ഞാന്‍ ഒരു തിയ്യനും (ഈഴവനും) അതിനൊപ്പം തന്നെ ഒരു ഹിന്ദുവും അതിനേക്കാള്‍ ഒരു ഇന്ത്യക്കാരനും എല്ലാത്തിനും മുകളില്‍ ഒരു മനുഷ്യ ജാതിയിലും പെട്ടവനാണ്. ശ്രീ നാരായണഗുരു ദേവനും അങ്ങിനെ തന്നെ ആയിരുന്നു എന്നും എന്‍റെ മനസാക്ഷി പറയുന്നു. വ്യത്യസ്തമായ അഭിപ്രായം മറ്റുള്ളവര്ക്കു കാണാം.
ഗുരുദേവന്‍ എന്തുകൊണ്ടാണ് ഒരു ഹിന്ദു ആയിരുന്നു എന്ന് എന്‍റെ മനസാക്ഷി പറയുന്നതിന്‍റെ പിന്നിലെ യുക്തി ഞാന്‍ ഒരു ഹിന്ദുവാദി ആയത് കൊണ്ടോ, അല്ലെങ്കില്‍ ഒരു RSSകാരനോ ആയതുകൊണ്ടല്ല പകരം ഞാന്‍ അറിയുന്ന ഗുരുദേവന്‍ എനിക്ക് ഹിന്ദു എന്നാല്‍ എന്ത് എന്നത് മനസ്സിലാക്കി തന്നത് ഗുരുദേവന്റെവ രചനകളിലൂടെയും, പ്രതിഷ്ടകളിലൂടെയും ആയത്കൊണ്ടാണ്.
ഗുരുദേവരചനകളായ വിനായകാഷ്ടകം, ശ്രീവാസുദേവഷ്ടകം, ചിദംബരഷ്ടകം, ഭദ്രകാളിഅഷ്ടകം, ശിവശതകം, അര്ദ്ധംനാരീശ്വരസ്തവം മുതലായവയിലൂടെയും ഗുരുദേവ പ്രതിഷ്ടകളായ അരുവിപ്പുറം ശിവക്ഷേത്രം, ശ്രീ ശാരദാ മഠം, ചെറായി ഗൌരീശ്വര ക്ഷേത്രം, തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രം തുടങ്ങി ഉള്ളാള ഓംകാരേശ്വര ക്ഷേത്രം മുതലായവയിലൂടെയും ഗുരുദേവന്‍ എനിക്ക് കാണിച്ചുതന്നത് ഹിന്ദു സംസ്കാരം ആയിരുന്നു.
അതേസമയംതന്നെ ഗുരുദേവന്‍ വെറും ഒരു ഹിന്ദു മാത്രം അല്ലാ എന്നുംകൂടി എന്‍റെ മനസാക്ഷിക്ക് തോന്നുന്നതിനും കാരണം ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് അല്ലെങ്കില്‍ സോഷ്യലിസ്റ്റ് ആയതുകൊണ്ടല്ലാ. ഞാന്‍ അറിയുന്ന ഗുരുദേവന്‍ എനിക്ക് വിശ്വമാനവീകത എന്ത് എന്നുംകൂടി എനിക്ക് മനസ്സിലാക്കി തന്നതും തന്‍റെ രചനകളിലൂടെയും, പ്രതിഷ്ടകളിലൂടെയും കൂടത്തന്നെ ആണ്. ദൈവദശകം, അനുകംബാദശകം, ആത്മോപദേശശതകം, ഗദ്യപ്രാര്ത്ഥന എന്നീ രചനകളും ഗുരുദേവന്‍ നടത്തിയ കണ്ണാടി, ദീപം, അദ്വൈത പ്രതിഷ്ഠകളും ഉദാഹരണം. വേറേതു ആത്മീയആചാര്യന്‍ ആണ് “പലമതസാരവുമേകം”, “ഒരു ജാതി, ഒരു മതം ഒരു ദൈവം മനുഷ്യന്”, “മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി” എന്ന് പറഞ്ഞിട്ടുള്ളത്.
