Pages

Saturday, July 12, 2014

നാരായണഗുരു ദൈവമോ?


സര്‍വവ്യാപി ,സര്‍വശക്തന്‍. അത്ഭുതങ്ങള്‍ കാട്ടുന്നവന്‍ ,ദുഷ്ടനിഗ്രഹം നട ത്തുന്നവന്‍ ,ഇങ്ങനെ പലതുമാണ് ദൈവങ്ങളെപറ്റി പറഞ്ഞുകേട്ടിട്ടുള്ളത്..നാരായണഗുരുവിനെപറ്റിപഠി ച്ചവര്‍ക്കറിയാം ..ഈ ജെനുസ്സിലൊന്നും പെടുത്താവുന്ന ഒരാളായിരുന്നില്ല അദ്ദേ ഹം നാല്പത്തൊന്നു വര്‍ഷത്തെ സംഭവബഹുലമായ സാമൂഹ്യജീവിതം കൊണ്ട് അതിനുമുന്‍പ്‌ ഒരാളും ചെയ്തിട്ടില്ലാത്ത മഹത്തായ കാര്യങ്ങള്‍ അദ്ദേഹം ചെയ്തു.അദ്ദേഹത്തെ വിലയിരുത്തുന്നവര്‍ അദ്ദേ ഹം ജീവിച്ച കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലെ അത് ചെയ്യാവൂ ...അതായത് ജാതിവ്യവസ്ഥയുടെ പശ്ചാത്തലത്തില്‍ മാത്രം...കേരളത്തിലെ ആയിരത്തീ ഇരുനൂരുവര്ഷത്തെജാതി വ്യവസ്ഥയാണ്‌ നമുക്കൊരു ശ്രീനാരായണനെ തന്നത്.ഒരുസന്യാസിയായി സാമൂഹ്യപ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം തനിക്കു ശരിയെന്നു തോന്നിയത് ചെയ്തു .അദ്ദേഹത്തിനു ചുറ്റും ഓടിക്കൂടിയവര്‍ അത് തങ്ങള്‍ക്കുനന്മവരുത്തുന്ന കാര്യങ്ങളാണെന്നുതോന്നിയപ്പോള്‍ അദ്ദേഹത്തെഗുരു എന്ന് വിളിച്ചു..അരുവിപ്പുറം ക്ഷേത്ര ത്തെയും പരിസരപ്രദേശങ്ങളെയും തന്റെ പ്രവര്തനമേഘലയായി തിരഞ്ഞെടുത്ത അദ്ദേഹത്തെ അത്മീയാചാര്യനായിപ്രതിഷ്ടിച്ചുകൊണ്ട്‌ സംഘടന സ്ഥാപിക്കാനുള്ള കുശാഗ്രബുദ്ധി ഡോ.പല്പുവിന്റെതായിരുന്നു..........അദ്ദേഹം .....ഗുരു..... കുരുടന് കാഴ്ച നല്‍കിയില്ലാ ..അഞ്ചപ്പം കൊണ്ട് അയ്യായിരമോ പതിനായിരമോ പേരെ ഊട്ടിയില്ല... അദ്ദേഹത്തിനു ചുറ്റും ഓടികൂടിയ ഈഴവരോടോ മറ്റു താഴ്തപ്പെട്ടജാതികളോടോ നൂറ്റാണ്ടുകളായി നിങ്ങളെ അടിമകളാക്കി ചൂഷണം ചെയ്ത സവര്‍ണര്‍ക്കെതിരെ ആയുധമെടുക്കാന്‍ പറഞ്ഞില്ല.ഒരു ഉറുമ്പിനെ പോലും നോവിക്കരുത് എന്നും ക്രിസ്തുവിനെപോലെ ക്ഷെമിക്കുക എന്നുമാണദ്ധേഹം പറഞ്ഞത്. ഈഴവരെ മര്‍ദ്ദിക്കുകയുംചവിട്ടിതേക്കുകയും ചെയ്തുകൊണ്ടിരുന്ന സവര്‍ണര്‍ക്കെതിരെ ഒരുവാക്കുപോലും പറയാത്ത[ഒരിക്കല്‍ ..... ഒരിക്കല്‍ മാത്രം ...വൈക്കം സത്യാഗ്രഹകാലത്ത് ..മനുഷ്യന്‍ തൊട്ടാല്‍ മനുഷ്യന്‍ അയിത്തമാകുമെന്ന് കരുതുന്നവര്‍ക്ക് യാതോന്നുംശുദ്ധമായിരുന്നു ചെയ്യാന്‍ ഇടംകൊടുക്കരുത് എന്നദ്ദേഹം പറഞ്ഞിട്ടുണ്ട് ]അദ്ദേഹം ഈഴവരില്‍ പലരെയും വിളിച്ചു സവര്‍ണര്‍ നിങ്ങളോട് കാട്ടുന്നത് നിങ്ങള്‍ പുലയരോടു കാട്ടരുതെന്ന് പറഞ്ഞിട്ടുണ്ട്.പുലയര്‍ വിദ്യാലയപ്രവേശനത്തിനു നായാരോട് ഏറ്റുമുട്ടിയപ്പോള്‍ ഈഴവരില്‍ ചിലര്‍ നായര്‍ക്കൊപ്പം ചേര്‍ന്ന് പുലയരെ തല്ലിയപ്പോള്‍ അത്തരക്കാരെ വിളിച്ചുവരുത്തിശാസിക്കുകയും പിന്തിരിപ്പിക്കുകയുംചെയ്തിട്ടുണ്ട് .....ജാതിവ്യവസ്ഥ നിലനില്‍ക്കുന്ന ഒരുസമൂഹത്തില്‍ ഒരാള്‍ എത്ര മഹാനാണെങ്കിലും അയാള്‍ക്ക്‌ ചുറ്റും ആദ്യം ഓടിക്കൂടുന്നത് അയാള്‍ ജനിച്ച സമുദായമാവും... നാരായണഗുരുവിന്റെ കാര്യത്തിലുമതുതന്നെ സംഭവിച്ചു.തനിക്കു ചുറ്റും ഓടിയടുത്തവരെ ആദ്യമുണര്‍ത്തുക ..