Pages

Friday, November 29, 2013

ജീവിതം മുഴുവന്‍ പോരാടിയ ധീര ഈഴവന്‍



ജീവിതം മുഴുവന്‍ സന്ധിയിലാത്ത സമരം ചെയ്ത ധീര ഈഴവന്‍ അന്ന് DR പല്‍പു , ജാതി ഭ്രാന്തു മൂത്ത് സവര്‍ണ്ണര്‍ വഴിനടക്കാന്‍ സമരം ചെയ്ത 200 മുകളില്‍ ഈഴവരെ വൈക്കത്ത് വേലുത്തമ്പിയുടെ ഉത്തരവിനാല്‍ കൊന്നു കുളത്തില്‍ ഇട്ടു മൂടിയ സാമൂഹിക സ്ഥിതി നമുക്കൊരു പക്ഷെ സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല , അത് പോലത്തെ കടുത്ത അനീതിക്കെതിരേ - ഒരായിരം വര്ഷം ആയിട്ട് നില നിന്ന് കൊടിയ അനീതിക്കും ക്രൂരതക്കും എതിരാണ് അദ്ദേഹം പട വെട്ടിയത് . ശ്രീ നാരായണ ഗുരുവും ആറ്റുകാല്‍ വേലയുധപ്പനിക്കാര്‍ക്കും ശേഷം ഇത്രയേറെ ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയുടെ നട്ടെല്ല് തകര്‍ക്കാന്‍ ആയി പ്രയത്നം ചെയ്ത വ്യെക്തി വേറെയുണ്ടാവില്ല . 1863 നവംബര്‍ 2 തീയതി ആയിരുന്നു DR പല്‍പു ജനിച്ച ആ ശുഭദിനം .
പല്പുവിന്റെ പിതാവ് പദ്മനാഭന്‍ ആദ്യമായി ഇംഗ്ലീഷ് വശമാക്കിയ ഈഴവരില്‍ ഒരാള്‍ ആരുന്നു , വക്കില്‍ ഉദ്യോഗത്തിന് പരീക്ഷ നടത്തുന്ന സമയത്ത് അതിനു അപേക്ഷിച്ച അദ്ധേഹത്തിന്റെ അപേക്ഷ സവര്‍ണര്‍ നിരസിച്ചു , അയിത ജാതിക്കാരന്‍ കോടതിയെ അസുദ്ധഥമാക്കുമെന്നു ആന്നു കാരണം പറഞ്ഞത് . അതിനു പകരം വീട്ടാന്‍ ആയി തന്റെ മകളെ ഇംഗ്ലീഷ് പഠിപ്പിച്ചു ഉന്നത തലത്തില്‍ എത്തിക്കാന്‍ പദ്മനാഭന് തീരുമാനിച്ചു.
പല്പുവിനെ SJ ഫെര്‍ണന്ദാസ് എന്നാ ആദ്യപകന്‍ ആരുന്നു ഇംഗ്ലീഷ് പഠിപ്പിച്ചത് , 15 വയസായപ്പോ തിരുവിതാംകൂര്‍ സവര്‍ണ്ണ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ന്ന പല്പുവിനേം സഹോദരന്‍ വേലായുധനേയും ക്ലാസ്സില്‍ വേറെ ബെഞ്ചില്‍ ഇരുത്തിയാണ്‌ സവര്‍ണ്ണ അദ്യാപകര്‍ തങ്ങളുടെ വിദ്വേഷം തീര്‍ത്തത്. സവര്‍ണ്ണ പീഡനങ്ങളെ കുറിച്ച് അറിഞ്ഞ SJ ഫെര്‍ണന്ദാസ് എന്നാ പഴയ ആദ്യപകന്‍ വളരെ അദികം സഹായങ്ങള്‍ പല്പുവിനും സഹോദരനും ചെയ്തിരുന്നു . പല്പുവിന്റെ ഉച്ച ഭക്ഷണത്തിനുള്ള ചിലവുകള്‍ അദ്ദേഹം ആയിരുന്നു നിര്‍വഹിചിരുനത്. metriculation