കേരളത്തിലെ ജാതീയമായ, മതപരമായ, വർണ്ണപരമായ ഉച്ചനീചത്വങ്ങളുടെ എല്ലാം വേരുകൾ ചെന്നെത്തുക ഭാർഗ്ഗവരാമൻ എന്ന വ്യക്തിയിലാണ്.
ആരാണീ ഭാർഗ്ഗവരാമൻ? അയാൾ ഒരു വ്യക്തിയോ, അതോ ഒരു സ്ഥാനപ്പേരോ?
ഭാർഗ്ഗവരാമൻ ആരായാലും സപ്തർഷി ആയ ജമദഗ്നിമഹർഷിയ്ക്കും രേണൂകയ്ക്കും പിറന്ന ഒരു മുനികുമാരായാണാദ്യമിയാളെ കാണുന്നത്. കാർത്തവീരാർജ്ജുനനെന്ന രാജാവിനോടുള്ള പക പിന്നീട് ക്ഷത്രിയ വംശത്തോടാകെ ആയപ്പോൾ കരുത്തരും അധികാരകേന്ദ്രങ്ങളുമായ ക്ഷത്രിയരെ സേനയില്ലാതെ ആക്രമിച്ച് വധിച്ചവൻ. ധുസാർ എന്ന ബ്രാഹ്മണവംശത്തിൽ പിറന്ന ഓരോരുത്തരും ഭാർഗ്ഗവന്മാർ എന്ന വംശനാമത്തിൽ അറിയപ്പെട്ടിരുന്നതിനാൽ രാമൻ എന്ന ഇദ്ദേഹം വം ശനാമം കീട്ടി ചേർത്ത് രാമൻ ഭാർഗ്ഗവ എന്നും ഭാർഗ്ഗവരാമൻ എന്നും അറിയപ്പെട്ടു. ബി.സി. 4000 ത്തിനടുത്ത് ജനിച്ച ഈ ഭർഗ്ഗവരാമൻ ദശരഥൻറ്റെ മുത്തഛനായ മന്ഥാത രാജാവിൻറ്റെ കാലത്താണു പിറന്നത്. ശ്രീരാമൻറ്റെ വിവാഹാനന്തരം നടന്ന ഘോഷയത്രയെ പ്രതിരോധിച്ച് "ഞാനൊഴിഞ്ഞുണ്ടോ രാമനിത്രിഭുവനത്തിങ്കൽ" എന്നട്ടഹസിച്ച്, രാമനോട് തോറ്റ്, ചൈതന്യം രാമനു നൽകി അവതാരം അവസാനിപ്പിയ്ക്കുന്നു.
മറ്റൊരു ഭാർഗ്ഗവരാമൻ ബി.സി. 3200 കാലഘട്ടത്തിൽ ഭീക്ഷമരെ ആയോധനകലകൾ അഭ്യസിപ്പിയ്ക്കുന്നു, "പിന്നീട് സകലം അറിഞ്ഞു ഞാൻ ഭദ്രേ" എന്നു അംബയോട് പറഞ്ഞ് ഭിക്ഷ്മരോട് യുദ്ധത്തിനിറങ്ങി തോറ്റ്, നീ കണ്ടില്ലേ എന്നാൽ കഴിവതെല്ലാം ഞാൻ ചെയ്തു, എന്ന് കൈകഴുകി കാട്ടിൽ മറയുന്നു.
ബി.സി. 3100 നോടടുത്ത് സമാനനായ ഒരു ഭാർഗ്ഗവരാമൻ കർണ്ണനെ ആയോധനകലകൾ അഭ്യസിപ്പിയ്ക്കുന്നു, പിന്നീട് ശപിയ്ക്കുന്നു.
എ.ഡി. 7 ആം നൂറ്റാണ്ടിൽ ഒരു ഭാർഗ്ഗവരാമൻ മഴുവെറിഞ്ഞ് കേരളം കടലിൽ നിന്നും വീണ്ടെടുക്കുന്നു, തൃശ്ശിവപേരൂർ നഗരം സൃഷ്ടിയ്ക്കുന്നു, വടക്കും നാഥനെ പ്രതിഷ്ടിയ്ക്കുന്നു. വൈദികബ്രാഹ്മണരെ, 64 ദേശവാഴികളെ, 8 ത്ന്ത്രികുടുംബങ്ങളെ, ജാത്തീയ അധികാര അവകാശങ്ങളെ ഒക്കെ സൃഷ്ടിയ്ക്കുന്നു.
