Pages

Tuesday, May 21, 2013

മണി ചെയ്ത കുറ്റംസൂപ്പര്‍ സ്റ്റാറുകളാണ് ആണ് ചെയ്തതെങ്കില്‍ അവരെ പിടികൂടാന്‍ പൊലീസ് ഇത്രയും വീര്യം കാട്ടുമായിരുന്നോ?


അതിരപ്പള്ളിയിൽ വനപാലകരെ മർദ്ദിച്ച കേസിലുൾപ്പെട്ട നടൻ കലാഭവൻ മണിയെ ന്യായീകരിച്ച് ഇന്റലിജൻസ് എ.ഡി.ജി.പി ടി.പി.സെൻകുമാർ രംഗത്ത്. മണിയുടെ സ്ഥാനത്ത് മോഹൻലാലോ, മമ്മൂട്ടിയോ ജയറാമോ ദിലീപോ ആയിരുന്നെങ്കിൽ പൊലീസിന്റെ സമീപനം മറ്റൊന്നാകുമായിരുന്നില്ലേ എന്ന് അദ്ദേഹം ചോദിച്ചു. പൊലീസ് അസേോസിയേഷൻ കൊല്ലത്ത് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു സെൻകുമാർ. കലാഭവൻ മണിയായതു കൊണ്ടാണ് വനപാലകരെ മർദ്ദിച്ച കേസിൽ പൊലീസ് ഉത്സാഹം കാണിക്കുന്നതും ഓടി നടന്ന് അദ്ദേഹത്തെ പിടിക്കാൻ ശ്രമിക്കുന്നതും. മണി ചെയ്ത കുറ്റം മമ്മൂട്ടിയോ മോഹന്‍ലാലോ, ദിലീപോ ജയറാമോ ആണ് ചെയ്തതെങ്കില്‍ അവരെ പിടികൂടാന്‍ പൊലീസ് ഇത്രയും വീര്യം കാട്ടുമായിരുന്നോ?മ ണി താഴേക്കിടയില്‍ നിന്ന് വളര്‍ന്നുവന്ന ഒരാളായതുകൊണ്ടാണോ പൊലീസ് മണിയെ പിന്തുടരുന്നത്.

മണി ചെയ്ത കുറ്റമെന്താണെന്ന് താന്‍ തൃശൂര്‍ എസ്.പിയോട് ചോദിച്ചു. മണി ചെയ്ത കുറ്റത്തെ താന്‍ ന്യായീകരിക്കുന്നില്ല. എന്നാല്‍ സൂപ്പര്‍ സ്റ്റാറുകളാണ് ഇത്തരത്തില്‍ പെരുമാറുന്നതെങ്കില്‍ നടപടിയുണ്ടാകുമോ എന്ന തന്റെ ചോദ്യത്തിന് എസ്.പിക്ക് മറുപടി ഉണ്ടായിരുന്നില്ല. പൊലീസില്‍ മാത്രമല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥർക്കും സാധാരണക്കാരോടുള്ള പെരുമാറ്റം ഇത്തരത്തിലാണെന്നും സെന്‍കുമാര്‍ പറഞ്ഞു. ബ്രിട്ടീഷുകാരുടെ കാലത്ത് വെള്ളക്കാരെ സല്യൂട്ട് ചെയ്യുകയും കറുത്തവരെ ചവിട്ടിത്തേയ്ക്കുകയും ചെയ്യുന്ന രീതിയുണ്ടായിരുന്നു. പൊലീസിൽ അത് ഇപ്പോഴും തുടരുന്നുവോയെന്നാണ് ഈ സംഭവങ്ങൾ കാണുന്പോൾ തോന്നിപ്പോവുന്നതെന്നും സെൻകുമാർ പറഞ്ഞു.

Source:http://keralakaumudi.com/

No comments:

Post a Comment