Pages

Monday, July 14, 2014

സഹോദരന്‍ അയ്യപ്പന്‍ വിഭാവനം ചെയ്ത പദ്ധതികള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ കൊച്ചിക്ക്‌ ഒരു വിമാനത്താവളത്തിന്‍റെ ആവശ്യം ഉണ്ടാകില്ലായിരുന്നു

Pradeen Kumar 
സഹോദരന്‍ അയ്യപ്പന്‍ വിഭാവനം ചെയ്ത പദ്ധതികള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ കൊച്ചിക്ക്‌ ഒരു വിമാനത്താവളത്തിന്‍റെ ആവശ്യം ഉണ്ടാകില്ലായിരുന്നു.
""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""
കേരളത്തിന്‍റെ വാണിജ്യ/വ്യവസായ തലസ്ഥാനമായ കൊച്ചിയുടെ സമഗ്രവികസനത്തിനു അടിത്തറയിട്ട 4 പദ്ധതികള്‍ ബ്രിട്ടിഷ് ഭരണകാലത്ത് കൊച്ചിയുടെ വൈസ് പ്രസിഡന്റ്‌, പൊതുമരാമത്ത്മന്ത്രി എന്നീ പദവികള്‍ അലങ്കരിച്ചിരുന്നു സഹോദരന്‍ അയ്യപ്പന്‍റെ സ്വപ്നപദ്ധതികളായിരുന്നു. അന്നത്തെ കാലത്ത് ആരുംഒന്ന് ചിന്തിക്കുകകൂടി ചെയ്യാത്ത പദ്ധതികള്‍ ആയിരുന്നു ഈ നാല്പദ്ധതികളും. അതിനാല്‍ത്തന്നെ എതിര്‍പ്പും കൂടുതലായിരുന്നു.
കേരളത്തിന്‍റെ വ്യവസായ/വാണിജ്യ തലസ്ഥാനമായ കൊച്ചിയുടെ വികസനത്തിന്‍റെ നട്ടെല്ലാണ് MG റോഡ്‌. ഈ റോഡ്‌ വിഭാവനം ചെയ്തത് കൊച്ചി രാജ്യത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന സഹോദരന്‍ അയ്യപ്പനാണ്. 70 അടി വീഥിയില്‍ ഈ രാജവീഥി വിഭാവനം ചെയ്തപ്പോള്‍ “ഈ കൊച്ചു കൊച്ചിക്ക്‌ എന്തിനാണ് 70 അടി റോഡ്‌ എന്ന് ചോദിച്ച് അന്ന് പലരും സഹോദരന്‍ അയ്യപ്പനെ കളിയാക്കുമായിരുന്നു. അന്ന് സഹോദരന്‍ അയ്യപ്പന്‍ പറയുമായിരുന്നു കൊച്ചി എന്നും കൊച്ചായിരിക്കാന്‍പോകുന്നില്ല സമീപ ഭാവിയില്‍ ഇത് വിശാല കൊച്ചിയാകും അന്ന് 100 അടി റോഡുപോലും തികയാതെ വരുമെന്ന്
ഇന്ന് കൊച്ചിയുടെ വികസനവും വളര്‍ച്ചയും കേന്ദ്രീകരിച്ചിരിക്കുന്നത്‌ ഗോശ്രീ പാലവും അനുബന്ധ റോഡുകളുടെയും ഇരു വശങ്ങളിലും. ഈ പാലവും റോഡും സഹോദരന്‍ അയ്യപ്പന്‍ തന്നെയാണ് വിഭാവനം ചെയ്തത്. ഇന്നത്തെ പുതിയ തുറമുഖവും അതുവഴിയുള്ള ചരക്കു ഗതാഗതവും കൊച്ചിയുടെ വളര്‍ച്ചയെ കുറച്ചൊന്നുമല്ല സഹായിക്കുന്നത്. ഇന്ന് കേരളത്തിലെ എല്ലാ വന്‍കമ്പനികളും ഈ റോഡിനു വശങ്ങളില്‍ അവരുടെ വന്‍സാമ്രാജ്യങ്ങള്‍ പടുത്തുയര്‍‍ത്തിതുടങ്ങിയിരിക്കുന്നു. ഒരു നൂറ്റാണ്ടോളം കാലത്തിനു മുന്‍പ് സഹോദരന്‍ അയ്യപ്പന്‍ വിഭാവനം ചെയ്ത പദ്ധതികള്‍ എത്ര ദീര്‍ഘദൃഷ്ടിയോടെ ഉള്ളവയായിരുന്നെന്നു മനസ്സിലാക്കുവാന്‍ ഇനിഎന്തെങ്കിലും തെളിവുകള്‍ വേണമോ?
കൂടാതെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ യാത്രചെയ്യുന്ന റോഡ്‌, ഏറ്റവും തിരക്കേറിയ പാത ഏതെന്നറിയുമോ? കൊച്ചിയിലെ സഹോദരന്‍ അയ്യപ്പന്‍ റോഡാണത്, അതും സഹോദരന്‍ അയ്യപ്പന്‍റെ സ്വപ്ന പദ്ധതികളില്‍ ഒന്നായിരുന്നു.. മുകളില്‍ പറഞ്ഞ മൂന്നു റോഡുകളുടെയും വശങ്ങളിലൂടെയാണ് കൊച്ചി മെട്രോയുടെ 50%വും കടന്നു പോകുന്നത്.
ഇനിയുള്ളത് ഇന്നും പണിതീരാതെ കിടക്കുന്ന കൊച്ചി തീരദേശഹൈവേ. അര്രൂര്‍ മുതല്‍ ഗുരുവായൂര്‍ വരെ നീളുന്നതും ഇടപ്പള്ളി മുതല്‍ പണിപൂര്‍ത്തിയാക്കാതെ കിടക്കുന്നതുമായ ഈ സ്വപ്നപദ്ധതി പൂര്‍ത്തിയായാല്‍ അത് കൊച്ചിയുടെയും കേരളത്തിന്റെയും വികസനസ്വപ്നങ്ങള്‍ക്ക് ഒരു ചിറകുകൂടെ നല്‍കും. രണ്ടു വശവും 4 വരി പാതയ്ക്കുള്ള സ്ഥലം ഭൂരിഭാഗവും ഏറ്റെടുത്തു കഴിഞ്ഞു കിടക്കുന്ന ഈ റോഡിന്‍റെ വികസനം 66 കൊല്ലം കഴിഞ്ഞിട്ടും ജനപ്രതിനിധികള്‍ക്ക് നടപ്പാക്കാന്‍ കഴിഞിട്ടില്ല. ഈ പദ്ധതികളെ കവച്ചുവെക്കുന്ന ഒരു പദ്ധതിയും കൊച്ചിയില്‍ ഇന്നും ഒരാള്‍ക്കും നടപ്പാക്കാന്‍ പറ്റിയിട്ടുമില്ല.
അങ്ങിനെ നോക്കുമ്പോള്‍ കൊച്ചിയുടെ അന്താരാഷ്ട്ര വിമാനത്താവളത്തിന് കൊച്ചിയുടെ വികസനസ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കിയ “സഹോദരന്‍ അയ്യപ്പന്‍റെ നാമം തന്നെയാകും ഏറ്റവും അനുയോജ്യമായത്” കാരണം മുകളില്‍ പറഞ്ഞ 4 പദ്ധതികളും ഉണ്ടായിരുന്നില്ലെങ്കില്‍ കൊച്ചിക്ക്‌ ഒരു വിമാനത്താവളത്തിന്‍റെ ആവശ്യം ഉണ്ടാകില്ലായിരുന്നു.

No comments:

Post a Comment