പാസ്‌ ആയ പല്‍പുവും സഹോദരനും BA  പഠിക്കാനായി ചേര്‍ന്ന, സാമ്പത്തിക ബുധിമുട്ടുകളാല്‍ പല്‍പു പഠനം ഇടയ്ക്കു വച്ച് നിര്‍ത്തി , വേലായുധന്‍ BA പാസ്‌ ആകുന്ന ആദ്യ ഈഴവ യുവാവായി , പല്‍പു കുട്ടികളെ TUTION എടുത്താണ് ഫീസ്‌ അടക്കാന്‍ ഉള്ള മാര്‍ഗം കണ്ടെത്തി അടുത്ത വര്ഷം പഠനം തുടര്‍ന്നു . ഭാഗ്യത്തിന് ആ കോളേജിലെ പ്രിന്‍സിപ്പല്‍ ഒരു യൂറോപിയന്‍ ആയതിനാല്‍ പല്പുവിന് സവര്‍ണന്‍ ക്രൂരത അദികം അവിടെ അനുഭവിക്കേണ്ടി വന്നില്ല . 1884 ഗെസട്ടില്‍ കണ്ട വിജ്ഞാപനം പ്രകാരം പല്‍പ്പു  5 രൂപ ഫീസ്‌ അടച്ചു മെഡിക്കല്‍ പരീക്ഷ എഴുതി .
അയിത ജാതിക്കാരന്‍ പരീക്ഷ എഴുതി രണ്ടാം സ്ഥാനത് ( ഒന്നാം സ്ഥാനം എന്ന് ചിലയിടത്ത് രേഖപ്പെടുത്തി കണ്ടിരുന്നു എനിക്കത് CONFIRM ചെയ്യുവാന്‍ പറ്റിയിട്ടില്ല -കുടുതല്‍ അറിയാവുന്നവര്‍ കമന്റ്‌ ആയി ഇട്ടാല്‍ നല്ലതാരുന്നു) എത്തിയത് കണ്ടു അസൂയ മൂത്ത സവര്‍ണ്ണര്‍ പല്‍പ്പുവിന്റെ അപേക്ഷ പ്രയക്കുടുതല്‍ പറഞ്ഞു തള്ളി , ജാതകവും സര്‍ട്ടിഫിക്കറ്റ് ഹജരാക്കിയതും സവര്‍ണ്ണര്‍ നിരസിച്ചു . തിരുവിതംകുരിലെ സവര്‍ണ ഭരണത്തില്‍ ജോലി നിഷേടിക്കപ്പെട്ട ആദ്യത്തെ ഈഴവ BA ബിരുദദാരി ആയ റാവു ബഹദൂര്‍ സഹോദരന്‍ വേലായുധന്‍ മദ്രാസില്‍ ജോലി നേടി . വേലായുധന്‍ BA ബിരുധധാരി ആയി ജോലി ലഭിക്കുന്നതിനു ശ്രീമൂലം തിരുന്നാളിനെ കണ്ടു പരാതി പറഞ്ഞപ്പോ ഒരു ക്രിസ്ത്യനീ ആയി പേര് മാറി വന്നാല്‍ ഉദ്യോഗ ലബ്ധി എളുപ്പമാകുമെന്നാണ് തിരുവിതാംകൂര്‍ ഭരണധികരിയില്‍ പക്കല്‍ നിന്നുണ്ടായ മറുപടി .
ഇതിലൊക്കെ ദാര്മിക രോഷം ഉണ്ടായിട്ടുള്ള പല്‍പു അതിനാല്‍ അനീതികളുടെ തിരുവിതാംകൂര്‍ വിട്ടു മദ്രാസില്‍ ചേര്‍ന്ന് മെഡിക്കല്‍ പഠനം നടത്താന്‍ പല്‍പു തീരുമാനിച്ചു . അമ്മ സ്വന്തം ആഭരണങ്ങള്‍ വരെ പല്പുവിനായി നല്‍കി . അതിനെ കുറിച്ചു ആ അമ്മ പിന്നീടു SNDP ആദ്യ വാര്‍ഷിക സമ്മേളനത്തില്‍ " നിങ്ങള്‍ ധരിച്ചിരിക്കുന്ന ആഭരണങ്ങള്‍ എല്ലാം എടുത്തു നിങ്ങളുടെ മക്കളെ പഠിപ്പിക്കാന്‍ ഉപയോഗിക്കുക അവരാണ് നിങ്ങളുടെ ആഭരണം " എന്ന് പറഞ്ഞിരുന്നു .
