Pages

Friday, November 29, 2013

ശ്രീനാരായണധര്‍മ്മം കൃതി രചിച്ചത്


Cg Dharman
ശ്രീനാരായണധര്‍മ്മം എന്ന കൃതി ശ്രീനാരായണഗുരു രചിച്ചതാണെന്ന തെറ്റായ
ധാരണ പ്രചരിക്കാനിടവന്നിട്ടുണ്ട്.ആരാണ് ശ്രീനാരായണധര്‍മ്മം രചിച്ചത്?.
ഗാര്‍ഹസ്ഥ്യ ജീവിതത്തില്‍ നിന്ന് ഗുരുവിന്‍റെ സന്ന്യാസി ശിഷ്യനായി കടന്നു വന്ന
ആത്മാനന്ദസ്വാമികളാണ് ഗുരുവില്‍ നിന്ന് കേട്ടറിഞ്ഞ മഹല്‍തത്വങ്ങളെല്ലാം ക്രോഡീ
കരിച്ച് സംസ്കൃതഭാഷയില്‍ ശ്രീനാരായണധര്‍മ്മം എന്ന കൃതിരചിച്ചിട്ടുള്ളത്.പ്രഗല്‍ഭ
നായ ഭിഷഗ്വരനും സംസ്കൃതഭാഷയില്‍ അഗാധ പാണ്ഡിത്യവുമുണ്ടായിരുന്ന സ്വാമി
കളെ"വലിയഗുരുക്കള്‍"എന്നാണ് ഗുരു വാത്സല്യപൂര്‍വം വിശേഷിപ്പിച്ചിരുന്നത്.ഗുരു
വിന്‍റെ മറ്റൊരു ശിഷ്യനായ ശ്രീനാരായണതീര്‍ത്ഥസ്വാമികള്‍ ഗുരു സമാധിയായി
വര്‍ഷങ്ങള്‍ക്കുശേഷം ശ്രീനാരായണധര്‍മ്മം എന്ന കൃതിയ്ക്ക് വ്യാഖ്യാനമെഴുതുകയും
അത് ധര്‍മ്മസംഘം പിന്നീട് പുസ്തകരൂപത്തിലാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തി
ട്ടുണ്ട്.ജീവിച്ചിരുന്ന കാലത്ത് തന്‍റെ സന്ദേശങ്ങളെല്ലാം വസ്തുനിഷ്ഠമായി സ്വാംശീകരിച്ച്
പുസ്തകരൂപത്തില്‍പ്രസിദ്ധീകരിക്കുന്നതിന് ഗുരു ഒരു ശിഷ്യനേയും അധികാരപ്പെടുത്തി
യിട്ടില്ല.ഗുരുവിനെപ്പറ്റിശിഷ്യന്മാരെഴുതി പ്രസിദ്ധീകരിക്കുന്നതെല്ലാം ശിഷ്യന്മാരുടെ അഭി
പ്രായമായിട്ടേ കണക്കാക്കാനാവൂ.അതിന് ഒരുതരത്തിലുമുള്ള ആധികാരികത കല്‍പ്പിക്കേ
ണ്ടതായിട്ടില്ല.ആധികാരികത ഗുരുവചനങ്ങള്‍ക്കു മാത്രമാണ്.

No comments:

Post a Comment