Pages

Thursday, June 13, 2013

മന്നത്തിന്‍റെ കപട ദളിത്‌ സ്നേഹം


By Aravind Janardhanan in THIYYA / EZHAVA
നായര്‍ സമുദായ നേതാവായിരുന്ന ടി. ഭാസ്‌കരമേനോന്‍ എന്‍.എസ്.എസില്‍ നിന്ന് രാജിവെച്ചുകൊണ്ട് മന്നത്ത് പത്മനാഭന് അയച്ച കത്ത്


ശ്രീ മന്നത്ത് പത്മനാഭന്,
അങ്ങയാല്‍ സ്ഥാപിക്കപ്പെട്ടതും അങ്ങയുടെ സംരക്ഷണയില്‍  തഴച്ചുവളര്‍ന്നതുമായ നായര്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ ഞാന്‍ ഒരു ആജീവനാന്ത  അംഗമാണെന്ന് അഭിമാനം കൊണ്ടിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അങ്ങയുടെ രാഷ്ട്രീയ  ചിന്താഗതിയും പ്രവര്‍ത്തനവും ഈ സംസ്ഥാനത്തിനും ഈ രാജ്യത്തിന് തന്നെയും  നാശകരമാണെന്ന് ഞാന്‍ കരുതുന്നു.
വ്യക്തി വൈരാഗ്യം കൊണ്ടും തല്‍ക്കാലത്തെ ആവേശം കൊണ്ടും നിങ്ങള്‍  ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നായര്‍ സര്‍വ്വീസ്  സൊസൈറ്റിയില്‍ നിന്ന് പിരിഞ്ഞ് മാറേണ്ടത് എന്റെ കടമയാണെന്ന് ഞാന്‍  കരുതുകയും അതുപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. എ്‌ന്റെ 769/ 1490  നമ്പര്‍ കാര്‍ഡ് ഇത് സഹിതം അയച്ചുതരുന്നു. ദയവായി സ്വീകരിച്ചാലും-  ഇതായിരുന്നു ആ കത്ത്.
മന്നത്ത് പത്മനാഭനെന്ന വ്യക്തിയുടെ ഉണ്ടെന്ന് പറയുന്ന സാമൂഹ്യ  പരിഷ്‌കര്‍ത്താവിന് അവസാനം എന്ത് സംഭവിച്ചുവെന്ന് മേല്‍ ഉദ്ധരിച്ച  കാര്യങ്ങളിലൂടെ സുവ്യക്തമാകുന്നുണ്ട്. ആദ്യകാലങ്ങളില്‍ മന്നം നടത്തിയ  പന്തിഭോജനമടക്കമുള്ള കാര്യങ്ങളെയെല്ലാം സ്വയം തള്ളിപ്പറയുന്ന  നിലപാടായിരുന്നു പിന്നീടുണ്ടായത്. പഴയ കാലത്ത് ചെയ്തുപോയ ഇത്തരം  പ്രവര്‍ത്തനങ്ങളിലെല്ലാം അദ്ദേഹത്തിന് കുറ്റബോധവമുണ്ടായിരുന്നിരിക്കാം.
കേരളത്തില്‍ അധസ്ഥിതനും പിന്നാക്കക്കാരനും എപ്പോഴെല്ലാം അവകാശത്തിന്  വേണ്ടി ശബ്ദിച്ചിട്ടുണ്ടോ അപ്പോഴെല്ലാം എതിര്‍പ്പുമായി മന്നം  വന്നിട്ടുണ്ട്. അതിപ്പോഴും എന്‍.എസ്.എസ് നേതൃത്വം ഭംഗിയായി  ചെയ്യുന്നുമുണ്ട്.