വളരെ അദികം ക്ലെസകരമായിരുന്നു പല്‍പ്പുവിന്റെ മെഡിക്കല്‍ പഠന കാലം , പിതാവ് സാമ്പത്തികമായി വളരെ അദികം വിഷമിച്ചിരുന്നു . കഷ്ടപ്പെട് പഠിച്ചു 4 വര്ഷം കഴിയുന്ന പരീക്ഷ കാലത്ത് പലുപുവിനു കടുത്ത പനി പിടിച്ചിരുന്നു . 103 ഡിഗ്രി പനി ആയിട്ടന്നു പല്‍പു പരീക്ഷക്കിരുന്നത് എന്നത് ആദ്യപകരെയും സഹാപടികളെയും വിസ്മയിപ്പിച്ചു . പല വിധ വിഷമതകള്‍ തരണം ചെയ്തു പല്‍പ്പു മെഡിക്കല്‍ പരീക്ഷ പാസ്‌ ആയി . തിരിച്ചു വന്നു സ്വന്തം രാജ്യത്തെയും ജനങ്ങളെയും സേവിക്കാന്‍ തിരുവിതാംകുരിലെ സവര്‍ണ ഭരണത്തില്‍ ജോലിക്ക് അപേക്ഷിച്ച പല്പുവിന്റെ അപേക്ഷ സവര്‍ണ്ണ ഉദ്യോഗസ്ഥര്‍ തള്ളി . ആദ്യം മദ്രാസിലും പിന്നീടു മൈസൂരിലും പല്പ്പുവിനു ജോലി ലഭിച്ചു .
കവിയായ പെരുന്നില്ലി കൃഷ്ണന്‍ വൈദ്യരുടെ സഹോദരി ആയ PK ഭഗവതിയെ ആന്നു DR പല്‍പു വിവാഹം കഴിച്ചത് . 3 ആണ്മക്കളും 2 പെണ്മക്കളും അവര്‍ക്കുണ്ടായി . രണ്ടാമത്തെ മകന്‍ ആന്നു DR P നടരാജന്‍ - നടരാജഗുരു ,ഗുരുദേവന്‍ അദ്ധേഹത്തെ തമ്പി എന്നാണ് വിളിച്ചിരുന്നത്‌ . ലോകം മുഴുവന്‍ നാരായണ ഗുരുകുലങ്ങള്‍ സ്ഥാപിച്ചും നിരവധി ഗ്രന്ഥങ്ങള്‍ എഴുതിയും അറിയപ്പെട്ടു .