ഗുരുദേവന്‍റെ പേരില്‍ ഇന്ന് നടക്കുന്നത് രണ്ടു പ്രസ്ഥാനങ്ങളുടെ ജീവന്മരണ പോരാട്ടം മാത്രം. സത്യത്തില്‍ ഈ രണ്ടു പ്രസ്ഥാനങ്ങള്ക്കും ഗുരുദേവനുമായോ ഗുരുദേവന്‍റെ പ്രമാണങ്ങളുമായോ ഒരു ബന്ധവുമില്ല. അതുമാത്രമല്ല ഇവര്‍ ചരിക്കുന്നത് ഗുരുദേവദര്ശനങ്ങളിലൂടെയോ ചലിക്കുന്നതു ഗുരുദേവന്‍റെ വഴികളിലൂടെയോ അല്ല എന്നതാണ് സത്യം. ഇവര്ക്ക് രണ്ടുപേര്ക്കും വ്യക്തമായ പക്ഷെ അദൃശ്യമായ അജണ്ടകള്‍ ഉണ്ട്.
ഈഴവനും/തിയ്യനും ഇന്ന് ഇവരുടെ കയ്യിലെ പണിആയുധമായി, ഇവരുടെയെല്ലാം കൂലിക്കെഴുത്തുകാരും ആയിമാറിക്കൊണ്ടിരിക്കുന്നു. പണ്ടും ഈഴവനും/തിയ്യനും എല്ലാവര്ക്കും രക്തസാക്ഷി മണ്ഡപം പണിയാനും അതിനുള്ളില്‍ ഇരിക്കാനും ഉള്ള വെറും ഉപകരണം മാത്രം ആയിരുന്നു, ഇന്നും അങ്ങിനെ തന്നെ. ഗുരുദേവന്‍ ഹിന്ദു സംസ്കാരത്തിന്റെയ ഭാഗം ആണ് എന്ന് പറയുന്നവനെ RSS/BJP വക്താക്കളായും ഹിന്ദു സംസ്കാരത്തിന്റെ ഭാഗമല്ലാ എന്ന് പറയുന്നവരെ CPM/LDF വക്താക്കളായും പ്രഖ്യാപിക്കുമ്പോള്‍ ഗുരുദേവന്‍ ആര് എന്തിനു വേണ്ടി നിന്നു എന്ന് അറിയുവാനുള്ള അവകാശം നിഷേധിക്കുകയല്ലേ ചെയ്യുന്നത്.
ഈ രണ്ടു പ്രസ്ഥാനങ്ങളുടെ ആഗ്രഹങ്ങളും, ആവശ്യങ്ങളും നേടി എടുക്കുവാന്‍ ഉള്ള ഒരു ബിംബം അല്ല എന്‍റെയും നിങ്ങളുടെയും ഗുരുദേവന്‍ എന്ന് നമ്മള്‍ പറയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വൈകുംതോറും ഈ വ്യജ ഗുരുദേവ വിജ്ഞാനകോശങ്ങള്‍ ഗുരുദേവനെ ഒരു തീവ്രവാദി തലത്തിലേക്ക് എത്തിചിരിക്കും. അതെ “എത്തിച്ച് ചിരിക്കും” അത് കാണണോ എന്ന് ഓരോ ശ്രീനാരായണീയനും ചിന്തിക്കുക. ഗുരുദേവന്‍റെ ദര്‍ശനങ്ങള്‍, അത് ഹിന്ദു സംസ്കാരത്തിന്‍റെ ഭാഗമായിക്കോട്ടേ അല്ലാതായിക്കോട്ടേ അത് ഓരോ ശ്രീനാരായണീയനും അവകാശമായിരിക്കട്ടെ അല്ലാതെ ഏതെങ്കിലും ചില പ്രസ്ഥാനങ്ങളുടെ ആഗ്രഹങ്ങളും, ആവശ്യങ്ങളും നേടി എടുക്കുവാന്‍ ഉള്ള ഉപായങ്ങളോ കുറുക്കുവഴികളോ അല്ലെന്നു മനസ്സിലാക്കുക മനസ്സിലാക്കികൊടുക്കുക.
ഗുരുചരണംശരണം
Posted in Facebook Group by Pradeen Kumar
https://www.facebook.com/groups/gurusmrithiusa/permalink/648988275115657/
No comments:
Post a Comment