ഇയാൾ ആര്? ഒരു വ്യക്തിയോ ഒരു പരമ്പരയോ?
താരതമ്യേന ചെറിയ നാട്ടുരാജ്യങ്ങളായ അയോദ്ധ്യയ്ക്കും, ഹസ്തിനപുരത്തിനും അവിടെ ഭരിച്ചിരുന്ന സൂര്യ / ചന്ദ്ര വംശങ്ങൾക്കും ഇത്രമേൽ പ്രാധാന്യം പുരാണങ്ങളിൽ എങ്ങനെ വന്നു?
ഭാർഗ്ഗവ വംശം ഒളിപ്പോരാളികളായ ബ്രാഹ്മണവംശമായിരുന്നു. ഒരു പറ്റം ക്രൂരന്മാരും, യോദ്ധാക്കളും ആയ യുവാക്കൾ അവരെ നയിയ്ക്കാൻ ഒരു അതിക്രൂരനും തന്ത്രശാലിയുമായ് ഒരു നേതാവ്, അതാണു ഭാർഗ്ഗവരാമൻ! മുന്നിലൂടെ പോർവിളികൾ നടത്തിയെത്തിയിരുന്ന ശത്രുക്കളെ ക്ഷത്രിയ രാജാക്കന്മാർ ഭയന്നിരുന്നില്ല, എന്നാൽ രാത്രിയുടെ മറവിലും, ഉത്സവാവസരങ്ങളിലും, സൈന്യം ദുർബ്ബലമായി ഇരിയ്ക്കുന്ന അവസരങ്ങളിലും കടന്നു വന്ന് ഭരണാധികാരിയെ വധിച്ചിട്ട് ഓടി മറയുന്ന ഭാർഗ്ഗവരാമന്മാരെ എല്ലാ ക്ഷത്രിയരും ഭയന്നിരുന്നു. ക്ഷേത്രങ്ങളിലെ പുരോഹിതരായി കഴിഞ്ഞിരുന്ന ഇവരുടെ ചാർന്മാർ ഈ ആക്രമണകരികൾക്ക് അവരുടെ ഒളിപ്പോരു നടത്താൻ ഏറ്റവും ഉചിതമായ അവസരങ്ങൾ ഉപദേശിച്ചിരുന്നു, വിഡ്ഢികളായ രാജാക്കന്മാർ തങ്ങളുടെ മൃഗയാവിനോദമുൾപ്പടെയുള്ള പദ്ധതികൾ ഇവരോട് പറഞ്ഞ് ആശീർവാദം നേടിയിരുന്നതിനാൽ ഭാർഗ്ഗവന്മാർക്ക് കാര്യങ്ങൾ എളുപ്പവുമായിരുന്നു. ഇയാൾ 21 പ്രാവശ്യം ഭൂമിചുറ്റി ക്ഷത്രിയരെ നിഗ്രഹിയ്ക്കുകയല്ല, പകരം 21 രാജവംശങ്ങളെ ഇന്നത്തെ ഗോറില്ല യുദ്ധമുറ എന്ന ഒളിപ്പോരിലൂടെ നശിപ്പിച്ചു എന്നോ; 21 തലമുറകളായി ഒളിപ്പോരിലൂടെ രാജവംശങ്ങളെ നശിപ്പിച്ചെന്നോ വേണം കരുതാൻ. കേരളത്തിലെ ഒടിയൻ എന്ന ഒളിവിൽ ചതിയൻ മാത്രമേ ഇയാളുടെ നിലവാരത്തിനൽപ്പമെങ്കിലും അടുത്തെത്തുകയുള്ളൂ.
