ്ഥാനത്തിന്റെയും കേന്ദ്ര ഗവൺമെന്റിന്റെയും വളരെ പ്രാധാന്യമേറിയ കർത്തവ്യമാണ്. ഈ സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ട നടപടികളെടുക്കുന്നതിന് കേരള-കേന്ദ്ര ഗവൺമെന്റുകൾ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും ഒരു വലിയ ജനസമൂഹത്തിന്റെ ഈ ആഗ്രഹം സഫലമാക്കിത്തീർക്കണമെന്നും അഭ്യർത്ഥിക്കട്ടെ.
No comments:
Post a Comment