Pages

Monday, July 29, 2013

വ്യവസായം കൊണ്ട് അഭിവൃത്തി ഉണ്ടാകുക - Building Prosperity Through Business


Pradeen KumarGurusmruthi
ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായ ആപ്പിള്‍ 1976ല്‍ സ്റ്റീവ് ജോബ്സ് രണ്ടു സുഹൃത്തുക്കളും ചേര്ന്ന് അമേരിക്കയില്‍, കാലിഫോര്ണിടയയില്‍ Cupertino എന്ന സ്ഥലത്ത് ഒരു ഗാരേജിലാണ് തുടങ്ങിയത്. മൂലധനം 2,000 അമേരിക്കന്‍ ഡോളര്‍.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ Ruth & Elliot Handler അവരുടെ Southern Califirniaയിലെ വീട്ടിലെ ഗാരേജില്‍ ഫോട്ടോ ഫ്രെയിം ഉണ്ടാക്കി വില്ക്കുകയായിരുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന toy “ബാര്ബീ” ഇവരാണ് ഉണ്ടാക്കുന്നത്.

തന്‍റെ ഡോര്മിറ്ററി റൂമില്‍ ഉള്ള സ്ഥലത്ത് 1000 ഡോളരുകൊണ്ട് കുറച്ചു ഇലക്ട്രോണിക് സാധനങ്ങള്‍ സങ്കടിപ്പിച്ചു കമ്പ്യുട്ടര്‍ ഉണ്ടാക്കി വിറ്റാണ് Michael Dell ബിസിനസ്‌ സ്റ്റാര്ട്ട് ‌ ചെയ്തത്.

ആശയങ്ങള്‍ ആണ് ഒരു മനുഷ്യനെ സമ്പന്നന്‍ ആക്കുന്നത്. ജ്ഞാനം ആണ് ആശയങ്ങള്‍ ശ്രിഷ്ടിക്കുന്നത്. ഗുരുദേവന്‍ നമ്മളോട് പറഞ്ഞു “വ്യവസായം കൊണ്ടല്ലാതെ ധനഭിവൃധി ഉണ്ടാക്കുവാന്‍ സാധിക്കുന്നതല്ല” ഒന്ന് ചോദിച്ചുകൊള്ളട്ടെ നിങ്ങളില്‍ എത്രപേര്‍ ബിസിനസ്‌ ചെയ്യുന്നതില്‍ താല്പര്യം ഉള്ളവര്‍ ഉണ്ട്? എന്നെങ്കിലും അതിനുവേണ്ടി ശ്രമിച്ചിട്ടുണ്ടോ?

6000നു മുകളില്‍ അംഗങ്ങള്‍ ഉണ്ടല്ലോ നമ്മള്‍. നിങ്ങള്‍ എന്നെങ്കിലും നിങ്ങളുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും ചേര്ന്ന് ഒരു ബിസിനസ്‌ തുടങ്ങണം എന്ന് ആലോചിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങള്ക്ക് ഒരു 10 നല്ല ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ ഒരാള്‍ 50,000 രൂപ വീതം ഇട്ടാല്‍ 5,00,000 ലക്ഷമാകും. ബാങ്കുകളില്‍ നിന്നും തുല്യമായ തുക ലോണ്‍ കിട്ടും. 10 ലക്ഷം ഉണ്ടെങ്കില്‍ ചെറിയൊരു തുടക്കം ആകുമല്ലോ. തുടങ്ങണ്ടേ നമ്മള്ക്കും അങ്ങിനെയൊക്കെ ഒന്ന്.

വ്യവസായം തുടങ്ങാന്‍ വേറൊരു ആത്മീയ ആചാര്യനും ഈ ലോകത്ത് പറഞ്ഞതായി എനിക്ക് അറിയില്ല. പക്ഷെ നമ്മള്‍ ഗുരുദേവന്റെ വാക്കുകള്‍ അതിന്റെ് ശരിയായ അര്ത്ഥ ത്തില്‍ എടുത്തുവോ എന്ന് സംശയം ഉണ്ട്. ഗുരുദേവന്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ നമ്മള്‍ ആകുമായിരുന്നു ഇന്ന് കേരളത്തില്‍ കച്ചവട/വ്യവസായ മേഖല നിയന്ത്രിക്കേണ്ടിയിരുന്നത്.

No comments:

Post a Comment