Pages

Monday, December 2, 2013

ഈഴവരുടെ പ്രശ്നങ്ങള്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍


"താഴ്ന്ന ജാതിക്കാരെന്നു പറഞ്ഞു തിരുവിതാംകൂര്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സര്‍വീസില്‍നിന്നും ഈഴവര്‍ എന്നറിയപ്പെടുന്ന വര്‍ഗക്കാരെ ഒഴിച്ചു നിര്‍ത്തിയിരിക്കുക ആണോ ? സ്വന്തം സംസ്ഥാനത്തില്‍ സ്ഥാനം നിഷേധിച്ചതുകൊണ്ട് മദ്രാസ്‌ യൂനിവേര്സിടി ബിരുദധാരികളായ ഈ വര്‍ഗത്തിലെ രണ്ടു പേര്‍ മദ്രാസും മൈസൂരും സര്‍ക്കാര്‍ സര്‍വീസുകളില്‍ ഈ അടുത്ത കാലത്ത് ഉദ്യോഗം നേടാന്‍ നിര്‍ബന്ധിതരായിട്ടുണ്ടോ ?"

1897 july 19 നു ഹെര്‍ബെര്‍ട്ട്  റോബര്‍ട്ട്‌ എന്ന ബ്രിട്ടീഷ്‌ പാര്‍ലമെണ്ട് മെമ്പര്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ ചോദിച്ച ചോദ്യങ്ങളാണ് . ഇതിനു വഴിവച്ച സംഭവം പറയാം :

ഈഴവരുടെ  സാമൂഹിക ഉന്നമനത്തിനായി ഒറ്റയാള്‍ പോരാട്ടം തുടങ്ങി വച്ച മഹാനായിരുന്നു ഡോക്ടര്‍ പല്പു. അക്കാലത്ത് കേരളം തിരുവിതാംകൂര്‍ കൊച്ചി രാജ വംശങ്ങളുടെ കീഴിലും മലബാര്‍ മേഖല ബ്രിട്ടീഷ്‌ അധീനതയിലും ആയിരുന്നു. പക്ഷെ തിരുവിതാംകൂര്‍ രാജവംശം ഈഴവരെ പൂര്‍ണമായും എല്ലാ കാര്യങ്ങളിലും അധികാരത്തിന്റെ പടിക്ക് പുറത്തു നിര്‍ത്താന്‍ വളരെ ശ്രദ്ധിച്ചിരുന്നു എന്ന് വേണം ഡോക്ടര്‍ പല്പു വിന്റെ ശ്രമങ്ങള്‍ പഠിക്കുമ്പോള്‍ മനസ്സിലാക്കുവാന്‍ സാധിക്കുന്നത്. കേരള കൌമുദി ശ്രീനാരായണ ഡയറക്ടറി നല്‍കുന്ന വിശകലനങ്ങള്‍ ശ്രദ്ധിക്കൂ ;

1896 -ഇല്‍ 13000  പേര്‍ ഒപ്പിട്ട ഈഴവ മെമ്മോറിയല്‍ തിരുവിതാംകൂര്‍ രാജാവിനു സമര്‍പ്പിച്ചു. വിദ്യാ സമ്പന്നരായ ഈഴവര്‍ക്ക് പോലും  തിരുവിതാംകൂറില്‍ 5 രൂപാ ശമ്പളത്തിന്റെ ജോലിക്കുപോലും അവസരം കിട്ടാത്തതിന്റെ വിഷമത്തില്‍ ആണ് ഡോക്ടര്‍ പല്പു ഇത്തരം ഒരു നിവേദനം സമര്‍പ്പിച്ചത്. "ഈഴവ മെമ്മോറിയല്‍ കൊണ്ട് കാര്യമായ പ്രയോജനം ഉണ്ടാകുന്നില്ലന്നു മനസ്സിലാക്കിയ ഡോക്ടര്‍ പല്പു മദ്രാസ്‌ ഗവര്‍ണര്‍ക്കും വൈസ്രോയി കര്‍സണ്‍ പ്രഭുവിനും നിവേദനങ്ങള്‍ നല്‍കി. വിചാരിച്ചതു പോലുള്ള ഫലം ഈ നിവേദന ങ്ങള്‍ക്കും ഉണ്ടായില്ല. പര്ര്‍ജയം എന്തെന്നറിയാന്‍ മടിയുള്ള ഡോക്ടര്‍ അവസാനം പ്രശ്നം ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ വേണ്ട ശ്രമങ്ങളാരംഭിച്ചു."

