Pages

Monday, May 20, 2013

കേരളത്തില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകും: ഡോ.സ്വാമി



കേരളത്തില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകും: ഡോ.സ്വാമി......
തിരുവനന്തപുരം: കേരളത്തില്‍ സംഘടിതരായില്ലെങ്കില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുന്ന കാലം വിദൂരമല്ലെന്ന്‌ ജനതാപാര്‍ട്ടി അധ്യക്ഷനും മുന്‍കേന്ദ്രമന്ത്രിയുമായ ഡോ.സുബ്രഹ്മണ്യംസ്വാമി. അനന്തപുരി ഹിന്ദുധര്‍മ്മപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ പുത്തരിക്കണ്ടം മൈതാനത്ത്‌ നടന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഹിന്ദുക്കള്‍ വെറും 51 ശതമാനംമാത്രമാണ്‌. ഇതൊരു അതിര്‍ത്തിരേഖയാണ്‌. ഇനിയും ഹിന്ദുക്കള്‍ സംഘടിതരായില്ലെങ്കില്‍ കേരളം മുസ്ലിം സംസ്ഥാനമായി മാറും. മുസ്ലിങ്ങള്‍ ആധിപത്യം സ്ഥാപിച്ച രാജ്യങ്ങളെല്ലാം അവര്‍ മുസ്ലിം രാഷ്ട്രങ്ങളാക്കി മാറ്റിയിട്ടുണ്ട്‌. ഇറാനെ 15 വര്‍ഷം കൊണ്ടും ഇറാക്കിനെ 17 വര്‍ഷം കൊണ്ടും ഈജിപ്തിനെ 21 വര്‍ഷം കൊണ്ടും അവര്‍ പൂര്‍ണമായും മുസ്ലിംരാഷ്ട്രമാക്കി. എന്നാല്‍ 800 വര്‍ഷം മുസ്ലിങ്ങള്‍ ശ്രമിച്ചിട്ടും 200 വര്‍ഷം ക്രിസ്ത്യാനികള്‍ ശ്രമിച്ചിട്ടും ഭാരതത്തില്‍ ഇപ്പോഴും 80 ശതമാനം ഹിന്ദുക്കള്‍ നിലനില്‍ക്കുന്നത്‌ നമ്മുടെ പൂര്‍വ്വികര്‍ നടത്തിയ പോരാട്ടങ്ങളുടെ പരിണിതഫലമാണ്‌. ആ പാത പിന്തുടരേണ്ടത്‌ അനിവാര്യമായി മാറിയിരിക്കുന്നു.

ഭാരതത്തിലെ സര്‍ക്കാര്‍ ഹിന്ദുവിരുദ്ധ സര്‍ക്കാരാണ്‌. അതുകൊണ്ടാണ്‌ കാശ്മീരിലെ ലക്ഷക്കണക്കിന്‌ ഹിന്ദുപണ്ഡിറ്റുകള്‍ അഭയാര്‍ഥികളായി മാറിയത്‌. ഭാരതത്തില്‍ ഏകീകൃത സിവില്‍കോഡ്‌ നടപ്പാക്കാന്‍ അനുവദിക്കില്ല. പക്ഷേ ആസ്ത്രേലിയയിലോ അമേരിക്കയിലോ ഈ ആവശ്യം ഉന്നയിക്കില്ല. കാരണം അവിടെ ക്രിസ്ത്യാനികളുടെ ഭരണമാണ്‌. അവര്‍ സംഘടിതരാണ്‌. ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള ഭാരതത്തില്‍ മുസ്ലിങ്ങള്‍ക്ക്‌ അവരുടെ ആചാരരീതികള്‍ തുടരാനുള്ള സ്വാതന്ത്ര്യമുണ്ട്‌. എന്നാല്‍ മുസ്ലിം രാഷ്ട്രമായ സൗദി അറേബ്യയില്‍ പതിനായിരക്കണക്കിന്‌ മലയാളികളുണ്ട്‌. അവര്‍ക്ക്‌ അവിടെ ഒരു അമ്പലം പണിയാനാകുമോ. കേരളത്തിലെ ക്ഷേത്രങ്ങള്‍ മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. എന്തുകൊണ്ട്‌ മസ്ജിദുകളും ക്രിസ്ത്യന്‍ പള്ളികളും ഏറ്റെടുക്കുന്നില്ല.

ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ്‌ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടപ്പോള്‍ ഇറ്റാലിയന്‍ നാവികര്‍ക്കുവേണ്ടി ആര്‍ച്ച്‌ ബിഷപ്പ്‌ ഇടപെട്ടു. ഇറ്റലിയില്‍ പോയ നാവികര്‍ മടങ്ങിവരാതായപ്പോള്‍ കേരളസര്‍ക്കാര്‍ ഒന്നും ചെയ്തില്ല. താന്‍ കോടതിയില്‍ പോയതുകൊണ്ടാണ്‌ ഇറ്റാലിയന്‍ നാവികര്‍ക്ക്‌ മടങ്ങിവരേണ്ട സ്ഥിതിവിശേഷമുണ്ടായത്‌. ഇന്നവര്‍ ഇവിടെ പാര്‍ട്ടികളില്‍ പങ്കെടുത്ത്‌ ഉല്ലസിക്കുകയാണ്‌. പ്രത്യേക കോടതിയില്‍ വിചാരണ നടത്തുന്നത്‌ പോലും ഒന്നുമായില്ല.

മാറാട്‌ എട്ട്‌ ഹിന്ദുസഹോദരന്മാര്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ട സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന്‌ ഹൈക്കോടതി പറഞ്ഞിട്ട്‌ എന്തായി. ഒന്നും നടന്നില്ല. കാരണം ഒരുവശത്ത്‌ ഭരണകക്ഷിയായ മുസ്ലിം ലീഗാണ്‌. മലപ്പുറത്ത്‌ ഇന്ന്‌ ഒരു ഹിന്ദുവിന്‌ അവന്റെ വസ്തു മറ്റൊരു ഹിന്ദുവിന്‌ വില്‍ക്കാനാവാത്ത അവസ്ഥയാണ്‌. തിരൂരില്‍ തുഞ്ചത്ത്‌ എഴുത്തച്ഛന്റെ സ്മരണ നിലനിര്‍ത്താനാവാത്ത അവസ്ഥയാണ്‌. ഇതിനുകാരണം എന്തെന്ന്‌ കേരളത്തിലെ ഹിന്ദുക്കള്‍ ഇനിയെങ്കിലും ചിന്തിക്കണം. 51 ശതമാനത്തില്‍ പകുതിയെങ്കിലും സംഘടിതരായി ഹിന്ദുവോട്ട്‌ ബാങ്കായി മാറിയാല്‍ രാഷ്ട്രീയകക്ഷികളുടെ നിലപാട്‌ മാറും. ഇന്ന്‌ മതേതരത്വത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മുഖംമൂടിയണിഞ്ഞ്‌ നടത്തുന്ന ന്യൂനപക്ഷപ്രീണനത്തിന്‌ മാറ്റമുണ്ടാകും. അതിന്‌ ഹിന്ദുസമുദായം തയ്യാറാകണം. ജാതിവ്യവസ്ഥകള്‍ മറന്ന്‌ ഹിന്ദുക്കള്‍ ഒറ്റക്കെട്ടാകണം.
സനാതന ധര്‍മ്മത്തെ മറന്നതാണ്‌ ഇന്ന്‌ ഭാരതം നേരിടുന്ന വെല്ലുവിളി. അഴിമതിയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ഉണ്ടാകുന്നതിന്‌ പിന്നില്‍ ഇതാണ്‌. ആര്‍ത്തി മനുഷ്യനെ അഴിമതിക്കാരനാക്കുന്നു. ഭാരത സംസ്കാരം എല്ലാം ത്യജിക്കാനാണ്‌ പഠിപ്പിച്ചത്‌. എന്നാല്‍ ഉപഭോഗ സംസ്കാരത്തിന്റെ തള്ളിക്കയറ്റത്തില്‍ മനുഷ്യന്‍ സമ്പത്തിനുപുറകെ പോകുന്നു. നമ്മുടെ സംസ്കാരത്തെക്കുറിച്ചുള്ള അഭിമാനം നമുക്കുണ്ടാകണം. നാസയില്‍ ഇന്ന്‌ സംസ്കൃതം പഠിപ്പിക്കുന്നു. വിദേശ രാജ്യങ്ങളില്‍ യോഗ അഭ്യസിപ്പിക്കുന്നു. ഓസ്കാര്‍ അവാര്‍ഡ്‌ ജേതാവ്‌ ജൂലിയ റോബര്‍ട്സിനെപ്പോലുള്ള ആയിരക്കണക്കിന്‌ വിദേശികള്‍ ഹിന്ദുമതം സ്വീകരിക്കുന്നു. പക്ഷേ ഭാരതീയര്‍ മാത്രം ഇത്‌ ഉള്‍ക്കൊള്ളുന്നില്ല. സനാതനധര്‍മ്മത്തിലധിഷ്ഠിതമായ ജീവിതരീതിയിലൂടെ ഹിന്ദുക്കള്‍ സംഘടിച്ചാല്‍ ഇന്നത്തെ ദുരവസ്ഥയ്ക്ക്‌ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment