Pages

Thursday, January 16, 2014

ആദ്യത്തെ 4 വനിതാ മന്ത്രിമാര്‍ ഈഴവ സ്ത്രീകള്‍ , Keralas first 4 female ministers are Ezhava Ladies

Pradeen Kumar
പ്രിയപ്പെട്ടവരേ നിങ്ങള്ക്കറിയുമോ കേരളത്തിന്‍റെ ആദ്യത്തെ വനിതാമന്ത്രി, രണ്ടാമത്തെ വനിതാമന്ത്രി, മൂന്നാമത്തെ വനിതാമന്ത്രി, നാലാമത്തെ വനിതാമന്ത്രി എല്ലാവരും ശ്രീനാരായണീയര്‍ ആയിരുന്നു എന്ന്.

കെ ആര്‍ ഗൌരിയമ്മ:
കേരളത്തിന്‍റെ ആദ്യത്തെ വനിതാമന്ത്രി. 1957ലെ കേരളത്തിന്‍റെ ആദ്യത്തെ മന്ത്രിസഭയിലെ റെവന്യു/എക്സ്സൈസ്/ദേവസ്വം മന്ത്രിയായിരുന്നു. പിന്നീട് പല മന്ത്രിസഭയിലും ഗൌരിയമ്മ മന്ത്രിയായിരുന്നു.

എം കമലം:
കേരളത്തിന്‍റെ രണ്ടാമത്തെ വനിതാമന്ത്രി. 1982-87ലെ കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു എം കമലം.

എം ടി പദ്മ:
കേരളത്തിന്‍റെ മൂന്നാമത്തെ വനിതാമന്ത്രി. 1991-95ലെ കരുണാകരന്‍ മന്ത്രിസഭയിലെ ഫിഷറീസ്/ഗ്രാമവികസന മന്ത്രിയായിരുന്നു.

ശുശീലഗോപാലന്‍:
കേരളത്തിന്റെ‍ നാലാമത്തെ വനിതാമന്ത്രി. 1996-01 ലെ നായനാര്‍ മന്ത്രിസഭയിലെ വ്യവസായ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. 1996ലെ CPM സംസ്ഥാന കമ്മിറ്റി ഇലെക്ഷനില്‍ നായനാരോട് 1 വോട്ടിനു തോറ്റില്ലയിരുന്നെങ്കില്‍ സാക്ഷാല്‍ ശബരിമല അയ്യപ്പന്‍ കളരി പഠിച്ച ചീരപ്പന്‍ചിറയിലെ കളരിയില്‍നിന്നും ആദ്യമായി കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രിയെ നമ്മള്‍ക്ക് കിട്ടുമായിരുന്നു.


No comments:

Post a Comment