Sudheesh Sugathan
വായിച്ചപ്പോള്‍ പോസിറ്റീവ് എനര്‍ജി കിട്ടിയ ഒരു പോസ്റ്റ് . വളരെ ലളിതമായി എന്നാല്‍ ആധികാരികമായി എങ്ങനെ ശ്രീ നാരായണ യൂനിവേര്സിടി പ്രാവര്‍ത്തികം ആക്കാം എന്ന് പറഞ്ഞിരിക്കുന്നു. യോഗം , ട്രസ്റ്റ് , ധര്‍മ്മ സംഘം നേതാക്കന്മാരുടെ ശ്രദ്ധ ഇതില്‍ പതിയും എന്ന് കരുതുന്നു .
ഡോ. ബി. അശോക്
ഏറെ രോഗാതുരങ്ങളായ സംസ്ഥാനത്തെ സർവകലാശാലകളുടെ ഇടയിലേക്ക് മറ്റൊരു സർവകലാശാലകൂടി വേണ്ടതുണ്ടോ എന്ന ന്യായമായ ചോദ്യത്തോടെയാവും പല പരിണതപ്രജ്ഞരും ശ്രീനാരായണഗുരുദേവന്റെ പേരിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന പുതിയ സർവകലാശാലയെ നിരീക്ഷിക്കുക. എന്നാൽ വസ്തുതകളും സാഹചര്യവും നന്നായി പരിശോധിക്കുന്ന പക്ഷം ആയത് വളരെ വൈകിപ്പോയെന്നും ഇനിയും ലഭ്യമായ ഭൗതികസാഹചര്യം ഉടൻ പ്രയോജനപ്പെടുത്തി സർവകലാശാല നിർമ്മിച്ചില്ലെങ്കിൽ ശ്രീനാരായണ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസനിർമ്മിതികൾ ഇതരവിദ്യാഭ്യാസ മിഷനുകളെയപേക്ഷിച്ച് ദുർബലമാവുകയും ഇതരശക്തികളുടെ ചൊൽപ്പടിയിലാവുകയും ശ്രീനാരായണന്റെ വിപ്ളവകരമായ സന്ദേശം പ്രചരിപ്പിക്കാൻ പ്രാപ്തിപ്പെടാതിരിക്കുകയും ചെയ്യും.
മുപ്പതിലധികം അൺ എയ്ഡഡ് സെൽഫ് ഫിനാൻസിംഗ് കോളേജുകളും ലാ കോളേജ്, എൻജിനിയറിംഗ് പോളിടെക്‌നിക്, എൻജിനിയറിംഗ് കോളേജ് എന്നിവയും യോഗത്തിന്റെയും ട്രസ്റ്റിന്റെയും നേതൃത്വത്തിലുണ്ട്. മുപ്പതിനായിരത്തില്പരം ബിരുദധാരികൾ ഈ സ്ഥാപനങ്ങളിൽനിന്നു പുറത്തുവരുന്നു. മികവിനും ഗവേഷണത്തിനും പേരുകേട്ട നിരവധി സ്ഥാപനങ്ങളും ഇതിൽപ്പെടും. ഇതൊക്കെയാണെങ്കിലും ദേശീയതലത്തിൽ ഉന്നതവിദ്യാഭ്യാസത്തിൽ മാതൃകയായ ഒരു സ്ഥാപനം വളർത്തിയെടുക്കുന്നതിൽ ശ്രീനാരായണ സ്ഥാപനങ്ങൾ വേണ്ടത്ര വിജയിച്ചിട്ടില്ല. ദേശീയതല മത്സര പരീക്ഷകളിൽ ഇതിലധികം വിദ്യാർത്ഥികൾ വിജയിച്ചുകാണേണ്ടതാണ്. ആർട്സ് ആൻഡ് സയൻസ് കോളേജുകളെല്ലാം റേറ്റിംഗിലും മറ്റും നേടേണ്ട സ്ഥാനം നേടുന്നില്ല. ഇവ നൽകുന്ന ബിരുദ-ബിരുദാനന്തര കോഴ്സുകളിലും പാഠ്യക്രമ നവീകരണവും വ്യത്യസ്ത തൊഴിലുകൾക്കുവേണ്ടതായ പുന:ക്രമീകരണങ്ങളും വേണ്ടത്ര നടന്നിട്ടില്ല.