DR പല്‍പുവിനു വിസിസ്ട സേവനത്തിനുള്ള വളരെ അദികം പുരസ്ക്കാരങ്ങള്‍ കിട്ടിയിരുന്നു പല വട്ടം കിട്ടിയിരുന്നു . ബ്രിട്ടീഷ്‌ രാജ്ഞി പല്പ്പുവിനു ജോലി വാഗ്ദാനം ചെയ്തിരുന്നു ( ഭാഗ്യത്തിനു ബ്രിട്ടീഷ്‌ രാജ്ഞി സവര്‍ണ കുടുംബത്തില്‍ അല്ലാരുന്നു മനുഷ്യനെ മനുഷ്യന്‍ ആയി കാണുന്ന രാജ കുടുംബത്തില്‍ ആയിരുന്നു ജനിച്ചത്‌ ). എന്നാല്‍ മൈസൂര്‍ രാജാവ്‌ പല്പുവിനെ ഉപരിപടനതിനായി വിദേശത്തെക്ക് അയക്കുവാന്‍ ആണ് തീരുമാനിച്ചത് ( ഭാഗ്യത്തിന് മൈസൂര്‍ രാജാവിനും സവര്‍ണ ചിന്ത മൂലം അവര്‍ണ്ണര്‍ ആയ  DR പല്‍പു ദ്രോഹിക്കാന്‍ ഉള്ള ക്രൂരമായ SADDIST മനോഭാവം അല്ലാരുന്നു മാന്യമായ മനുഷത്വ ചിന്താ ആരുന്നു ഉണ്ടാരുന്നത് )
പല്‍പ്പു DPH (CAMBRIDGE) FRPH (LONDON)  എന്നി ബിരുദങ്ങള്‍ യൂറോപ്പില്‍ നിന്നും നേടിയെടുത്തു. ഭാഗ്യത്തിന് CAMBRIDGE UNIVERSITY തലപ്പതോന്നും അന്ന് സവര്‍ണര്‍ അല്ലാരുന്നു മന്യമാരായ യോഗ്യതയ്ക്ക്  പ്രാധാന്യം കൊടുക്കുന്ന പ്രൊഫഷണല്‍ വിദ്യാഭാസ പണ്ടിതമാര്‍  ആയിരുന്നു ഉണ്ടാരുന്നത്
തിരിച്ചെത്തിയ പല്പ്പുവിനു ജോലി കയറ്റവും മൈസൂര്‍ സിറ്റി ഹെല്‍ത്ത്‌ ഓഫീസര്‍ പദവിയും നല്‍കപ്പെട്ടു . പിന്നീടു ബാംഗ്ലൂര്‍ മുനിസിപാലിട്ടി വൈസ് ചെയര്‍മാര്‍ ഉള്‍പെടെ പല പദവികളും മൈസൂര്‍ രാജാവ്‌ ഏല്പിച്ചു . ബറോഡ രാജാവിന്റെ അഭ്യര്‍ത്ഥന പ്രകാരം മൈസൂര്‍ രാജാവ്‌ 2 വര്‍ഷത്തേക്ക് പല്പ്പുവിനെ ബറോഡ GOVERMENT സാനിടരി അട്വിസോര്‍ ആയി അയച്ചു . പിന്നീട മൈസൂരില്‍ തിരിച്ചെത്തിയ പല്പു ഇന്ത്യയിലെ അക്കാലത്തെ ഈറ്റവും പ്രസസ്തന്‍ ആയ ആതുര സേവകന്‍ ആയി മാറി . ബറോഡ 2 വര്ഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും സമഗ്രമായ മാറ്റം വന്ന രാജ്യം ആയി മാറി (ഭാഗ്യത്തിന് ബറോഡ രാജാവും സവര്‍ന്നതക്ക് അല്ല പ്രവര്‍ത്തനത്തിന് ആയിരുന്നു പ്രാധാന്യം കൊടുത്തത് )
മൈസൂരില്‍ ഡോക്ടര്‍ ഉണ്ടാരുന്ന കാലത്ത് അവിടെത്തിയ വിവേകാനന്ദ സ്വാമിയുമായി ഡോക്ടര്‍ നേരില്‍ കണ്ടു , സവര്‍ണ മേലധികാരികള്‍  പല്പ്പുവിനെ തിരുവിതംകുരില്‍ യോഗ്യത ഉണ്ടാരിന്നിട്ടും പ്രവേശനം നല്‍കാതിരുന്നതിനെ കുറിച്ച് ഡോക്ടര്‍ അദ്ധേഹത്തെ ബോധിപ്പിച്ചു . അവിടെ ഉണ്ടാരുന്ന ഭ്രാന്തസുപത്രി ചൂണ്ടി ഇതും നിങ്ങളുടെ നാടും തമ്മില്‍ എന്താണ് വ്യെത്യാസം എന്ന് വിവേകാനന്ദന്‍ ഡോക്ടറോട് ചോദിച്ചു വിവേകാനന്ദന്‍ ആന്നു ഡോക്ടര്‍ക്ക്‌ ഒരു ആദ്യാത്മിക ഗുരുവിനെ കേന്ദ്രമാക്കി ഈ അനീതികെക്തിരെ പോരാടാന്‍ ഉള്ള ഉപദേശം നല്‍കിയത് .