ശ്രീരാമൻ തങ്ങളുടെ പേടിസ്വപ്നമായ ഒരു ഭർഗ്ഗവക്കൂട്ടത്തെ അമർച്ച ചെയ്തപ്പോൾ ക്ഷത്രിയർക്കാ വംശം തന്നെ ദേവവംശമായി. തുക്കടാ രാജ്യമായ അയോദ്ധ്യ ഭാരതത്തിലങ്ങോളമിങ്ങോളം അറിയപ്പെട്ടു. ഭീക്ഷമരാൽ ഭാർഗ്ഗവരാമൻ വീണ്ടും പരാജയപ്പെട്ടപ്പോൾ, ക്ഷത്രിയർക്ക് വീണ്ടൂം ഉറക്കം ലഭിച്ചു, അതിനാൽ തന്നെ ചന്ദ്രവംശവും വാഴ്ത്തപ്പെട്ടു. അപ്പോൾ ഭാർഗ്ഗവക്കൂട്ടത്തെ അതാതു കാലങ്ങളിൽ നശിപ്പിച്ച് ക്ഷത്രിയർക്ക് രക്ഷ നൽകിയിരുന്നവർ ആണു ക്ഷത്രിയരുടെ ദേവവംശങ്ങളും അവതാര വംശങ്ങളും.
ഇനി നമ്മുടെ പരശുരാമനിലേയ്ക്ക് വരാം.
അവിടേയും ഏറ്റവും കുറഞ്ഞത് രണ്ട് പരശ്ശുരാമന്മാരെ പറ്റി പ്രതിപാദിയ്ക്കാതെ തരമില്ല.
എന്തായാലും 4 ആം നൂറ്റാണ്ടിലെഴുതിയ ബ്രഹ്മാണ്ഡപുരാണത്തിലെ പരാമർശ്ശം ആയ തൃശ്ശിവപേരൂർ വടക്കുംനാഥൻ 1906 ൽ പ്രസിദ്ധപ്പെടുത്തിയ പുസ്തകത്തിൽ ആരോ ചേർത്ത സൂത്രപ്പണി ആയി കണക്കാക്കി കൊണ്ട് മുന്നോട്ട് പോകുന്നു. ഇതിനു കാരണം ക്ഷേത്രത്തിനു 1300 വർഷത്തെ പഴക്കമേയുള്ളൂ എന്ന, ലോകപൈതൃകമായി വടക്കുംനാഥ ക്ഷേത്രം പരിഗ്ഗണിയ്ക്കാൻ പുരാവസ്തു വകുപ്പ് സമർപ്പിച്ച ശാസ്ത്രീയ റിപ്പോർട്ടാണ്. 7 ആ നൂറ്റാണ്ടിനടുത്ത് ജീവിച്ചിരുന്ന പെരുന്തച്ചൻ നിർമ്മിച്ചത്, എ.ഡി.788 ൽ ആദി ശങ്കരൻ പിറക്കാൻ മാതാപിതാക്കൾ ഭജനമിരുന്ന ക്ഷേത്രം, ഇവയെല്ലാം ഇതിനോട് പൊരുത്തപ്പെടൂന്നതിനാൽ, സാക്ഷാൽ പരശുരാമൻ എ.ഡി. 7 ആ നൂറ്റാണ്ടിൽ ആണു വടക്കുമ്നാഥക്ഷേത്രം സ്ഥാപിച്ചത് എന്ന് അനുമാനിയ്ക്കാം. അതും ഒരു പരശ്ശുരാമൻ, നമ്മൾ കോടാലി എറിഞ്ഞ് കേരളത്തെ കടലിൽ നിന്നു വീണ്ടെടുത്ത ആൾ എന്നു കരുതുന്ന, തൃപ്പൂണിത്തുറയെ കരയുടെ നടുക്കാക്കിയ പരശ്ശുരാമൻ.
ഇനി കേരളത്തിൽ ആചാരങ്ങൾ സ്ഥാപിച്ച പരശ്ശുരാമൻ!