1949ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉണ്ടാക്കിയ സമയത്ത്  എന്‍.എസ്.എസ് സമ്മര്‍ദത്തിന് വഴങ്ങി അന്ന് ബോര്‍ഡിന് വര്‍ഷത്തില്‍ 51 ലക്ഷം  രൂപ സഹായധനമായി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.  ദേവസ്വം ബോര്‍ഡ് രൂപീകരിക്കപ്പെട്ട അന്ന് ഇന്നത്തെപ്പോലെ ബോര്‍ഡ്  സമ്പന്നമല്ലായിരുന്നു. എന്നാലും അക്കാലത്തെ 51 ലക്ഷം സര്‍ക്കാര്‍ ഖജനാവില്‍  നിന്ന് ബോര്‍ഡിന് നല്‍കുന്നതിനെ പലരും എതിര്‍ത്തു. ക്രിസ്ത്യന്‍  സമുദായമായിരുന്നു എതിര്‍പ്പിന് മുന്നില്‍ നിന്നത്.
എതിര്‍പ്പ് മറികടക്കാന്‍ മന്നം ഈഴവനായ ശങ്കറെ കണ്ട് നായര്‍ ഈഴവ  ഐക്യത്തെക്കുറിച്ച് ബോധവത്കരിച്ചു. ഒരു നായര്‍ വീട്ടില്‍ വന്ന്  കയറുമ്പോഴേക്കും ശങ്കര്‍ എന്‍.എസ്.എസിന്റെ കഴിഞ്ഞ കാല ചരിത്രം മറന്നു.  മന്നത്ത് പത്മനാഭന്‍ ശങ്കറെയും കൂട്ടി കോട്ടയത്തേക്ക് വണ്ടി കയറി.  കോട്ടയത്ത് വെച്ച് ‘ ആറടി മണ്ണില്‍ ക്രിസ്ത്യാനികളെ കുഴിച്ചുമൂടൂ’മെന്ന്  മന്നം പ്രഖ്യാപിച്ചത് ചരിത്രം. ഈഴവനായ ശങ്കറിന്റെ പിന്തുണയോടുകൂടി  നിര്‍മ്മിച്ച ദേവസ്വം ബില്‍ ഒടുവില്‍ നിയമമായി വന്നപ്പോള്‍ അതില്‍ നിന്നും  ഈഴവര്‍ പുറത്ത് പോയതും ചരിത്രം.
തിരുവിതാംകൂര്‍ ദേവസ്വം ബില്‍ ഭേദഗതി ചെയ്ത് അതില്‍ ജാതി  സംവരണമേര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള ശ്രമം നടന്നപ്പോള്‍ അതിനെ  എതിര്‍ത്ത് തോല്‍പ്പിച്ചത് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ്. ദേവസം  ബില്ലിന് മുന്‍കയ്യെടുത്ത മന്ത്രി ജി.സുധാകരന് ഒടുവില്‍ ബില്ല് ദേവസ്വം  വകുപ്പ് തന്നെ നഷ്ടപ്പെട്ടു. പുരോഗമനവാദികളായ ഇടതുപക്ഷം ഭരിക്കുമ്പോഴാണ് ഈ  നൂറ്റാണ്ടിലും എന്‍.എസ്.എസ് തങ്ങളുടെ അജണ്ട നടപ്പാക്കിയതെന്നതും ഇവിടെ  ഓര്‍ക്കേണ്ടതാണ്.
ഇന്ത്യ സ്വതന്ത്രമായതിന് ശേഷം പല നാട്ടുരാജ്യങ്ങളും ഒപ്പം ചേരാന്‍  തയ്യാറായില്ല. അന്ന് എന്‍.എസ്.എസും മന്നത്ത് പത്മനാഭനും ഈ  രാജാക്കന്‍മാര്‍ക്കൊപ്പമായിരുന്നു. ഈ രാജഭക്തിയാണ് അവര്‍ ഇപ്പോഴും  പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നതും. കേരള സമൂഹം പുരോഗമന പോരാട്ടങ്ങളുടെ  ഫലമായി നേടിയെടുത്ത പ്രബുദ്ധമായ ബോധത്തെ അട്ടിമറിക്കുന്നതാണ്  സര്‍ക്കാറിന്റെ ഈ നിയന്ത്രിത അവധിയെന്നതില്‍ സംശയമില്ല. ഇത് നിയന്ത്രിത  അവധിയല്ല, അനിയന്ത്രിതമായ ജാതി മേല്‍ക്കോയ്മയാണ്.
http://www.doolnews.com/mannath-pathmanabhan-and-his-communal-thought-344.html#.TwXaT8Is0xF.facebook

No comments:

Post a Comment