ഇതിനിടക്ക്‌ ഈഴവ-മലയാളി മെമ്മോറിയല്‍ ഈഴവ മഹാജന സഭയും ഉണ്ടായെങ്കിലും സവര്‍ണ്ണ കുടിലതകള്‍ മൂലം വേണ്ടത്ര ഭലം കിട്ടിയില്ല . ഗുരുവിന്റെ അരുവിപ്പുറം പ്രതിസ്ട പ്രചോദനം ഉള്‍ക്കൊണ്ടു പല വിധ നവോഥാന ചിന്താഗതികള്‍ സമുദായത്തില്‍ ഉണ്ടായി . അരുവിപ്പുറം ഷേത്രയോഗം രൂപീകരിക്കപ്പെട്ടു , ഇത് 1903 മേയ് 15 SNDP ആയി മാറി . ഗുരുദേവന്‍ സ്ഥിര ആദ്യഷനും DR പല്‍പു ഉപധ്യഷനും കുമാരനാശാന്‍ ജനറല്‍ സെക്രട്ടറി ആയി . DR പല്‍പു മൈസൂരിലെ ജോലിയില്‍ നിന്ന് സമയം കിട്ടുമ്പോള്‍ ഒക്കെ യോഗ കാര്യങ്ങള്‍ നോക്കാന്‍ ആയി എത്തിയിരുന്നു . വാര്‍ഷിക യോഗങ്ങള്‍ DR പല്‍പു വിജയകരമാക്കാന്‍ അഷീനം പ്രയത്നിച്ചു . തന്നെ പ്രസംസിക്കുന്ന ഭാഗങ്ങള്‍ പ്രസംഗങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശിച്ചിരുന്നു DR പല്‍പു. ഒന്നാം വാര്‍ഷിക യോഗത്തിന് ഒരാഴ്ച മുന്നേ ലീവ് എടുത്തു വന്ന DR വാര്‍ഷിക യോഗം വിജയകരമാക്കുന്നതിന്റെ ചുക്കാന്‍ പിടിച്ചു .ചുണയുള്ള ഒരു ജനതയെ വാര്‍ത്തെടുക്കാന്‍ DR പല്‍പു ആഹ്വാനം ചെയ്തു ഒന്നാം വാര്‍ഷിക യോഗത്തില്‍ .
തനിക്കു ആദ്യമേ മദ്രാസില്‍ നിന്ന് കിട്ടിയ ശബളത്തില്‍ നിന്ന് വലിയൊരു പങ്കും DR പല്‍പു മദ്രാസിലെ തെരുവില്‍ കിടന്നുറങ്ങിയ പാവപ്പെട്ട ഭിക്ഷക്കാര്‍ക്ക് കമ്പിളി പുതപ്പു വാങ്ങാന്‍ ആന്നു ഉപയോഗിച്ചത് . ആരും അറിയാതെ രാത്രിയില്‍ രഹസ്യമായി ആരുന്നു ഈ കമ്പിളി പുതപ്പുകള്‍ അദ്ദേഹം ഭിക്ഷക്കാര്‍ക്ക് പുതപ്പിച്ചു നല്‍കിയത് . ഒരു പക്ഷെ ഏതോ ദൈവം നല്കിയത് ആണത് എന്ന് അവര്‍ കരുതിയിരുന്നിരികണം . ഈ മനോഭാവം DR ജീവിത കാലം ഉടനീളം തുടര്‍ന്ന് . കുമാരനാശാന്‍ ഉള്‍പ്പെടെ സമൂഹത്തിലെ പലര്‍ക്കും പഠനത്തിനും ചികിത്സക്കും ഒക്കെ വന്‍തോതില്‍ സഹായം ചെയ്തു അദ്ദേഹം . തന്റെ വരുമാനത്തിന്റെ വലിയ പങ്കും അതിനായി നീകി വച്ചു . ദൈവങ്ങള്‍ക്ക് നല്‍കുന്ന വഴിപാട്‌ പാവങ്ങള്‍ക്ക് നല്‍കിയാല്‍ പുണ്യം കിട്ടുമെന്നും DR പല്‍പു മറ്റുള്ളവരെ ഉപദേശിച്ചിരുന്നു.