ഇതിലൊക്കെയുപരിയാണ് ഈ കോളേജുകാർ ശ്രീനാരായണഗുരുവിന്റെ സമഗ്ര സത്യദർശനം ലോകത്തു പ്രസരിപ്പിക്കുന്ന വലിയ പ്രക്ഷേപിണികളായി പ്രവർത്തിക്കുക എന്നുള്ളത്. മുപ്പതിനായിരം ബിരുദധാരികളിൽ നാരായണഗുരുദർശനം പാഠ്യക്രമത്തിന്റെ ഭാഗമാവണം. ബഹുഭൂരിഭാഗം വിദ്യാർത്ഥികളും കാന്പസിലോ അടുത്തോ താമസിക്കണം. ഗുരു നിശ്ചയിച്ച ദിനചര്യയിൽ അവർ വിദ്യ സ്വായത്തമാക്കണം. അതിരാവിലെ പാഠശാല ദൈവദശകത്തോടെ ആരംഭിക്കണം. മൂന്നോ നാലോ വർഷം സർവകലാശാലയിൽ ചെലവിടുന്ന വിദ്യാർത്ഥി പഠിക്കുന്നതു ഭൗതികമോ അതിഭൗതികമോ ആകട്ടെ, നാട്ടിലെ വേദാന്തവും ദർശനവും വികസനപ്രശ്നങ്ങളും സംസ്കാരവും കലയും സന്മാർഗവും അഭ്യസിക്കണം. ലളിതജീവിതം ശീലിക്കണം. അരുംകൊലയില്ലാത്ത ലളിത സസ്യഭക്ഷണം കഴിക്കണം. ദേഹശുദ്ധി, വാക്‌ശുദ്ധി, മന:ശുദ്ധി എന്നിവ കൈവരിക്കണം. വിഷയത്തിലോ, വിഷയങ്ങളിലോ പഠനം പൂർത്തിയാക്കുന്ന മുറയ്ക്ക് താത്പര്യവും മിടുക്കുമുള്ള ആയിരം ബിരുദധാരികളെ തിരഞ്ഞെടുത്ത് പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലേക്ക് നിയോഗിക്കണം. ദേശവ്യാപകമായി ശ്രീനാരായണമിഷനുകളുയരണം. രണ്ടുവർഷം ജീവിതത്തിന്റെ യാഗഭൂമിയിൽ കൈവരിച്ച ഉൾക്കരുത്തുമായി വേണം തൊഴിലിടത്തേക്കോ ബിരുദാനന്തരബിരുദ പഠനത്തിലേക്കോ ഈ `ശ്രീനാരായണ ഫെലോ' കടന്നുവരാൻ. ക്ളാസ്‌മുറിയുടെ ശീതളച്ഛായയ്ക്കപ്പുറം ജീവിതത്തിന്റെ കയ്പുനീരാവണം ഈ ബിരുദധാരിയുടെ ഉൾക്കരുത്ത്. ഡോ. പല്പുവും ശങ്കറുമൊക്കെ നേരിട്ട പ്രതിബന്ധങ്ങളോർക്കുന്പോൾ ഇന്നത്തെ ലോകത്ത് മികവിന് വിലങ്ങുതടികളേയില്ല എന്നു പറയാം.
ഇന്നത്തെ ചുറ്റുപാടിൽ ഇങ്ങനെ ഒരു മികച്ച സ്ഥാപനം ഒരു ഉട്ട്യോപ്യയല്ലേ എന്നു കരുതുന്ന സിനിക്കുകളോടു പറയട്ടെ; കൊല്ലം കേന്ദ്രമാക്കി ഇത്തരം ഒരു സ്ഥാപനം പടുത്തുയർത്താൻ പറ്റിയ അവസരമാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്ന `റൂസ' (RUSA) അഥവാ ഉന്നതവിദ്യാഭ്യാസ മിഷൻ. അടുത്തടുത്തുള്ള എയ്ഡഡ് കോളേജുകൾ ചേർത്ത് പുതിയ സർവകലാശാലകൾ സ്ഥാപിക്കുന്നതിന് 12, 13 പദ്ധതികളിലായി മൊത്തം 120 കോടി രൂപയുടെ ധനസഹായമാണ് കേന്ദ്രം നൽകുന്നത്. കൊല്ലം എസ്.എൻ. വിമെൻസ് കോളേജ്, ചാത്തന്നൂർ എസ്.എൻ. കോളേജ്, കൊട്ടിയം പോളിടെക്‌നിക്, മെഡിക്കൽ മിഷന്റെ സൗകര്യം, ട്രസ്റ്റിനും യോഗത്തിനും ശ്രീനാരായണ സാംസ്കാരികസമിതിക്കും കൊല്ലത്തുള്ള ഭൂമി എന്നിവ ചേർത്താൽ കേന്ദ്ര നിബന്ധനകളനുസരിച്ചുള്ള ഭൗതികസാഹചര്യമായി. നിലവിൽത്തന്നെ ഈ സ്ഥാപനങ്ങളിൽ വേണ്ടതിലധികം വിദ്യാർത്ഥികളുണ്ട്. സർവകലാശാലയാക്കുന്നപക്ഷം പതിനായിരം വിദ്യാർത്ഥികളെവരെ ഈ സ്ഥാപനങ്ങളിൽ ചേർക്കാം. ആദ്യഗഡുവായി ലഭിക്കുന്ന 55 കോടി ഉപയോഗിച്ച് ഭരണസമുച്ചയവും സയൻസ്, ആർട്സ്, സോഷ്യൽ സയൻസ്, പൊതുസൗകര്യങ്ങളായ ലൈബ്രറി, ഓഡിറ്റോറിയം, കളിസ്ഥലം എന്നിവയും ഒരുക്കാം. ഡോ. പല്പുവിന്റെയും ശങ്കറിന്റെയും ടി.കെ. മാധവന്റെയും സഹോദരനയ്യപ്പന്റെയും കുമാരനാശാന്റെയും പേരുകളിൽ ഈ ഫാക്കൽറ്റികൾ വരട്ടെ.