അവരിലൂടെയും അതുകണ്ടും മറ്റുതാഴ്തപ്പെട്ടവരും ഉണരട്ടെ എന്നാവും അദ്ദേഹം നിനച്ചതെന്നു തോന്നുന്നു. സഹോദരന്‍ അയ്യപ്പനെപോലെ ചിലര്‍ മാത്രം അത് മനസ്സിലാക്കി...ഇരുട്ടുനിറഞ്ഞ ഒരുമുറി യിലേക്ക് ഒരു മെഴുതിരി വെട്ടം എത്തിയാല്‍ അത് ആ മുറിയിലിരിക്കുന്ന ഒരാളിന് മാത്രമേ കൈ കൊണ്ടുപിടിക്കാന്‍ പറ്റൂ ..ജാതിവ്യവസ്ഥയുടെ ഇരുട്ടില്‍ കഴിഞ്ഞ കേരളത്തിലെ കീഴാള വര്‍ഗത്തിന് കാലം കനിഞ്ഞു നല്‍കിയ മെഴുതിരിവെട്ടമാണ് നാരായണഗുരു.അത് കയ്യില്‍ കിട്ടിയ ഈഴവകീഴാളന്‍ അത് തനിക്കു മാത്രം അവകാശപ്പെട്ടതാണെന്ന് നിനച്ചു അതിനു ചുറ്റും മറഞ്ഞു നിന്ന് ആ വെട്ടം മറ്റുള്ളവര്‍ക്ക് നിഷേധിച്ചില്ല എന്ന് പറഞ്ഞാല്‍ അത് കളവാണ് എന്ന് ഈയുള്ളവന്‍ പറയും..........ഒരുസവിശേഷ ലക്ഷ്യം സഫലമാക്കാന്‍ ജീവിതം മുഴുവന്‍ സമര്‍പ്പിക്കുന്നവരെ അവതാരം എന്ന് നിങ്ങള്‍ വിളിക്കുന്നു എങ്കില്‍ ഞാന്‍ യോജിക്കുന്നു ആധുനിക കേരളത്തില്‍ ശ്രീനാരായണഗുരു അവാതാരമാണ് ...പക്ഷെ അത് കംസനെ വധിക്കാന്‍ പിറവിയെടുത്ത കൃഷ്ണനെപ്പോലെയോ രാവണ നിഗ്രഹം നടത്തിയ രാമാവതാരംപോലെയോ ഉള്ള, ബ്രാഹ്മണ സവര്‍ണ മേധാവിത്വം ഊട്ടിയുറപ്പിക്കാന്‍ അവതരിച്ചു എന്ന് പറയപ്പെടുന്ന സവര്ണനിര്മിതാവതാരങ്ങളെപ്പോലെയോ അല്ല.ചെമ്പഴന്തിയിലെ വയല്‍വാരത്തുവീട്ടിലെ മാടനാശാന്റെയും കുട്ടിയുടെയും മകനായി പിറന്ന ഫ്രീക് തലച്ചോറുള്ള ഒരുമനുഷ്യന്‍ ലോകത്തിലെ ഏറ്റവും വലിയ ഭ്രാന്തന്‍ വ്യവസ്ഥിതിക്കെതിരെ ഒരുസമൂഹത്തെ സമരസജ്ജരാക്കാന്‍ ഒരുസന്യാസിയുടെ ഏകാന്ത പഥികജീവിതം തിരഞ്ഞെടുത്ത അപൂര്‍വ ചരിത്രമാണത്....അത്തരം അപൂര്‍വ മനുഷ്യജ ന്മമാണോ ഇന്നത്തെ അനുയായികളുടെ മനസ്സിലുള്ളത്.. ഒരിക്കലുമല്ല. അവര്‍ക്ക് ശ്രീനാരായണനും ബ്രാഹ്മണഭാവനയില്‍ വിരിഞ്ഞ ഹിന്ദു ദൈവങ്ങള്‍ക്കൊപ്പം പൂവിട്ടു പൂജിക്കാനുള്ള ഒരു വിഗ്രഹം മാത്രം ..........

2 comments:

  1. I quote these words about my God with devotion
    “Sree Narayana Guru”
    He was a mystic, a teacher, a philosopher, a visionary, a scientist,
    a saint, a social reformer, a great nation builder and a poet all blended into one.
    To his millions of his devotees Sree Narayana Guru is an incarnation of God.

    ReplyDelete
  2. “I have seen our Christ walking on the shore of Arabian Sea in the attire of
    a Hindu Sanyasin”. This was the sentence that Dheena Bhandu CF. Andrews
    wrote to his friend Roman Rolland in France after his first vision of Sree Narayana Guru.
    CF. Andrews also wrote in a book the following sentence- “I had a vision of God in human form, Sree Narayana Guru who was renowned in the southern-most part of India was that “Supreme Being”.
    (Dheena Bandhu CF. Andrews was a Christian missionary and social reformer in India and his friend Roman Rolland was a French novelist, mystic and a Nobel laureate.)

    ReplyDelete