Pages

Monday, April 22, 2013

ശിവഗിരിയിലേക്കുള്ള നരേന്ദ്രമോദിയുടെ തീര്‍ത്ഥയാത്ര

ശിവഗിരിയിലേക്കുള്ള നരേന്ദ്രമോദിയുടെ തീര്‍ത്ഥയാത്ര, കേരളത്തിന്റെ സാമൂഹിക ചരിത്രത്തിലെ ഒരു വഴിത്തിരിവിനെ അടയാളപ്പെടുത്തുന്നതായി മാറുകയാണ്‌. ശ്രീനാരായണഗുരുദേവനുയര്‍ത്തിപ്പിടിച്ച സാമൂഹിക നീതിയുടെ സന്ദേശം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരു ഭരണാധികാരി എന്നനിലയിലും ഗുരുദേവനും സ്വാമിവിവേകാനന്ദനുമടക്കമുള്ള ആത്മീയതേജസ്സുകളില്‍ നിന്ന്‌ ജീവിത മാതൃക സ്വീകരിച്ച ഒരു മഹത്‌ വ്യക്തിത്വം എന്നനിലയിലും നരേന്ദ്രമോദിയുടെ ശിവഗിരി സന്ദര്‍ശനത്തിന്‌ ഏറെ പ്രസക്തിയുണ്ട്‌. 

പൗരോഹിത്യത്തിന്റെ വിശേഷാധികാരങ്ങളുപയോഗിച്ചുകൊണ്ട്‌ കീഴാളജനതയെ ദ്രോഹിക്കുകയും സാമൂഹിക മേല്‍ക്കോയ്മ നേടികൊണ്ട്‌ പുതിയ സ്മൃതികള്‍ സൃഷ്ടിക്കുകയും ചെയ്ത ഒരു ഇരുണ്ടകാലത്തിന്റെ നടുമുറ്റത്താണ്‌ സാമൂഹിക നീതിയുടെ നിലവിളക്ക്‌ ശ്രീനാരായണഗുരുദേവന്‍ കൊളുത്തിവെച്ചത്‌. ഇന്ന്പലരും പറയുന്നതുപോലെ ഏതെങ്കിലും ഒരു സമുദായത്തിനെതിരെ മറ്റൊരുസമുദായത്തിനുവേണ്ടി നടത്തിയ കലാപമായിരുന്നില്ല ഗുരുദേവന്റേത്‌. മറിച്ച്‌ അവനിവനെന്നറിയുന്നവയൊക്കെയോര്‍ത്താലവനിയിലാദിമമായൊരാത്മരൂപം… എന്നുള്ള വേദാന്തസത്യത്തിന്റെ പ്രഖ്യാപനമായിരുന്നു. ഒരേ ചൈതന്യത്തിന്റെ വിവിധസ്വരൂപങ്ങളായ എല്ലാമനുഷ്യരും ഒരേതലത്തിലേക്ക്‌ എത്തുവാന്‍വേണ്ടി അടിയാളജനതയെ സമുദ്ധരിക്കുക എന്ന കര്‍ത്തവ്യം എല്ലാ അവതാരപുരുഷന്മാരും നിര്‍വ്വഹിച്ചിട്ടുണ്ട്‌. 