"പുരോഗമന വാദിയും പ്രഗല്‍ഭ പത്രാധിപരും എഴുത്തുകാരനും വാഗ്മിയും ചിന്തകനും സര്‍വോപരി അയിത്ത ജാതിക്കാരോട് അനുകംബയോടു കൂടി പെരുമാറു ന്നവനും ഡോക്ടര്‍ പല്പു വിന്റെ ഉത്തമ സുഹൃത്തും ആയിരുന്ന ബരിസ്റെര്‍ G .P പിള്ള യെ തന്നെ അതിനു നിയോഗിച്ചു.  ദൌത്യം നിര്‍വഹിക്കാന്‍  അദ്ദേഹത്തെ ചുമതലപ്പെടുത്തി.യാത്ര ചെലവിനും മറ്റുമായി 1500  രൂപ അദ്ദേഹത്തെ ഏല്‍പ്പിക്കുകയും ചെയ്തു."

സ്വാമി വിവേകാനന്ദ നില്‍ നിന്നും സിസ്റ്റര്‍ നിവേദിത യ്ക്കുള്ള ഒരു കത്തും അദ്ദേഹത്തെ ഏല്‍പ്പിച്ചു .ബ്രിട്ടീഷ്‌ M P മാരെ പരിചയപ്പെടാന്‍ ആ മഹതി വിചാരിച്ചാല്‍ എളുപ്പമായിരിക്കുമെന്ന് അറിഞ്ഞു ഡോക്ടര്‍ പറഞ്ഞു എഴുതിച്ചതാണ്‌ പ്രസ്തുത കത്ത്. ശുഭ പ്രതീക്ഷയോടെ G .P ഇംഗ്ലണ്ടില്‍ എത്തി. ഹെര്ബെര്‍ത്സ്  രോബെര്‍ത്സ് എന്നാ  ബ്രിട്ടീഷ്‌  പാര്‍ ലമെണ്ട്    മെമ്പര്‍  വഴി മുകളില്‍ പറഞ്ഞ  ചോദ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചു.

ഡോക്ടര്‍ പല്പു വിന്റെ ജീവ ചരിത്രകാരനായ സി കെ ഗംഗാധരന്‍ ഇതേക്കുറിച്ച് ഇങ്ങനെ വിലയിരുത്തുന്നു "അങ്ങനെ ചരിത്രത്തില്‍ ആദ്യമായി തിരുവിതാംകൂറിലെ ഈഴവരുടെ പ്രശ്നം ബ്രിട്ടീഷ്‌ കോമന്‍സ് സഭയില്‍ നിന്നും മദ്രാസിലേക്കും അവിടെനിന്നും തിരുവിതാംകൂരിലെക്കും വഴിക്ക് വഴി സഞ്ചരിച്ചു. അതോടുകൂടി ധര്മ്മരാജ്യ ഭരണത്തിന്റെ പാരമ്പര്യ നയത്തില്‍ ചില വെട്ടും തിരുത്തും വേണ്ടി വന്നു. കേരള ചരിത്രം ഒരു സമൂല പരിവര്‍ത്തനത്തിന് നിലമൊരുക്കുന്ന ഒരു ദശാ സന്ധിയിലാണ് ഇത് സംഭവിച്ചത്"

No comments:

Post a Comment