തനിക്കു വിദ്യാഭാസം നിഷേടിച്ച തിരുവിതാംകൂര്‍ രാജ കുടുംബത്തിലെ ചിത്രകാരനായ രവി വര്‍മ മൈസൂര്‍ എത്തി അദ്ധേഹത്തിന്റെ മൂത്ര സംഭാന്ധമായ അസുഗത്തിന് ചികിത്സ നല്‍കിയിട്ട് പ്രതിഭലം പോലും വാങ്ങിയിരുന്നില്ല . എന്നാല്‍ സവര്ന്നരുടെ കൊള്ളരുതായ്മകല്‍ ഒരിക്കലും അന്ഗീകരിചിരുന്നില്ല . സവര്‍ന്നരുടെ ഷേത്രങ്ങളില്‍ ബ്രഹമന ദൈവമാണെന്ന് പറഞ്ഞിരുന്നു DR പല്‍പു .
DR പല്‍പു 1920 മൈസൂരില്‍ നിന്നും വിരമിച്ചു തിരുവനതപുറത്തു നന്ദന്‍കൊട്ട് ആന്നു താമസമാക്കിയത് . 20 വര്‍ഷത്തോളം DR താമസിച്ച ആ വീടിന്റെ മച്ചിന്‍പുറത്തുന്നു നിന്ന് വര്‍ഷങ്ങള്‍ക്കു ശേഷം 1975 DR എഴുതിയ കത്തുകളും രേഖകളും പലവിധ യോഗസംഭാന്ധമായ രേഖകളും ലഭിച്ചു. ഡല്‍ഹിയിലെ നെഹ്‌റു മെമ്മോറിയല്‍ ലൈബ്രറി ആന്‍ഡ്‌ മുസിയം സൂക്ഷിച്ചിരിക്കുന്നു . വളരെ അദികം അടസ്തിത വിഭാഗത്തിന്റെ ഉയര്‍ച്ചയുടെ 3000 പേജ് രേഖകള്‍ വെറും 4000 രൂപക്കന്നു കേരള GOVT നല്‍കിയത് എന്നറിയുമ്പോള്‍ പിന്നെ ബാകി പറയേണ്ടാലോ ? നായര്‍ സമുദായ അംഗം ആയിരുന്ന PK വാസുദേവന്‍‌ ആരുന്നു അന്നത്തെ മുഖ്യമന്ത്രി .
DR വിശ്രമജീവിതം വലിയ തോതില്‍ കുടില്‍ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി വിനിയോഗിച്ചു . നൂറില്‍ അദികം വ്യെവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ ആയുള്ള കാര്യങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചു . വലിയ തോതില്‍ യുവ ജനങ്ങള്‍ക്ക്‌ വിധ്യഭാസതിനും ജോലി ലഭിക്കുവാനും ഉള്ള സഹായങ്ങള്‍ ചെയ്തു . അങ്ങനെ 87 വയസു ജീവിച്ചിരുന്ന ഒരു പുരുഷായുസ്സു മുഴുവന്‍ സ്വസമുധായ സേവനത്തിനു വേണ്ടി മാറ്റി വച്ച് . 1950 ജനുവരി 25 ഡോക്ടര്‍ ഈ ലോക വാസം വെടിഞ്ഞു . അദ്ധേഹത്തിന്റെ ആഗാഹപ്രകാരം ഭൌതിക സരീരം സംസ്ക്കരിച്ചടത് എഴാചെമ്പകം വച്ച് പിടിപ്പിച്ചു . അതിന്നും അദ്ധേഹത്തിന്റെ അന്ത്യ വിശ്രമ സ്ഥാലതു പുഷ്പാര്‍ച്ചന നടത്തുന്നു .