ഭാരതത്തിലെ പലസംസ്ഥാനങ്ങളിലും സാമൂഹിക പരിഷ്ക്കരണപ്രസ്ഥാനങ്ങള്‍ വേണ്ടത്ര വിജയം നേടാതെപോയ വര്‍ത്തമാനകാലചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തെ വിലയിരുത്തുമ്പോഴാണ്‌ ശ്രീനാരായണഗുരുദേവന്‍ ഇവിടെയുണ്ടാക്കിയ വിപ്ലവത്തെക്കുറിച്ച്‌ നമുക്ക്‌ ബോധ്യമാകുന്നത്‌. വളരെ പരിഷ്കൃതമെന്ന്‌ നമുക്ക്‌ തോന്നുന്ന പല സംസ്ഥാനങ്ങളിലും ജനസമൂഹത്തിന്റെ അടിത്തട്ടില്‍ രൂഢമൂലമായിനില്‍ക്കുന്ന ജാതി – ഗോത്രബോധങ്ങള്‍ നമുക്കിന്ന്‌ കാണുവാന്‍ കഴിയും. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പൊതുരാഷ്ട്രീയമെന്നത്‌ ജാതിസമവാക്യങ്ങളുടെ ഒരു സാമാന്യവല്‍ക്കരണമാണ്‌. എണ്ണപ്പെട്ട പല രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ജാതീയവികാരങ്ങളെ കണക്കിലെടുക്കാതെ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയമടക്കമുള്ള കാര്യങ്ങളില്‍ മുന്നോട്ടുപോകുവാന്‍ സാധിക്കുന്നില്ലായെന്നത്‌ ഒരു ഇന്ത്യന്‍യാഥാര്‍ത്ഥ്യമാണ്‌. ജാതികോട്ടകളെ ഒരു പോറലുമേല്‍പ്പിക്കാതെ നിലനിര്‍ത്തികൊണ്ട്‌ അതിന്റെ പേരില്‍ വിലപേശുന്ന രാഷ്ട്രീയമാണ്‌ ഭാരതത്തില്‍ ബി.ജെ.പി ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. ഒരര്‍ത്ഥത്തില്‍ ഭാരത്തിലെ ജാനാധിപത്യമെന്നത്‌ ജാതി-മത പ്രീണനത്തിന്റെ പരീക്ഷണശാലയും പാഠശാലയുമായി മാറിയിരിക്കുന്നു. 

ഈ യാഥാര്‍ത്ഥ്യത്തിന്റെ കരിമേഘങ്ങള്‍ ഏറെക്കുറേയെങ്കിലും മാറിനില്‍ക്കുന്ന ഒരു സംസ്ഥാനമാണ്‌ കേരളം. എന്നാല്‍ ശ്രീനാരായണഗുരുദേവന്റെ ആവിര്‍ഭാവത്തിനുമുമ്പുള്ള കേരളം ജാതിപ്പിശാച്‌ തേര്‍വാഴ്ചനടത്തിയ നാടായിരുന്നു. പന്ത്രണ്ടുവര്‍ഷക്കാലം ഭാരതമെമ്പാടും ചുറ്റിനടന്നുകണ്ട സ്വാമിവിവേകാനന്ദന്‍ ജാതിഭ്രാന്ത്‌ നിലനില്‍ക്കുന്ന ഒരു നാടായി കേരളത്തെയല്ലാതെ മറ്റൊരുദേശത്തേയും ചൂണ്ടിക്കാണിച്ചില്ലായെന്നത്‌ നാം മറന്നുപോകരുത്‌.
ഇത്തരമൊരു കേരളം സാമൂഹ്യനീതിയുടെകാര്യത്തില്‍ ഇന്ന്‌ വളരെ മുന്നേറ്റമുണ്ടാക്കിയതിന്റെ കാരണങ്ങളെക്കുറിച്ച്‌ അന്വേക്ഷിക്കുമ്പോഴാണ്‌ ശ്രീനാരായണഗുരുദേവന്റെ സംഭാവനകളുടെ മഹത്വം നമുക്ക്‌ മനസ്സിലാകുന്നത്‌. ജാതീയമായ ഉച്ചനീചതകള്‍ക്കെതിരെ ഗുരുദേവന്‍ നടത്തിയ പ്രബോധനങ്ങളെല്ലാം തന്നെ വേദാന്തദര്‍ശനത്തിന്റെ പ്രയോഗിക വല്‍ക്കരണമായിരുന്നു. ബ്രഹ്മചാരിയായിരിക്കെ കായംകുളം വാരണപ്പള്ളിയില്‍വെച്ച്‌ രചിച്ച ശ്രീവാസുദേവാഷ്ഠകം മുതല്‍ ആത്മോപദേശശതകം ഗുരുദേവന്റെ അറുപത്തിമൂന്ന്‌ കൃതികളിലും വേദാന്തസാരമാണ്‌ കാണുവാന്‍ സാധിക്കുന്നത്‌. വളരെ പ്രതികൂലമായ സാഹചര്യങ്ങളില്‍ ഒട്ടേറെ അവഹേളനങ്ങള്‍ക്ക്‌ പാത്രമാകേണ്ടി വന്നിട്ടുപോലും ഏതെങ്കിലും സമുദായത്തെ വേദനിപ്പിക്കുന്ന ഒരു പരാമര്‍ശവും ആ മഹാത്മാവില്‍നിന്ന്‌ ഉണ്ടായിട്ടില്ലായെന്നതും ശ്രദ്ധേയമാണ്‌. ശിവരാത്രിപോലെയുള്ള ആഘോഷങ്ങള്‍ നിഷേധിക്കപ്പെടുന്നതില്‍ ഈഴവാദി പിന്നോക്ക സമുദായത്തിലെ ആളുകള്‍ക്കുള്ള സങ്കടം പരിഹരിക്കുന്നതിനുവേണ്ടിയാണ്‌ വാത്സല്യനിധിയായ ഗുരുദേവന്‍ അരുവിപ്പുറത്ത്‌ അവര്‍ക്കുവേണ്ടി ഒരു ശിവനെ പ്രതിഷ്ഠിച്ച്‌ നല്‍കിയത്‌. ഇന്നുപലരും പറയുന്നതുപോലെ ഈഴവശിവനെപ്രതിഷ്ഠിച്ചു എന്നായിരുന്നില്ല, മറിച്ച്‌ നാം നമ്മുടെ ശിവനെയാണ്‌ പ്രതിഷ്ഠിച്ചത്‌ എന്നായിരുന്നു ഗുരുഅരുളിയത്‌. തന്നെയുമല്ല തൊട്ടടുത്തുണ്ടായിരുന്ന തന്റെ സന്തതസഹചാരിയായ കൊച്ചാപ്പിപ്പിള്ള എന്ന സവര്‍ണ്ണശിഷ്യന്റെ കൈയ്യിലേക്കാണ്‌ ഗുരുഈ ശിലകൈമാറിയത്‌. (ഈ കൊച്ചാപ്പിപ്പിള്ള പിന്നീട്‌ ശിവലിംഗദാസസ്വാമികള്‍ എന്ന പേര്‌ സ്വീകരിച്ച ഗുരുദേവന്റെ ആദ്യത്തെ സന്യാസിശിഷ്യനായി മാറി). 