കുമരിലഭട്ടൻ 6 ആം നൂറ്റാണ്ടിലും ആദിശങ്കരൻ 9 ആം നൂറ്റാണ്ടിൻറ്റെ തുടക്കത്തിലും ശ്രമിച്ച് ഭാഗികമായി മാത്രം വിജയിച്ച ബുദ്ധമത ഉന്മൂലനം, 12 ആം നൂറ്റാണ്ടിൽ വീരശൈവന്മാർ സാധിച്ചെടുത്തു. നർമ്മദയുടെ കരയിൽ നിന്നും പുറപ്പെട്ട ശിവസന്യാസ്സിമാർ ചേദിരാജ്യത്ത് കാലചൂരി വംശത്തെ അധികാരത്തിലേറ്റി. ഇവരുടെ നേതാവ് ശംഭു സ്ഥാപിച്ച ഗോളകീ മഠത്തിൽ നിന്നും വീരഭദ്രന്മാർ, കൊങ്ങുവീരന്മാർ, കാളാ മുഖന്മാർ, ചിങ്ങ വീരന്മാർ, കദംബഗുഹന്മാർ എന്നിങ്ങനെയുള്ള യുദ്ധവീരന്മാരായ ശൈവസന്യാസിമാർ തീയും, വാളുമായി ശൈവമതപ്രചരണവും, ബുദ്ധമത ധ്വംസനവും ആരംഭിച്ചു. എ.ഡി 1350 ഓടെ വിജയനഗരസാമ്രാജ്യം ശൈവരാജാക്കന്മാർ തെക്കേ ഇന്ത്യ പാണ്ഡ്യരാജ്യവും, കേരളവും ആക്രമിച്ചു കീഴടക്കി. വിജയനഗര സംരാജ്യത്തിൻ റ്റെ പ്രതിനിധിയായി ഭരിയ്ക്കനെത്തിയ ആളായിരുന്നു ഇരുണ്ടുമുഖവീരഭദ്രൻ എന്നു കൂടി പേരുണ്ടായിരുന്ന നമ്മുടെ പരശുരാമൻ. ഇദ്ദേഹമാണു കേരളത്തിൻറ്റെ ശ്രീമൂലസ്ഥാനമായി കൽപ്പിച്ച് തൃശ്ശിവപേരൂരിൽ മഠം സ്ഥപിച്ചത്. ഹാലാസ്യമാഹാത്മ്യം മുഴുവൻ ഇദ്ദേഹത്തിൻറ്റെ കൊടും ക്രൂരത നിറഞ്ഞ വീരതകൾ ആണ്. ചോള പാണ്ഡ്യ രാജാക്കന്മാരെ മയക്കി സ്വാധീനിച്ച് അവരുടെ നേതൃത്വത്തിൽ ബുദ്ധമതക്കാരെ നാട്ടിൽ നിന്നോടിയ്ക്കുകയും, നാക്കറുത്ത് കൊല്ലുന്നതും, ശൂലത്തിൽ കോർത്ത് കൊല്ലുന്നതും, അവരെ നാട്ടിൻ പുറങ്ങളിൽ നിന്നും പിടിച്ചു കൊണ്ട് പോയി മധുരയിൽ "കഴുവേറ്റി തിരുവിഴ" ആഘോഷിച്ചതും ഈ മഹാൻ തന്നെ! ദീർഘകാലം നീണ്ടുനിന്ന ഈ കൊടുംക്രൂരതകളിൽ ബുദ്ധമതക്കാർ പലരും ചത്തൊടുങ്ങി, പലരും മതം മാറി, ചിലർ ഉറച്ചു നിന്നു (ആരാണുറച്ചു നിന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ, വിശ്വാസങ്ങൾക്കും, ആത്മാഭിമാനത്തിനും പകരമായി ജീവൻ നൽകാൻ തയ്യാറായിരുന്ന, ശുദ്ധപൈതൃകം ഉള്ളവൻ അന്നും ഇന്നും ഈഴവൻ തന്നെ).
ഈ കാലഘട്ടത്തിലാണു മഹോദയപുരത്തെ കുലശേഖരന്മാർ എന്ന വീരശൈവവിഷ്ണു സങ്കരക്ഷത്രിയ വംശജർ, ഭട്ടമീമാംസാശാസ്ത്രക്കാരായി തീർന്ന നമ്പൂതിരിമാരുടെ മേധാവിത്വത്തിൻറ്റെ കാവൽഭടന്മാരും, കേരളത്തെ ചാതുർവർണ്ണ്യത്തിൻറ്റെ ചട്ടക്കൂട്ടിലേയ്ക്ക് തളച്ച യോദ്ധാക്കളുമെന്ന നിലയിൽ കേരളത്തിലെ രാഷ്ട്രീയാധികാരത്തിൽ കടന്നു വന്നത്.
പിന്നങ്ങോട്ട് ഇരുണ്ടയുഗം മാത്രമായിരുന്നു മഹാനായ അശോകചക്രവർത്തി പോലും"കേരളപുത്ര" എന്നു വിളിച്ചു ബഹുമാനിച്ചിരുന്ന ഈ മണ്ണീൻറ്റെ സ്വന്തം മക്കൾക്ക്!

No comments:
Post a Comment