DR പല്‍പു 150 ജന്മ വാര്‍ഷികം ആയിട്ടും പറയത്തക്ക വലിയ സ്മരകങ്ങലോ പ്രതിമകളോ വിദ്യാഭാസ സ്ഥാപനങ്ങളോ ഒക്കെ വളരെ കുറവാണു . ഈഴവ സമുധയത്തിനു ഭൌതീക തലത്തില്‍ ഏറ്റവും അദികം ഉയര്‍ച്ച ഉണ്ടാവാന്‍ കാരണക്കാരന്‍ ആയ DR പല്‍പുവിനു വേണ്ടി നമ്മള്‍ പലതും ചെയ്യേണ്ടതില്ലേ. സ്വന്തം ചരിത്രം മറക്കുന്ന വ്യെക്തിയോ കുടുംബമോ സമൂഹമോ രാജ്യമോ ഇതു തന്നെയായാലും അദിക കാലം നില നിക്കില്ല എന്ന് എവിടെയോ കേട്ടിട്ടുണ്ട് . നമുക്ക് നമ്മുടെ ചരിത്രം മറക്കാതിരിക്കാന്‍ ശ്രമിക്കാം . വരും തലമുറക്ക്‌ കൈമാറാം നമ്മുടെ ചരിത്ര അറിവുകള്‍ . 

1 comment:

  1. """പല്പുവിനെ SJ ഫെര്‍ണന്ദാസ് എന്നാ ആദ്യപകന്‍ ആരുന്നു ഇംഗ്ലീഷ് പഠിപ്പിച്ചത്"""
    അതായതു വെള്ലാപള്ളി സ്ഥിരം ചീത്ത വിളിക്കുന്ന ഒരു ക്രിസ്ത്യാനി ....അങ്ങനെയെങ്കില്‍ ആദ്യം ഇവിടുത്തെ ഈഴവര്‍ നന്ദി പറയേണ്ടത് ക്രിസ്ത്യനികളോടും മിഷനറിമാരോടും അല്ലെ ....... യുറൂപ്പിന്റെ സമ്പന്നതയില്‍ നിന്നും ഈ രാജ്യത്ത് വന്നു കഷ്ടപ്പാടുകള്‍ സഹിച്ചു അയിത്ത ജാതിക്കാര്‍ക്ക് വിദ്യാഭ്യാസവും മനുഷ്യത്തവും പകര്‍ന്നുകൊടുത്ത അവരെ എന്ത് കൊണ്ട് പഴയ അയിത്ത ജാതിക്കാര്‍ അവഗണിക്കുന്നു .
    """"സവര്‍ണ്ണ പീഡനങ്ങളെ കുറിച്ച് അറിഞ്ഞ SJ ഫെര്‍ണന്ദാസ് എന്നാ പഴയ ആദ്യപകന്‍ വളരെ അദികം സഹായങ്ങള്‍ പല്പുവിനും സഹോദരനും ചെയ്തിരുന്നു . പല്പുവിന്റെ ഉച്ച ഭക്ഷണത്തിനുള്ള ചിലവുകള്‍ അദ്ദേഹം ആയിരുന്നു നിര്‍വഹിചിരുനത്. """"
    ബ്രിട്ടീഷ്‌ രാജ്ഞി സവര്‍ണ കുടുംബത്തില്‍ അല്ലാരുന്നു എന്ന് മാത്രമല്ല church of England മേധാവി കൂടി ആയ ഉത്തമ ക്രൈസ്തവ വനിത ആയതുകൊണ്ടാണ് കൊണ്ടാണ് dr.പല്പുവിനെ പലരെയും CAMBRIDGE പോലുള്ള ലോകോത്തര സ്ഥാപനത്തില്‍ പ്രവേശനം കൊടുത്തത്തു.
    ഇത് കൂടെ ഒക്കെ പരാമര്‍ശിക്കണം അല്ലെങ്കില്‍ ലേഖകന്‍ തന്നെ വലിയ വായില്‍ അവസാന പാരഗ്രാഫില്‍ എഴുതി വെച്ച പോലാവും.

    ReplyDelete