ശ്രീനാരായണഗുരുവിന്റെ ധീരവും അചഞ്ചലവുമായ അദ്വൈതനിലപാടാണ്‌ കേരളത്തിലെ സാമൂഹികമാറ്റത്തിന്‌ ശക്തമായ അടിത്തറയുണ്ടാക്കിക്കൊടുത്തത്‌. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ട്രേഡ്‌ യൂണിയനെക്കുറിച്ച്‌ ആലോചിക്കുന്നതിന്‌ മുമ്പ്‌ ആലപ്പുഴയില്‍ ഈഴവത്തൊഴിലാളിയൂണിയനുണ്ടായതും ബഹുഭൂരിപക്ഷംവരുന്ന ഈഴവസമുദായം ഇ.എം.എസ്‌.നമ്പൂതിരിപ്പാട്‌ അടക്കമുള്ള സവര്‍ണ്ണനേതാക്കന്മാര്‍ നയിച്ച കമ്മ്യൂണിസത്തിന്റെ പാതയിലേക്കാനയിക്കപ്പെട്ടതും ഈ സമുദായത്തില്‍ ഗുരുദേവദര്‍ശനമുണ്ടാക്കിയ സ്വാധീനത്തിന്റെ ചരിത്രപശ്ചാത്തലത്തില്‍ വിലയിരുത്തപ്പെടേണ്ടതാണ്‌. 

