Pages

Wednesday, May 22, 2013

ഭാരത ചരിത്രത്തില്‍ ടിപ്പു എന്ന കൊലയാളിക്കുള്ള സ്ഥാനം



1782 ഇല്‍ മൈസൂരിലെ ഹൈദര്‍ അലിയുടെ മകനായി പിറന്ന സ്വാതന്ത്ര്യസമര സേനാനിയായി ചിത്രീകരിക്കുന്നവര്‍ നാളെ കസബിനെ അങ്ങിനെ കാണിച്ചാലും അത്ഭുതപ്പെടാനില്ല. ബ്രിട്ടീഷുകാര്‍ ഭാരതത്തെ ഒരു വശത്ത് നിന്നും ചൂഷണം ചെയ്യുന്നതിനിടെ, മോഷണത്തിനു വേണ്ടി മാത്രം അവരെ എതിര്‍ത്ത്‌ സ്വന്തം സമ്പത്തും, മതവും വളര്‍ത്താന്‍ ശ്രമിച്ച നല്ല മലയാളത്തില്‍ പറഞ്ഞാല്‍ പുര കത്തുമ്പോള്‍ കഴുക്കോല്‍ ഊരുന്ന ഏര്‍പ്പാട് കാണിച്ച മഹാ"നായ" വ്യക്തിയായിരുന്നു ടിപ്പു.

ദക്ഷിണഭാരതത്തിന്റെ അധിപതിയാകാന്‍ ആഗ്രഹിച്ച ടിപ്പു അതിനു കണ്ടെത്തിയ ഒരു മാര്‍ഗം കൂടിയായിരുന്നു ഡെക്കാന്‍ പ്രദേശത്തെ നിസാമുമായി ബന്ധമുണ്ടാക്കുക എന്നത്. പക്ഷെ വിവാഹാലോചനയുമായി ടിപ്പുവിന്റെ കുലമഹിമയെ നിസ്സം പുശ്ചിച്ചു തള്ളിയപ്പോള്‍, മലബാറിലെ അറയ്ക്കല്‍ കുടുംബവുമായി ടിപ്പു വിവാഹം വഴി ബന്ധം സ്ഥാപിച്ചു.
അവിടെ നിന്നും തുടങ്ങുന്നു മലബാര്‍ മാപ്പിളസ്ഥാന്‍ ആയ ചരിത്രവും. മലബാറിലെ ക്ഷേത്രങ്ങള്‍ എല്ലാം തച്ചുടയ്ക്കപ്പെടുകയും, സ്വത്തുകള്‍ കൊള്ളയടിക്കുകയും ആയിരുന്നു ടിപ്പുവിന്റെ സ്ഥിരം ജോലി. മതഭ്രാന്ത് മൂത്ത അയാള്‍ മതം മാറാന്‍ വിസംമാതിക്കുന്നവരെയും,സ്ത്രീകളെയും, കുട്ടികളെയും ഉപദ്രവിക്കുന്നതില്‍ ആനന്ദം കണ്ടെത്തി. തന്റെ ആദര്‍ശപാത്രങ്ങളായ മുഹമ്മദ്‌ ഘസ്നി, അലാവുദീന്‍ ഖില്‍ജി, നാദിര്‍ഷാ എന്നിവരെക്കാള്‍ ക്രൂരനാകാന്‍ പഠിക്കുകയായിരുന്നു ടിപ്പു.

ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തകര്‍ക്കപ്പെട്ടവയാണ് തൃച്ചംബരം, തളിപ്പറമ്പ്,
തിരുവങ്ങാട്ടു, പോന്മേരി, എന്നിവയെല്ലാം. മണിയൂര്‍ പള്ളി ഒരു ക്ഷേത്രമായിരുന്നു എന്നും തദ്ദേശവാസികളായ ജനങ്ങളെ ടിപ്പു വാള്‍മുന കൊണ്ട് മതം മാറ്റിയതാണ് എന്നും കേള്‍ക്കപ്പെടുന്നു. വട്ടക്കന്കൂര്‍ രാജരാജവര്‍മ്മയുടെ "കേരള സംസ്കൃത സാഹിത്യ ചരിത്രം " എന്ന പുസ്തകത്തില്‍ ടിപ്പുവും, ക്രൂരരായ സേനാനികളും മലബാറില്‍ ഒഴുക്കിയ ഹൈന്ദവരക്തത്തിന്റെ, ക്ഷേത്രധ്വംസനത്തിന്റെ കഥകള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

ഹൈന്ദവനാമങ്ങള്‍ ഇഷ്ടമില്ലാഞ്ഞ ടിപ്പുവിന്റെ ഭരണത്തിന്‍ കീഴില്‍ മംഗലാപുരി,ജലാലാബാദ്‌ ആയി മാറി. കണ്വപുരം- കുശനാബാദ്, വൈപ്പുര-സുല്‍ത്താന്‍ പട്ടണം, മൈസൂര്‍------_ നസരാബാദ്‌, ധാര്‍വര്‍-_ ഖുഅര്ഷേദ് സവദ്, ഗൂട്ടി- ഫൈസ് ഹിസാര്‍, രത്നഗിരി-മുസ്തഫ്ഫാബാദ്‌, ദിണ്ടിഗല്‍--=_ഖലിഖ്‌വാബാദ്,
കോഴിക്കോട്‌-_ ഇസ്ലാമാബാദ്‌ എന്നും മാറ്റപ്പെട്ടു.
തളി, തിരുവന്നൂര്‍, വരക്കല്‍, പുത്തൂര്‍, ഗോവിന്ദാപുരം, തളിക്കുന്ന്‍ തുടങ്ങീ മലബാര്‍ മേഖലകളിലെ ക്ഷേത്രങ്ങളെല്ലാം കൊള്ളയടിക്കപ്പെട്ടു. അയാളുടെ മരണ ശേഷം അവയില്‍ ചിലത് സാമൂതിരി പുനര്‍നിര്‍മിച്ചു എന്ന് മാത്രം. മമ്മിയൂര്‍, ഗുരുവായൂര്‍ ക്ഷേത്രങ്ങളും ആ തെരുവ് നായുടെ ആക്രമണങ്ങള്‍ക്ക് ഇരയായ ക്ഷേത്രങ്ങളാണ്. കൂര്‍ഗില്‍ പതിനായിരക്കണക്കിനു ഹിന്ദുക്കളാണ് മതം മാറ്റത്തിന് വിധേയരായത്.

ശ്രീരംഗത്തുള്ള ചില ജ്യോതിഷപണ്ഡിതന്‍മാരില്‍ ടിപ്പുവിനു നല്ല വിശ്വാസം ആയിരുന്നു. അത് കൊണ്ട് തന്നെ താന്‍ ദക്ഷിണഭാരതം അടക്കി വാഴുമെന്നു പ്രവചിച്ച അവര്‍ക്ക്‌ ടിപ്പു കൊള്ളമുതലിന്റെ ചെറിയൊരു വിഹിതം നല്‍കുകയും, അവരുടെ പ്രദേശത്തുള്ള ക്ഷേത്രങ്ങളില്‍ നിത്യപൂജയ്ക്ക് അനുവാദം നല്‍കുകയും ചെയ്തു. ഇതാണ് ടിപ്പുവിന്റെ മതേതരബുദ്ധിയായി ഇവിടുത്തെ സമത്വനാറികള്‍ എടുത്ത്‌ കാണിക്കുന്നത്.

പേ പിടിച്ച നായ്ക്കളെ വെടി വെച്ച് കൊല്ലുക എന്ന നയം അവസാനം ബ്രിട്ടീഷുകാരും സ്വീകരിച്ചു. അങ്ങിനെ 1799 ഇല്‍ ഒരു വൃത്തികെട്ട കഥയ്ക്ക് കൂടി പരിസമാപ്തിയായി.

No comments:

Post a Comment