Pages

Friday, May 17, 2013

വയനാട്ടു കുലവന്‍ (തൊണ്ടച്ചന്‍ )

വയനാട്ടു കുലവന്‍ (തൊണ്ടച്ചന്‍ ) ...

ശ്രീ മഹാദേവന്റെ ഇടത്തെ തുട പിളര്ന്നുണ്ടായ ദിവ്യ മൂര്‍ത്തി..എന്നും
മദ്യ ലഹരിയില്‍ എത്തുന്ന മഹാദേവനെ കണ്ട ശ്രീ പാര്‍വതി എവിടെ നിന്നാണ് ഭഗവാനു ഇതു കിട്ടുന്നതെന്നറിയാന്‍ അന്വേഷണമാരംഭിച്ചു..
കൈലാസത്തിനടുത്തുള്ള മധുവനത്തില്‍ നിന്നാണ് ദേവന്‍ കുടിക്കുന്നതെന്ന്
ദേവി മനസ്സിലാക്കി..ഇതു തടയണമെന്ന് ദേവി മനസ്സില്‍ ആലോചിച്ചുറപ്പിച്ചു..
അതിന്‍ പ്രകാരം ദേവന്‍ കുടിക്കുന്ന പനയുടെ ചുവട്ടില്‍ ചെന്ന ദേവി
പനയുടെ വേരിനടുത്തു കിടക്കുന്ന കള്ള് കിട്ടുന്ന ഭാഗം പനയുടെ മുകളിലേക്ക്
മാറ്റി..പതിവ് പോലെ മധു പാനം ചെയ്യാന്‍ വന്ന മഹാദേവന്‍ പനയുടെ
മുകളിലേക്ക് മാറ്റപെട്ട കള്ള് കണ്ട് കോപം പൂണ്ടു.ദേഷ്യം കൊണ്ട് ശകതിയായി തന്റെ ഇടതു തുടയില്‍ അടിക്കുകയും അതില്‍ നിന്നും ഒരു
ദിവ്യന്‍ ഉണ്ടാകുകയും ചെയ്തു..ശ്രീ മഹാ ദേവന്‍ തിരുവടി നല്ലച്ചന്റെ
മുന്നില്‍ ചെന്ന് പുത്രന്‍ താന്‍ എന്ത് വേണമെന്ന് ആവശ്യപെട്ടു..പനയുടെ
മുകളില്‍ നിന്നും എനിക്കും എന്നും കള്ള് എടുത്തു തരികയാണ് നിന്റെ
ജോലിയെന്ന് ഭഗവാന്‍ ആ ദിവ്യനോട് പറഞ്ഞു..ദേവന്റെ ആഞ്ജ കേട്ട
ദിവ്യന്‍ പനയുടെ മുകളില്‍ കേറി ഭഗവാന്‍ കള്ള് എത്തിച്ചു കൊടുക്കുന്ന
ജോലി ചെയ്യാന്‍ തുടങ്ങി..നായാടിയും മധുപാനം ചെയ്തും ദിവ്യന്‍
മധുവനത്തില്‍ രസിച്ചു ഉല്ലസിച്ചു നടന്നു ...കൈലാസത്തിന് സമീപമുള്ള
Photo: വയനാട്ടു കുലവന്‍ (തൊണ്ടച്ചന്‍ ) ...

എല്ലാ വനത്തിലും നായാടി നടക്കാം എന്നു  മഹാദേവന്‍ പുത്രന് അനുവാദം കൊടുത്തു എങ്കിലും പാര്‍വതീ പരമേശ്വരന്മാര്‍ എന്നും സന്ദര്‍ശിക്കുന്ന കദളീ വനത്തില്‍ കയറരുത് എന്നു പറഞ്ഞിരുന്നു .. അതു കേള്‍ക്കാതെ ദേവന്‍ കദളീ വനത്തില്‍ ചെല്ലുകയും അവിടെ മഹാ ദേവന് വേണ്ടി വച്ചിരുന്ന മധു പാനം ചെയ്യുകയും കാഴ്ച ശക്തി പോകുകയും ചെയ്തു..

തീയ സമുദായക്കാരുടെ ആദി ദേവനായ വയനാട്ടു കുലവനെ തൊണ്ടച്ചന്‍ എന്നാണു പൊതുവായി വിളിച്ചു പോരുന്നത് . (തൊണ്ടച്ചന്‍ എന്ന് പറഞ്ഞാല്‍ ഏറ്റവും മുതിര്‍ന്ന ആള് ) തീയ സമുദായക്കാരുടെ കുലദൈവമാണ് ഈ ദേവന്‍ ..പതിഞ്ഞ താളത്തോട്‌ കൂടിയുള്ള വളരെ പതുക്കെയുള്ള ഈ ദേവന്റെ നൃത്ത ചുവടുകള്‍ നയന മനോഹരമാണ്..ഒരു തെയ്യം ആരാധകനാണ് എങ്കില്‍ തീര്‍ച്ചയായും ഈ തെയ്യം നിങ്ങള്‍ കണ്ടിരിക്കണം എന്നാണ് എന്‍റെ  വ്യക്തി പരമായ അഭിപ്രായം.. നായാട്ടു ദേവനായ ശ്രീ വയനാട്ടു കുലവന്റെ തെയ്യക്കോലം സാധാരണയായി വണ്ണാന്‍സമുദായക്കാരാണ്കെട്ടിയാടാറുള്ളത് ....കാവുകളെക്കാള്‍ കൂടുതല്‍ ഈ തെയ്യം തറവാടുകളിലാണ് കൂടുതലും കെട്ടിയാടുന്നത്‌ ...കണ്ണു കാണാത്ത വൃദ്ധ രൂപിയായ ദേവന്‍ വിളിച്ചാല്‍ വിളിപുറതെത്തുന്ന  ദേവനാണ് എന്നാണു ഭക്തരുടെ വിശ്വാസം..കണ്ണും കാണില്ല ചെവിയുംകേള്‍ക്കില്ല എങ്കിലും മറ്റുള്ളവരേക്കാള്‍ കൂടുതല്‍ കാണാനും കേള്‍ക്കാനും തനിക്കു കഴിയുമെന്നു ഈ തെയ്യം ഭക്തരെ അനുഗ്രഹിക്കുമ്പോള്‍ പറയുന്നു..കണ്ണും കാണില്ല ചെവിയും കേള്‍ക്കില്ല എന്നാല്‍ കരിമ്പാറ മേല്‍ കരിമ്പേന്‍ ഇരിക്കുന്നതും കാണും നെലിയില വീഴുന്ന ശബ്ദവും കേള്‍ക്കാം എന്നു തെയ്യത്തിന്റെ വാമൊഴി

Cont: Vineesh Narikod

No comments:

Post a Comment