Pages

Wednesday, July 3, 2013

ഈഴവരെ CBC ( കള്‍ച്ചറലി ബാക്ക്വേര്‍ഡ് കമ്മ്യൂണിറ്റി ) ആക്കാന്‍ ശ്രമിക്കുന്നത് ആര്? -Who is converting EZHAVA as a cultural backward community ?

DrKamaljith Abhinav
ഈഴവരെ CBC ( കള്‍ച്ചറലി ബാക്ക്വേര്‍ഡ് കമ്മ്യൂണിറ്റി ) ആക്കാന്‍ ശ്രമിക്കുന്നത് ആര്?

ശ്രീ നാരായണ ഗുരുദേവന്‍ അരുത് എന്ന് പറഞ്ഞിട്ടുള്ള അപൂര്‍വ്വം കാര്യങ്ങളില്‍ ഒന്നാണ് മദ്യം ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്നത് . ഞാന്‍ കൂടി അഡ്മിന്‍ ആയിട്ടുള്ള ജഗത് ഗുരു ശ്രീ നാരായണ ഗുരുദേവ് എന്ന ഗ്രൂപ്പ് മദ്യ വര്ജ്ജനതിനു വേണ്ടി ഒരു കാമ്പെയിന്‍ നടത്തി വരിക ആണ്. എന്ന് തൊട്ടു മദ്യ വര്ജ്ജനം എന്ന് പറഞ്ഞു തുടങ്ങിയോ അന്ന് മുതല്‍ ഒളിഞ്ഞും തെളിഞ്ഞു അസഭ്യ വര്‍ഷവുമായി ഒരു കൂട്ടം ആള്‍ക്കാര്‍ ഇറങ്ങി. ഖേദകരം എന്ന് പറയട്ടെ മറ്റു എല്ലാ ജാതി, മതസ്ഥരും ഇതിനെ പിന്താങ്ങിയപ്പോള്‍ ഗുരു നാമം പ്രചരണത്തിന് ഉപയോഗിക്കുന്ന ഒരു കൂട്ടര്‍ ആണ് അന്ന് മുതല്‍ ഇതിനെ തുരങ്കം വെക്കാന്‍ ശ്രമിച്ചത്. മാന്യരായവര്‍ ആകട്ടെ ചെളി വാരി എരിയുന്ന കൂട്ടരില്‍ നിന്നും രക്ഷപെടാന്‍ മൌനം പാലിക്കുകയും ചെയ്തു.

മദ്യം വിറ്റു ഉണ്ടാക്കുന്ന പണം പാപത്തിന്റെ ധനം എന്ന് പറഞ്ഞത് ഞാനല്ല ഗുരുദേവന്‍ ആണ്. ആ പാപത്തിന്റെ ധനം ഉപയോഗിച്ച് എങ്ങനെ ആണ് ശ്രീനാരായണ ധര്‍മം പ്രച്ചരിപിക്കാന്‍ കഴിയുക. ഏതേലും പുലിക്കു അഹിംസയുടെ പ്രവാചകന്‍ ആകാന്‍ കഴിയുമോ?

എന്ത് പറഞ്ഞാലും പാവം കള്ള് തൊഴിലാളികളുടെ അന്നം മുട്ടിക്കാന്‍ ശ്രമിക്കുന്നു.അത് കൊണ്ട് കുല ദ്രോഹി, സമുദായ ദ്രോഹി എന്നൊക്കെ ആണ് വിളി പേരുകള്‍. ഈ വിളിക്കുന്ന മഹാന്മാര്‍ ഗുരുദേവന്‍ ജീവിച്ചിരുന്ന കാലത്ത് ആയിരുന്നു ഉണ്ടായിരുന്നത് എങ്കില്‍ ഇവര്‍ ഇത് പോലെ തന്നെ പ്രതികരിക്കുമായിരുന്നിരിക്കും . ഇന്ന് കള്ള് ചെത്ത്‌ തൊഴിലാളികള്‍ ഈഴവ സമൂഹത്തില്‍ വളരെ കുറവാണ്. ഉള്ളവരെ പുനരധിവസിപികുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യവും അല്ല. അപ്പോള്‍ പ്രശനം വേറെ ആണ്. ഈ ബിസിനെസ് ചെയ്തു പണം ഉണ്ടാക്കി അതിലൂടെ ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെ തലപതു വിരാചിക്കുന്നവര്‍ക്ക് വേണ്ടി ആണ് കുഴലൂതുകാര്‍ ഇറങ്ങി ഇരിക്കുന്നത് എന്ന് തോന്നുന്നു .

ഈഴവ സമൂഹം ഇന്ന് ഉയര്‍ച്ചയുടെ പാതയില്‍ ആണ്. സാമ്പത്തിക ഉയര്‍ച്ച താനെ വരും സംസ്കാരികം ആയി ഉയര്‍ന്നാല്‍.. . . അതിനു ഗുരു വചനങ്ങള്‍ പിന്തുടരുക ആണ് വേണ്ടത്. അല്ലാതെ സ്വല്പം അപ്പ കഷണങ്ങള്‍ക്ക് വേണ്ടി മദ്യ മുതലാളിമാരുടെ paid gunda ചമഞ്ഞു ഗുരുദര്‍ശന പ്രചാരണത്തിന് വേണ്ടി ശ്രമിക്കുന്നവരെ പുലഭ്യം പറഞ്ഞത് കൊണ്ട് ഒരു കാര്യവും ഇല്ല. ഞന്‍ ഇത് തുടരുക തന്നെ ചെയ്യും. എന്റെ പ്രേരണ ശക്തി ഗുരുദേവന്‍ ആണ് . ഒരു നേതാവും അല്ല. എനിക്ക് ആരുടേയും അപ്പകഷണത്തിന്റെ ആവശ്യവും ഇല്ല.

സമുദായത്തിന്റെ ഉയര്‍ച്ച ആഗ്രഹിക്കുനവരോട് ഒരു അപേക്ഷ മാത്രം , സംസ്കാര സമ്പന്നമായ ഒരു ജന വിഭാഗം ആണ് നമുക്ക് വേണ്ടത്. ധനം പിന്നാലെ വന്നു കൊള്ളും.തല്‍കാല ലാഭത്തിനു വേണ്ടി പാപത്തിന്റെ പങ്കു പറ്റാന്‍ നാം നടക്കരുത്

സാംസ്കാരികമായി മുന്നോക്കം നില്‍ക്കുന്ന ഒരു ജനത ആണ് നമുക്ക് വേണ്ടത്. അതിനു ആദ്യം വേണ്ടത് മദ്യം എന്ന വിഷത്തെ ഉന്മൂലനം ചെയ്യുക എന്നതാണ്. സത്യം നിങ്ങള്‍ തിരിച്ചറിയുക.

ഗുരുദേവ വചനങ്ങള്‍ പിന്തുടരുക .

No comments:

Post a Comment