Pages

Saturday, June 15, 2013

അരുമാനൂര്‍ ശ്രീ നയിനാര്‍ ദേവ ക്ഷേത്രം


Siju Raj
അരുമാനൂര്‍ ശ്രീ നയിനാര്‍ ദേവ ക്ഷേത്രം 
ഇപ്പോള്‍ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഒരു മഹര്‍ഷിയുടെ തപോവനം ആണെന്നും ,ആ മഹാസിദ്ധനു ശിവപാര്‍വതിമാര്‍ നയിനരുടെയും നാച്ചിയുടെയും വേഷത്തില്‍ പ്രത്ക്ഷപെട്ടു അനുഗ്രഹം കൊടുത്തത് ഇവിടെ വച്ചാണെന്നും പറഞ്ഞു വരുന്നു .ഗുരുദേവന്‍ അവദൂതനായി സഞ്ചരിച്ചിരുന്ന കാലത്ത് പലപ്പോഴും ഈ ക്ഷേത്രത്തില്‍ വരുകയും ഇവിടുത്തെ പ്രശാന്ത സുന്ദരമായ അന്തരിക്ഷത്തില്‍ ധാന്യത്തില്‍ മുഴുകുകയും പതിവായിരുന്നു .അങ്ങനെ ഒരവസരത്തില്‍ ഗുരുദേവന്‍ ശ്രീ നയിനാര്‍ ദേവനെ സ്തുതിച്ചുകൊണ്ട് രചിച്ചതാണ് "നായനാര്‍ പതികം ' എന്നാ തമിഴ് തേവാരം .നായനാര്‍ വിഗ്രഹത്തിന്റെ മഹത്വത്തെകുറിച്ചും അമ്പലം ജീര്ണോധാരംചെയ്തു വിഗ്രഹം പുന പ്രതിഷ്ട നടത്തുന്ന ആവശ്യകതയെപറ്റിയും ഗുരുദേവന്‍ നാട്ടുകാരോട് പറഞ്ഞു .നാട്ടുകാര്‍ അതിനു സമ്മതിച്ചു .തുടര്‍ന്ന് ക്ഷേത്ര നിര്‍മാണത്തിന് വേണ്ടി വിഗ്രഹത്തെ മൂലസ്ഥാനത്ത് നിന്ന് ഇളക്കി ബാലലയത്തിലേക്ക് മാറ്റി പ്രതിഷ്ടിച്ചു.പുതിയ ക്ഷേത്രത്തിനു വേണ്ട കണക്കും പ്ലാനും എല്ലാം തൃപാദങ്ങള്‍ തന്നെ പറഞ്ഞു കൊടുത്തു .വൈകാതെ ക്ഷേത്രം പണി ആരംഭിച്ചു .അമ്പലത്തിന്റെ പണി പൂര്‍ത്തിയെങ്കിലും പുന പ്രതിഷ്ട കര്‍മ്മം വളരെ കാലത്തേക്ക് നീണ്ടു പോയി .ഇതില്‍ ദു :ഖിതരായ നാട്ടുകാര്‍ ഗുരുദേവന്‍നോട് എന്ത് കൊണ്ട് കാലതാമസം വരുന്നു എന്നതിനെ കുറിച്ച് അരഞ്ഞപ്പോള്‍"' ഓരോന്നിനും ഓരോ കാലമുണ്ട് .കാലമാകുമ്പോള്‍ നടക്കും "'എന്ന് മാത്രം പറഞ്ഞു .ഒരു ദിവസം സ്വാമികള്‍ പെട്ടെന്ന് അമ്പലത്തിലേക്ക് വരുകയും ചുറ്റും കൂടിയ ഭക്ത ജനങ്ങളോട് ക്ഷേത്ര പ്രതിഷ്ടയെ കുറിച്ച് "" നമുക്ക് നടത്താന്‍ കഴിയാതെ വന്നാല്‍ നമ്മുടെ അനുയായികള്‍ നടത്തികൊള്ളും"" എന്ന് അരുള്‍ ചെയ്തു .അതിനു ശേഷം നയിനാര്‍ വിഗ്രഹത്തിന്റെ അടുത്തുപോയി വിഗ്രഹത്തെ തലോടിയിട്ടു "നമുക്ക് കാലമായി വരുന്നു .അധികം വൈകാതെ അകത്തു കയറി കൊള്ളണം " എന്ന് വിഗ്രഹത്തെ നോക്കി പറയുകയും ചെയ്തു ,പിന്നിട് ഗുരുദേവന്‍ സമാധി ആയതിനുശേഷം 1933 ( 1109 ) ഭൈരവന്‍ ശന്തികള്‍ ആണ് പുന പ്രതിഷ്ട നടത്തിയത് .പ്രതിഷ്ട സമയത്ത് ഗുരുദേവന്റെ പ്രത്യക്ഷ സാനിധ്യം ശാന്തി സ്വാമികള്‍ക്ക് അനുഭവപെട്ടതായി പിന്നിട് പറയുകയുണ്ടായി .

No comments:

Post a Comment