Pages

Wednesday, November 13, 2013

ചങ്ങനാശ്ശേരിയും S.N.D.P യോഗചരിത്രവും - Changanassery and SNDP history

ചങ്ങനാശ്ശേരിയും S.N.D.P യോഗചരിത്രവും.
***************************************************************
ചങ്ങനാശ്ശേരി പൊതുവേ അറിയപ്പെടുന്നത് പേരുകേട്ട ചന്തയുടെയും N.S.S ആസ്ഥാനവും കൃസ്ത്യന്‍ അതിരൂപതയും സ്ഥിത്ചെയുന്ന സ്ഥലവും എന്ന പേരിലാണ്. പക്ഷെ S.N.D.P യോഗ ചരിത്രത്തില്‍ വളരെ വലിയ സ്ഥാനമാണ് ചങ്ങനാശ്ശേരിക്കുള്ളത്. കേരള നവോദ്ധാനചരിത്രത്തില്‍ പല ചരിത്ര സംഭവങ്ങള്ക്കും സാക്ഷിയാണ് ചങ്ങനാശ്ശേരി, അതില്‍ പലതും സംഭവിച്ചിരിക്കുന്നത് ആനന്ദാശ്രമത്തില്‍വച്ചാണ് എന്നും നമുക്ക് കാണാന്‍ കഴിയും.

S.N.D.P യോഗം ശാഖ നമ്പര്‍ 1A സ്ഥിതി ചെയുന്നത് ചങ്ങനാശ്ശേരി ആനന്ദാശ്രമത്തിലാണ്. ഇതിനു ആനന്ദാശ്രമം എന്ന് നാമകരണം ചെയ്തത് ശ്രീ നാരായണ ഗുരുദേവന്‍ ആണ്. ഗുരുദേവ ശിഷ്യനായ സത്യവൃതസ്വാമികളാണ് ഇതിന്റെ ശിലാസ്ഥാപനം നിര്വൃഹിച്ചിരിക്കുന്നത് അദേഹത്തിന്റെ സമാധി മണ്ഡപവും ഇവിടെതന്നയാണ്‌. കൊല്ലവര്ഷംി 1109 നു മഹാത്മാഗാന്ധിയാണ് ആനന്ദാശ്രമം ഉത്ഘാടനം ചെയ്തത്.
S.N.D.P യോഗത്തിന്റെ സംഘടന സെക്രെട്ടറിയായ ശ്രീ T.K. മാധവന്‍ ഇവിടെ താമസിച്ചുകൊണ്ടാണ് യോഗത്തിന് ആദ്യ ശാഖകളും യൂണിയനുകളും ഉണ്ടാക്കിയത്.

R ശങ്കര്‍ യോഗം ജെനറല്‍ സെക്രട്ടറി തെരഞ്ഞെടുക്കപ്പെട്ടതും ഇവിടെ വച്ച് തന്നെയാണ് കൂടാതെ അക്കാലത്തു പല യോഗ നേതൃത്വയോഗങ്ങളും, ഹിന്ദു മഹാമണ്ഡലം യോഗങ്ങളും ഇവിടെ വച്ച് നടക്കുകയുണ്ടയിട്ടുണ്ട്. വൈക്കം സത്യഗ്രഹികളുടെ ഇടത്താവളവും ആനന്ദാശ്രമം ആയിരുന്നു. കുമാരനാശാന്‍, സഹോദരന്‍ അയ്യപ്പന്‍, മന്നത് പത്മനാഭന്‍, സി വി കുഞ്ഞിരാമന്‍ തുടങ്ങിയ പല പ്രഗത്ഭരും ഇവിടം സന്ദര്ശി്ച്ചിട്ടുണ്ട്. കൂടാതെ ഒരു വിദ്യാലയവും ഇവിടെ സ്ഥിതി ചെയുന്നു. ശ്രീ നാരായണ ഗുരുദേവന്‍ സന്ദര്ശിച്ച അവസരത്തില്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്നു .

No comments:

Post a Comment