
തൃശൂർ ജില്ലയിലെ മുല്ലശ്ശേരി ഗ്രാമത്തിൽ നിലനില്ക്കുന്ന ശങ്കരം കുമാരത്ത് (ചങ്ങരം കുമാരത്ത് )എന്ന തിയ്യ തറവാട് വക ആയുള്ള ശങ്കരം കുമാരത്ത് അച്ഛൻ ക്ഷേത്രം .മണ്മറഞ്ഞു പോയ വീരന്മാരായ കാരണവന്മാരെ അച്ഛൻ ആയി ആരാധിക്കുന്നു .അടുത്ത് തന്നെ ഒരു ബോധി വൃക്ഷവും കിഴക്ക് ഭാഗത്ത് തറവാട്ട് വക കുളവും ഉണ്ട് .നാരായണ ഗുരുദേവന്റെ അനുയായികളിൽ പ്രമുഖനും മലബാറിലെ ആദ്യ കാല ബുദ്ധ മത പ്രചാരകരിൽ ഒരാളുമായ മിതവാദി സി കൃഷ്ണൻ വക്കീൽ ഈ കുടുംബത്തില നിന്നായിരുന്നു .വളരെ പ്രസിദ്ധവും സമ്പന്നവുമായ ഒരു ജന്മി കുടുംബം ആയിരുന്നു തണ്ടാൻ സ്ഥാനം ഉള്ള ശങ്കരം കുമാരത്തുകാർ
No comments:
Post a Comment