യു.ജി.സി നിർദ്ദേശിക്കുന്ന ഭരണഘടനയ്ക്കനുസരിച്ചാകണം പുതിയ സർവകലാശാലാ നിയമം രൂപീകരിക്കേണ്ടത്. എയ്ഡഡ് സ്ഥാപനങ്ങളുടെ ഗ്രാന്റ് നിശ്ചിതകാലത്തേക്കു തുടരുന്നതോടൊപ്പം ധനകാര്യസ്വാതന്ത്ര്യം ലഭിക്കുന്ന സർവകലാശാലയ്ക്ക് പുതിയ കോഴ്സുകളാരംഭിക്കുകയും പുതിയ ധനാഗമമാർഗങ്ങൾ തേടുകയുമാവാം. കോഴ്സുകൾ പുന:ക്രമീകരിച്ചാൽ 10,000 വിദ്യാർത്ഥികളുള്ള പുതിയ സർവകലാശാലയ്ക്ക് 20 കോടിരൂപ ഫീസിനത്തിൽ നിന്നുതന്നെ ലഭിക്കും. യോഗത്തിനും ട്രസ്റ്റിനും ധർമ്മ സംഘത്തിനുമൊക്കെ പൊതുസഭയിലും ഭരണസമിതിയിലും അംഗത്വം നൽകേണ്ടതുണ്ട്. സർക്കാരുമായുള്ള ബന്ധവും വ്യക്തമാകണം. സ്വകാര്യ സർവകലാശാലാ നിയമം ഇനിയും നിലവിൽ വന്നിട്ടില്ലാത്ത കേരളത്തിൽ ശ്രീനാരായണ സർവകലാശാലയ്ക്കായി പ്രത്യേക ഓർഡിനൻസും ആക്ടും ചട്ടവും വേണ്ടിവരും.
കൊല്ലത്തു രൂപീകരിക്കാവുന്ന സർവകലാശാല പിന്നീട് സംസ്ഥാനത്തുടനീളമുള്ള സമാന ചിന്താഗതിയും ദർശനങ്ങളുമുള്ള സ്ഥാപനങ്ങളെ നൂറിൽ കവിയാതെ അഫിലിയേറ്റ് ചെയ്യണം. അറിവിന്റെ എല്ലാ മണ്ഡലത്തിലും വെളിച്ചം വീശുന്ന ഇന്ത്യയിലെ ഏറ്റവും ബൃഹത്തായതും സമഗ്രമായതുമായ ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാകണം പുതിയ സർവകലാശാല.
ഒരുതരം വിവേചനവും പുതിയ സർവകലാശാലയിലുണ്ടാകരുത്. ശ്രീനാരായണ ദർശനത്തിലും തത്വചിന്തയിലും ഒക്കെ പ്രത്യേകം ചെയറുകളും പഠനഗവേഷണ വകുപ്പുകളും വരണം. നാരായണ ഗുരു പരിഷ്കരിച്ച ആരാധനാക്രമവും രീതിയും ലളിതമായ ആചാരശൈലിയും വരെ പഠിപ്പിക്കണം. അവിദ്യയെ `വിദ്യ'കൊണ്ട് സന്പുഷ്ടമാക്കുകയും സന്പൂർണ മനുഷ്യജീവികളെ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു മഹദ്‌സ്ഥാപനമാകണം ശ്രീനാരായണഗുരു സർവകലാശാല.
ഏറെ വൈകാതെ സർവകലാശാലാ കരടുനിർദ്ദേശം സമർപ്പിക്കാൻ ബന്ധപ്പെട്ടവർ ഉത്സാഹിക്കുകയാണ് വേണ്ടത്. ഇത്തവണത്തെ ശിവഗിരി തീർത്ഥാടനം ഐകകണ്ഠ്യേന ആവശ്യപ്പെടേണ്ടതും സമഗ്രമായ ഈ സ്ഥാപനനിർമ്മിതിയാണ്.

No comments:
Post a Comment