ഇന്ത്യയ്ക്കാകെ മാതൃകയായ ഇത്തരമൊരു ആത്മീയാചാര്യന്റെ സന്നിധിയിലേക്ക്‌ ഭാരതമാകെമാറ്റിമറിയ്ക്കാനുള്ള ഇച്ഛാശക്തിസൂക്ഷിച്ചുവെച്ചിരിക്കുന്ന മറ്റൊരു ജനനായകന്‍ തൊഴുകൈയ്യുമായി കടന്നുവരുന്നുവെന്നത്‌ ഒരു ചരിത്രനിയോഗമായി കരുതേണ്ടതാണ്‌. പിന്നോക്കസമുദായത്തില്‍ ജനിക്കുകയും കഷ്ടപ്പാടുകളോടു പടവെട്ടിവളരുകയും ബ്രഹ്മചര്യവ്രതം സ്വീകരിച്ചുകൊണ്ട്‌ സാമൂഹിക സേവനം നടത്തുകയും ലോകം ശ്രദ്ധിയ്ക്കുന്ന ഒരു ഭരണാധികാരിയായി മാറുകയും ചെയ്ത നരേന്ദ്രമോദിയുടെ ജീവിതവും മറ്റൊരിതിഹാസമാണ്‌. ഗുജറാത്തുപോലെ ജാതി-മത-മുതലാളിത്ത ശക്തികള്‍ വരിഞ്ഞുമുറുക്കിയിരിക്കുന്ന ഒരു സംസ്ഥാനത്തില്‍ വീണ്ടും വീണ്ടും അധികാരത്തില്‍വരികയെന്നതും ആ സംസ്ഥാനത്തെ ലോകത്തിന്റെ മാതൃകയാക്കി മാറ്റുകയെന്നതും അത്ഭുതകരമായ ഒരു കാര്യംതന്നെയാണ്‌.
ഒരു പക്ഷേ നരേന്ദ്രമോദിക്കെന്താണ്‌ ശിവഗിരിയില്‍ പ്രസക്തി എന്നുചോദിക്കുന്നവരുമുണ്ടാകാം. ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക്‌ കണ്ണോടിക്കുമ്പോള്‍ ശിവഗിരിയേയും നരേന്ദ്രമോദിയേയും ഇണക്കിച്ചേര്‍ക്കുന്ന നിരവധി കണ്ണികളെ നമുക്ക്‌ കാണാന്‍ കഴിയും. അതിലേറ്റവുംപ്രധാനമായത്‌ നരേന്ദ്രമോദി ആരെയാണോ ജീവിത മാതൃകയായി സ്വീകരിച്ചിട്ടുള്ളത്‌ ആ മഹാപുരുഷനാണ്‌, സാക്ഷാല്‍ സ്വാമിവിവേകാനന്ദനാണ്‌ ശിവഗിരി ഇന്നൊരു തീര്‍ത്ഥാടന കേന്ദ്രമായി മാറുവാന്‍ കാരണഭൂതനാകുംവണ്ണം ശ്രീനാരായണഗുരുദേവനെ കേരളത്തിന്റ നവോത്ഥാന നായകപദവിയിലേക്ക്‌ ആനയിച്ചത്‌ എന്നതാണ്‌. ഡോക്ടര്‍ ബിരുദമുണ്ടായിട്ടും പിന്നോക്കക്കാരനായതിനാല്‍ കേരളത്തിലൊരു ജോലിലഭിക്കാതെ ബാംഗ്ലൂരില്‍ ജോലിചെയ്യുമ്പോഴാണ്‌ ഡോ.പല്‍പ്പു മൈസൂരിലെത്തിയ സ്വാമിവിവേകാനന്ദനെ ചെന്നുകാണുന്നത്‌. ചിക്കാഗോ പ്രസംഗത്തിലൂടെ ചരിത്രപ്രസിദ്ധനായി മാറുന്നതിന്‌ മുമ്പുതന്നെ സ്വാമിജിയുടെ മഹത്വവും ദിവ്യതയും മനസ്സിലാക്കിയ മഹാപ്രതിഭയായിരുന്നു ഡോ.പല്‍പ്പു. അതുകൊണ്ടാണ്‌ അന്നത്തെ അപ്രശസ്തനായ സ്വാമി വിവേകാനന്ദന്റെ ഉപദേശം ശിരസാ സ്വീകരിച്ചുകൊണ്ട്‌ കേരളത്തില്‍വന്ന്‌ അരുവിപ്പുറത്തു തപസ്സാചരിച്ചു ജീവിച്ച ശ്രീനാരായണഗുരുദേവനെ സാമൂഹിക പരിവര്‍ത്തന ദൗത്യത്തിന്റെ മുന്നിലേക്ക്‌ നീക്കിനിര്‍ത്തിയത്‌. ഒരു സമുദായസംഘടന എന്നനിലയിലായിരുന്നില്ല മറിച്ച്‌ സ്വാമിവിവേകാനന്ദന്റെ നിര്‍ദ്ദേശപ്രകാരം ശുദ്ധമായ ആത്മീയതയുടെ പേരിലായിരുന്നു സംഘടനാ രൂപീകരിക്കപ്പെട്ടത്‌ എന്നതുകൊണ്ടാണ്‌ ശ്രീനാരായണ ധര്‍മ്മപരിപാലന യോഗം എന്ന്‌ ഇതിന്‌ നാമകരണം ചെയ്യപ്പെട്ടത്‌.
സ്വാമി വിവേകാനന്ദന്‍ കേരളത്തിലെ എസ്‌എന്‍ഡിപി പ്രസ്ഥാനത്തെ പിന്നീടും ആഴത്തില്‍ സ്വാധീനിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. 

