Pages

Thursday, May 30, 2013

പഴയ ഹിന്ദു മണ്ഡലത്തിന്റെ ചരിത്ര യാഥാര്‍ഥ്യങ്ങള്‍


പഴയ ഹിന്ദു മണ്ഡലത്തിന്റെ ചരിത്ര യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാതെ ഹിന്ദുത്വ ത്തിന് പിന്‍തുണ നല്‍കുന്നത് ഈഴവരെ സംബന്ധിച്ചിട ത്തോളം ആത്മഹത്യാ പരമായിരിക്കും. അന്ന് ആര്‍. ശങ്കറെ സമര്‍ത്ഥമായി ഉപയോഗിച്ച മന്നം ഈഴവരെ മന്ദബുദ്ധികളാക്കുക യാണു ണ്ടായത്. 1949ല്‍ രൂപംകൊണ്ട ദേവസ്വം ബോര്‍ഡില്‍ നായര്‍ മേധാവിത്വം സ്ഥാപിക്കാന്‍ മന്നത്തു പത്മനാഭന്‍ ആവിഷ്‌കരിച്ച തന്ത്രമായിരുന്നു ഹിന്ദു മണ്ഡലം. പൊതുഖജനാവില്‍ നിന്നും പ്രതിവര്‍ഷം 51 ലക്ഷം രൂപ ദേവസ്വം ബോര്‍ഡിനു നല്‍കാനുള്ള തീരുമാനത്തെ ക്രൈസ്തവകേന്ദ്രങ്ങള്‍ ചോദ്യം ചെയ്തിരുന്നു. ഇതിനെതിരെ പ്രതികരിക്കാനാണ് ദേവസ്വത്തില്‍ അയിത്തം കല്‍പ്പിക്ക പ്പെട്ടിരുന്ന ഈഴവരേയും കൂട്ടി മന്നം ഹിന്ദുമണ്ഡലം രൂപീകരിച്ചത്. കഥയറിയാതെ ആര്‍.ശങ്കര്‍ മന്നത്തിന്റെ വലയില്‍ കുടുങ്ങുകയായിരുന്നു.ഹിന്ദു മണ്ഡലത്തിന്റെ മധുവിധു ലഹരി തീരും മുമ്പുതന്നെ 1952ല്‍ കൊട്ടാരക്കരയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍.ശങ്കറെ പരാജയപ്പെടുത്തിയത് മന്നം തന്നെയായിരുന്നു. 1962ല്‍ ശങ്കര്‍ മുഖ്യമന്ത്രിയായപ്പോള്‍ രാവണ ഭരണമെന്നും തൊപ്പിപ്പാളക്കാരനെന്നും ശങ്കറെ ആക്ഷേപിച്ച മന്നം 1964ല്‍ ക്രൈസ്തവരുമായി ചേര്‍ന്ന് ആര്‍.ശങ്കര്‍ മന്ത്രിസഭയെ പുറത്താക്കുകയും ചെയ്തു.ഈഴവര്‍ പന്നിപെറ്റുപെരുകിയ സന്താന ങ്ങളാണെന്നും മന്ദബുദ്ധികളാണെന്നും അവര്‍ക്ക് ക്ഷേത്ര പ്രവേശനവും സഞ്ചാര സ്വാതന്ത്ര്യവും നല്‍കിയാല്‍ പുനഃപരിശോധി ക്കണമെന്നും മന്നം പ്രഖ്യാപിച്ചു. ഈ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാതെ എന്‍.എസ്.എസു മായി ചേര്‍ന്ന് ഹിന്ദുമണ്ഡലം പുനരുജ്ജീവിപ്പിച്ചാല്‍ ഒരിക്കല്‍ക്കൂടി മന്ദബുദ്ധികളാകാന്‍ ഈഴവര്‍ക്ക് അവസരം കിട്ടും.

നായരീഴവ ബന്ധത്തിന്റെ മുഖമുദ്രയായി കാണാവുന്നതും വഞ്ചനയും കാപട്യവുമാണ്. ഏറ്റവുമൊടുവില്‍ സുപ്രീം കോടതിയിലെത്തി ക്രീമിലെയര്‍ അടിച്ചേല്‍പ്പിച്ചതുവരെ അതെത്തുന്നു. 1891ലെ മലയാളി മെമ്മോറിയലില്‍ കുമാര നാശാനും ഡോ. പല്‍പ്പുവും ഒപ്പിട്ടിരുന്നു.മലയാളി സഭ (ഇന്നത്തെ എന്‍.എസ്.എസിന്റെ പഴയരൂപം) സമര്‍പ്പിച്ചതാണ് ആ മെമ്മോറിയല്‍. യഥാര്‍ഥത്തില്‍ അത് നായര്‍ മമ്മോറി യലായിരുന്നു. ഈഴവരുമുണ്ടെന്നു വരുത്താനാണ് പല്‍പ്പുവിനേയും മറ്റും പ്രീണിപ്പിച്ച് ഒപ്പിടുവിച്ചത്. ഇതില്‍ ഈഴവര്‍ വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ പ്പോഴാണ് 1895ലും 1896ലും ഡോ. പല്‍പ്പു ഈഴവ മെമ്മോറിയല്‍ സമര്‍പ്പിച്ചത്. ഹിന്ദു മണ്ഡലത്തിനായി മന്നത്തിനൊപ്പം ചെര്‍ന്ന ശങ്കറിനും ഇതേ അനുഭവമാണുണ്ടായത്. 1924ല്‍ നടന്ന വൈക്കം സത്യാഗ്രഹത്തിലും ഈ വഞ്ചന കാണാം.മന്നം സവര്‍ണജാഥ നടത്തി സത്യാഗ്രഹത്തിന് പന്‍തുണ പ്രഖ്യാപിച്ചകാര്യം എടുത്തു പറയുന്നവര്‍ ആ സത്യാഗ്രഹം എങ്ങനെ അവസാനിച്ചുവെന്ന് വ്യക്തമാക്കാറില്ല.സത്യാഗ്രഹികളുടെ ആവശ്യങ്ങളൊന്നും അംഗീകരിക്കാതെയാണ് സമരം അവസാനിച്ചത്.വൈക്കം ക്ഷേത്രത്തിലേക്കുള്ള പ്രധാനവഴി അയിത്ത ജാതിക്കാര്‍ക്ക് തുറന്നുകൊടുത്തില്ല എന്നതാണ് സത്യം.ഗാന്ധജി ഉള്‍പ്പെടെയുള്ളവര്‍ സവര്‍ണ താല്‍പ്പര്യം സംരക്ഷിക്കുകയാണ് ചെയ്തത്.ടി.കെ.മാധവനും കൂട്ടരും വഞ്ചിക്കപ്പെട്ടു.വൈക്കത്ത് സവര്‍ണ ജാഥ നയിച്ചവര്‍ തന്നെയാണ് 1930കളിലെ നിവര്‍ത്തന പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയതും സി.കേശവനെ രാജ്യദ്രോഹിയായി ജയിലിലടച്ചതും.
Source : http://nellillam.blogspot.in/


No comments:

Post a Comment