Pages

Thursday, October 31, 2013

സ്ത്രീ മേധാവിത്വം

Lalu Natarajan

സ്ത്രീ മേധാവിത്വം എന്ന് ചിന്തിക്കുന്നത് തന്നെ പുരുഷമേധാവിത്വം ഉള്ള മനസ്സുകള്‍ ആണ്.

ആരുടേയും മേധാവിത്വം അല്ല വേണ്ടത്. സ്ത്രീയും പുരുഷനെ പോലെ ഉള്ള ഒരു മനുഷ്യന്‍ ആണെന്ന അംഗീകാരം. തുല്യ അവകാശങ്ങള്‍., മാന്യത. അത്രയേ വേണ്ടൂ.

അതുപോലും കൊടുക്കാന്‍ ഈ പുരുഷ കേസരികള്‍ക്ക് കഴിയില്ല എന്നതാണ് രസം. അല്ലെങ്കില്‍ കഷ്ടം. സംഗതി കൈവിട്ടു പോകും എന്ന പേടി !

അതാണ്‌ മുഷ്ടി ചുരുട്ടിയും മതം പറഞ്ഞും നരകത്തെ കുറിച്ച് പറഞ്ഞു പേടിപ്പിച്ചും സാമ്പത്തിക സ്വാതന്ത്ര്യം കൊടുക്കാതെയും ശരീരത്തെ കുറിച്ച് ഇടയ്ക്കിടെ ഓര്‍മിപ്പിച്ചു ലജ്ജിപ്പിച്ചും ഒക്കെ സ്ത്രീകളെ നിയന്ത്രിക്കുന്നത്.

ഈ കുള്ളന്മാരുടെ ഓരോ രീതികളെ !

സ്വയം വളരാന്‍ അറിയില്ല. അതാണ് ആണുങ്ങളുടെ പ്രശ്നം. ആണ് വളരുന്നതിന് ഒപ്പം പെണ്ണും വളരും. പരിധി കഴിഞ്ഞാല്‍ പിന്നെ പിടിച്ചാല്‍ കിട്ടുകയും ഇല്ല. അതാണ്‌ ആണുങ്ങളുടെ യഥാര്‍ത്ഥ പ്രശ്നം .

എന്തിനാണ് ആണുങ്ങള്‍ പെണ്ണുങ്ങളെ അവളുടെ ശരീരം ചൂണ്ടി ലജ്ജിപ്പിച്ചു ഒതുക്കാന്‍ നോക്കുന്നത് ? അവള്‍ വാ തുറന്നാല്‍ നാട്ടിലെ പകുതി പകല്‍മാന്യന്മാരും തലവഴി മുണ്ടിട്ടു മുങ്ങും. അപ്പോള്‍ അവളെ വിരട്ടി നിശബ്ദ ആക്കുക ആണ് ആണുങ്ങള്‍ക്ക് സൗകര്യം.

ആണുങ്ങള്‍ക്ക് പല കാര്യങ്ങളും ഇരുട്ടത്ത് ചെയ്യാന്‍ ഉണ്ട്. പകല്‍ ഒരു പച്ച ചിരിയുമായി നെഞ്ചു വിരിച്ചു കൈകള്‍ വീശി നടക്കും. ഇരുട്ടായാല്‍ ഒരു വളിച്ച ചിരിയുമായി പെണ്ണുങ്ങളുടെ കാല്‍ക്കല്‍ തന്നെ എത്തും അത്ഭുത ദ്വീപിലെ കുള്ളന്മാര്‍.

അല്ലാതെ ഇവനൊക്കെ എവിടെ പൂവാന്‍ ?

No comments:

Post a Comment