എസ്‌എന്‍ഡിപിയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന കുമാരനാശാന്‍, ഡോ.പല്‍പ്പുവിന്റെ നിര്‍ദ്ദേശപ്രകാരം ബംഗാളിലെത്തി ശ്രീരാമകൃഷ്ണപ്രസ്ഥാനവുമായി ബന്ധപ്പെടുകയും ഭഗിനി നിവേദിതയും ശ്രീമത്‌ ബ്രഹ്മാനന്ദ സ്വാമിയും അടക്കമുള്ള വിവേകാനന്ദ സഹയാത്രികരുമായി ആശയവിനിമയം നടത്തുകയുമുണ്ടായി. സ്വാമിവിവേകാനന്ദന്റെ പ്രഭാവലയത്തില്‍ ആകൃഷ്ടനായാണ്‌ കുമാരനാശാന്‍ എസ്‌എന്‍ഡിപി യോഗത്തിന്റെ മുഖപത്രത്തിന്‌ വിവേകോദയം എന്ന്‌ പേരിട്ടത്‌. ഇതിനു പുറമേ സ്വാമിജിയുടെ രാജയോഗം ആശാന്‍ മലയാളത്തിലേക്ക്‌ തര്‍ജ്ജിമചെയ്യുകയും മറ്റ്‌ പുസ്തകങ്ങളുടെ പരിഭാഷ തുടങ്ങിവെയ്ക്കുകയും ചെയ്തു. കുമാരനാശാന്‍ എഴുതിയുണ്ടാക്കിയ എസ്‌എന്‍ഡിപി യോഗത്തിന്റെ ഭരണഘടനയുടെ തുടക്കത്തില്‍ സ്വാമിവിവേകാനന്ദന്റെ മദ്രാസിലെ പ്രസംഗം അദ്ദേഹം ഉദ്ധരിച്ചിട്ടുണ്ട്‌. എസ്‌എന്‍ഡിപി യോഗത്തിന്റെ ആശയ, ലക്ഷ്യരൂപീകരണത്തില്‍ സ്വാമിവിവേകാനന്ദന്‍ ചെലുത്തിയ സ്വാധീനത്തിന്‌ ഇതില്‍പരം തെളിവുകള്‍ ആവിശ്യമില്ലതന്നെ. കേരളത്തിലെ ഈഴവ പിന്നോക്കസമുദായങ്ങളിലെ ജനങ്ങളോട്‌ അങ്ങേയറ്റം അനുകമ്പയുണ്ടായിരുന്നതുകൊണ്ടാണ്‌ അവരെ വഴിനടക്കാന്‍ അനുവദിക്കാത്തവര്‍ക്ക്‌ ഭ്രാന്താണോയെന്ന്‌ പിന്നീട്‌ മദ്രാസിലെ പ്രസംഗത്തില്‍ സ്വാമിജി ചോദിച്ചത്‌. 

ഈ പാരമ്പര്യത്തിലൂടെ മുന്നോട്ടു പോകുന്ന സാമൂഹിക പരിഷ്ക്കര്‍ത്താവായ ഒരു ഭരണാധികാരിയാണ്‌ നരേന്ദ്രമോദിയെന്ന്‌ അദ്ദേഹത്തിന്റെ ഇതഃപര്യന്തമുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്‌. ഗുജറാത്തിന്റെ സാമൂഹിക അന്തരീക്ഷത്തില്‍ നിന്നുകൊണ്ട്‌ മോദിയാരംഭിച്ച വികസനമുന്നേറ്റം, അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്ന്സുഖത്തിനായ്‌ വരേണം എന്ന ഗുരുവചനത്തിന്റേയും ശ്രീരാമകൃഷ്ണമിഷന്റെ സന്ദേശമായ ആത്മനോമോക്ഷാര്‍ത്ഥം ജഗധിതായച എന്ന വാക്യത്തിന്റേയും പ്രായോഗികവല്‍ക്കരണമാണ്‌. ഭാരതത്തിന്റെ ആത്മീയ മൂല്യങ്ങളുയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ ഒരു സംസ്ഥാനത്തെയാകെ ജനങ്ങളുടെ യോഗക്ഷേമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്ന ഭരണാധികാരിയാണ്‌ ശ്രീനരേന്ദ്രമോദി. സ്വന്തം കുടുംബത്തിനുവേണ്ടി ഒരു രാഷ്ട്രത്തെ കളിപ്പാട്ടമാക്കിമാറ്റുന്ന അധികാരത്തിന്റേയും മുതലാളിത്തത്തിന്റേയും ശക്തികള്‍ക്കെതിരെ ഈ മഹത്തായ രാഷ്ട്രത്തിനും ജനങ്ങള്‍ക്കുംവേണ്ടി തന്റെ കുടുംബത്തെത്തന്നെയുപോക്ഷിച്ച്‌ സേവാനിരതനാകുന്ന നരേന്ദ്രമോദി, ത്യാഗധനമായ വ്യക്തിജീവിതം എന്ന ഭാരതീയ പാരമ്പര്യത്തിന്റെ ഉദാത്തമാതൃകതന്നെയാണ്‌. 

