DrKamaljith Abhinav
ഇനിയും ഒരു ടി.കെ. മാധവന്‍ ഉണ്ടാകുമോ ഈ സമുദായത്തെ നയിക്കാന്‍?
തിരുവതാംകൂറില്‍ മദ്യ വര്ജ്ജനതിനു വേണ്ടി സംഘടിതമായ രീതിയില്‍ ആദ്യമായി ശ്രമങ്ങള്‍ തുടങ്ങിയത് ഈഴവ സമുദായമാണ്. 1096 ലെ ചതയത്തിനു ഗുരുദേവന്‍ പുറപെടുവിച്ച തിരുനാള്‍ സന്ദേശത്തെ പിന്തുടര്‍ന്ന് മാധവന്റെ നേതൃത്വത്തില്‍ ആണ് മദ്യ വിരുദ്ധ പ്രക്ഷോഭം തുടങ്ങിയത്.
സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും, വിഷ വ്യാപാരികളുടെ ഭാഗത്ത് നിന്നും ഭീഷണികളും , ഉപദ്രവങ്ങളും ഉണ്ടായിട്ടും മാധവന്‍ അദ്ദേഹം തന്റെ ഉദ്യമത്തില്‍ നിന്നും പിന്തിരിഞ്ഞില്ല.
98 വൃശ്ചികം 20 നു തട്ടയിലും, മകരം 9നു കൊല്ലത്തും യോഗങ്ങള്‍ കൂടുകയും ചെത്തുകാര്‍, ഷാപ്പ് കൊണ്ട്രക്ടര്‍മാര്‍ , മദ്യ വ്യവസായികള്‍ തുടങ്ങി സ്വാമി സന്ദേശത്തിന്റെ വ്യാപ്തിയില്‍ പെടുന്നവരോടെല്ലാം സാമുദായിക നിസ്സഹകരണം അനുഷ്ടിക്കണം എന്ന് തീരുമാനം എടുക്കുകയും, ആ രീതിയില്‍ മുന്നോട്ടു പോകുകയും ചെയ്തു .
എസ.എന്‍.ഡി.പി. യോഗത്തിന്റെ (SNDP YOGAM) കരുനാഗപ്പള്ളിയിലും, എരമല്ലൂരിലും കൂടിയ വാര്‍ഷിക യോഗങ്ങളില്‍ മദ്യ വര്‍ജ്ജന നിശ്ചയങ്ങളും, കൊല്ലത്തും വൈക്കത്തും കൂടിയ വാര്‍ഷിക യോഗങ്ങളില്‍ സാമുദായിക നിസ്സഹകരണ നിശ്ചയങ്ങളും അന്ഗീകരിച്ചിരുന്നു.
അന്ന് മാധവനെ എതിര്‍ത്തത് കൂടുതലും മദ്യ വ്യവസായികളുടെ പിണിയാളുകള്‍ ആയിരുന്നു. ഗുരു ജീവിച്ചിരുന്ന കാലത്ത് തന്നെ ഗുരു വചനത്തെ നിഷേധിച്ച ഒരു വിഭാഗം സമുദായത്തില്‍ ഉണ്ടായിരുന്നു. ഇന്നും അത് തുടരുന്നു.
മദ്യ വ്യാപാരികളെ നിസ്സഹകരിക്കണം എന്ന് പ്രമേയം പാസാക്കിയ യോഗത്തിന്റെ ഇന്നത്തെ അവസ്ഥ ആലോചിച്ചാല്‍ ആര്‍ക്കും കലി കാല വൈഭവം എന്തെന്ന് തിരിച്ചറിയാന്‍ കഴിയും

No comments:
Post a Comment