Pages

Monday, July 29, 2013

ഗുരുവിന്റെ പ്രസംഗം- Gurudevan"s 1916 Kollam Speech


ഗുരുവിന്റെ പ്രസംഗം.

കൊല്ലം പട്ടത്താനത്ത് ഗുരു ചെയ്ത ഒരു പ്രസംഗം 1916 ജൂലായ് 16-ന്റെ ദേശാഭിമാനി പ്രസിദ്ധീകരിക്കുകയുണ്ടായി. ആ റിപ്പോര്‍ട്ടില്] ഇങ്ങനെ കാണുന്നു.

ഇപ്പോള്‍ കാണുന്ന മനുഷ്യ നിര്‍മ്മിതമായ ജാതി വിഭാഗത്തിന് യാതൊരു അര്‍ത്ഥവുമില്ല. അനര്‍ഥകരവുമാണ്. അത് നശിക്കുക തന്നെ വേണം.

സുമാദയ സംഗതികള്‍ മതത്തിനോ, മതം സമുദായ സംഗതികള്‍ക്കോ കീഴടങ്ങിയിരിക്കുന്നത് തെറ്റാണ്. മതം മനസ്സിന്റെ കാര്യമണ്. ആരുടെയും മതസ്വാതന്ത്രിത്തെ തടയരുത്. എന്റെ മതം, സത്യം, മറ്റുള്ളതെല്ലാം അസത്യം എന്ന് ആരും പറയരുത്. സകല മതങ്ങളിലും സത്യമുണ്ട്. അതെല്ലാം സ്താപിച്ചിട്ടുള്ളതും സദുദ്ദേശ്യത്തോടുകൂടിയാണ്.

ഇപ്പോള്‍ നടപ്പിലിരിക്കുന്ന ഏതെങ്കിലും ഒരു മതവുമായി നമുക്കു യാതൊരു പ്രത്യേക ബന്ധവുമില്ല. എല്ല മതങ്ങളും നമുക്കു സമ്മതമാണ്.

നാം ചില ക്ഷേത്രങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുള്ളത് ഹിന്ദുക്കളില്‍ ചിലരുടെ ആഗ്രഹമനുസരിച്ചാണ്. ഇതുപോലെ മറ്റു മതക്കാര്‍ ആഗ്രഹിക്കുന്ന പക്ഷം അവര്‍ക്കെല്ലാം വേണ്ടത് ചെയ്യുവാന്] നമുക്ക് എപ്പോഴും സന്തോഷമാണ്.

നാം ജാതിഭേദങ്ങള്‍ വിട്ടിരിക്കുന്നു എന്ന് പറഞ്ഞതിന് നിലവിലുള്ള യാതൊരു ജാതിയോടും മതത്തോടും നമുക്ക് പ്രത്യേക മമത ഇല്ല എന്നേ അര്]ത്ഥമുള്ളൂ.

http://gurudevacharithram.blogspot.in/2012/09/blog-post_3905.html

No comments:

Post a Comment