സ്വാമി വിവേകാനന്ദന്റെ നൂറ്റമ്പതാം ജയന്തിയാഘോഷിക്കപ്പെടുന്ന ഈ വേളയില്‍ വിവേകാനന്ദദര്‍ശനത്തെ സ്വന്തം ജീവിതത്തില്‍ പകര്‍ത്തിക്കൊണ്ട്‌ ഭാരതത്തെ ലോകത്തിന്റെ മുന്‍നിരയിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ പരിശ്രമിക്കുന്ന നരേന്ദ്രമോദിയുടെ ശിവഗിരി സന്ദര്‍ശനം കേരളത്തിനും പുത്തനുണര്‍വ്വ്‌ പ്രദാനം ചെയ്യും എന്നകാര്യത്തില്‍ സംശയമില്ല. ഭാരതമെമ്പാടും ആത്മീയവും ഭൗതികവുമായ ഒരു നവതരംഗം ആഞ്ഞടിച്ചുതുടങ്ങിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന്‌ എന്നുള്ള വിശ്വമാനവിക വിമോചനത്തിന്റെ സുവര്‍ണ്ണസൂത്രവാക്യം ഒരു ഉപനിഷദ്‌ മന്ത്രംപോലെ നമുക്ക്‌ നല്‍കിയ ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങള്‍ക്കും ശിവഗിരിമഠത്തിനും വലിയ പ്രാധാന്യമുണ്ട്‌. മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങളും പാരിസ്ഥിതികമായ ആഗോള പ്രതിസന്ധികളും പരിഹരിക്കുന്നതിനുവേണ്ടി പരീക്ഷിക്കപ്പെട്ട പല പ്രത്യയശാസ്ത്രങ്ങളും പാടേ പരാജയപ്പെട്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സ്വാമിവിവേകാനന്ദനും ശ്രീനാരായണഗുരുദേവനുമടക്കമുള്ള ഭാരതീയ ഋഷിപരമ്പരയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നരേന്ദ്രമോദിയുടെ കരങ്ങള്‍ക്ക്‌ കരുത്തുപകരുകയെന്നത്‌ കാലവും ദേശവും സമാജവും നമ്മോടാവശ്യപ്പെടുന്ന ഒരു കര്‍മ്മമാണ്‌. സ്വാമിവിവേകാനന്ദന്റെ സങ്കല്‍പ്പവും ശ്രീനാരായണഗുരുദേവന്റെ സാക്ഷാത്ക്കാരവുംകൊണ്ട്‌ ചൈതന്യപൂരിതമായ ശിവഗിരിയില്‍ ഏപ്രില്‍ 24 ന്‌ നടക്കുന്ന ആത്മീയ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ശ്രീനരേന്ദ്രമോദിയെത്തിച്ചേരുമ്പോള്‍, കേരളത്തിലെ സാമൂഹിക മാറ്റത്തിന്‌ നേതൃത്വം നല്‍കിയ ശിവഗിരിയെന്ന തപഃസ്ഥാനം മറ്റൊരു സാമൂഹിക-രാഷ്ട്രീയ-സാംസ്ക്കാരിക പരിവര്‍ത്തനത്തിന്റെ വിളംബരവേദിയായി മാറുമെന്നതിന്‌ സംശയമില്ല.

കടപ്പാട് - ഫേസ് ബുക്ക്‌

No comments:

Post a Comment